സൃഷ്ടിപരമായ ചിന്തകൾ ഉയരും; അസുഖങ്ങൾ പിടിപെടാൻ സാധ്യത

ഇന്നത്തെ നക്ഷത്രഫലം – 12-2-2026
daily horoscope
ഇന്നത്തെ നക്ഷത്രഫലം/ daily horoscopeAi image
Updated on
1 min read

മേടം (അശ്വതി, ഭരണി, കാർത്തിക ¼)

സുഹൃത്തുക്കളുമായി സന്തോഷകരമായ കൂടിക്കാഴ്ചകൾ ഉണ്ടാകും. സൃഷ്ടിപരമായ കഴിവുകൾ പ്രകടിപ്പിക്കാൻ അവസരം ലഭിക്കും. ആത്മവിശ്വാസം വർധിക്കും. ആരോഗ്യം തൃപ്തികരമാണ്.

ഇടവം (കാർത്തിക ¾, രോഹിണി, മകയിരം ½)

ആത്മീയ കാര്യങ്ങളിൽ കൂടുതൽ താൽപര്യം കാണും. കലാരംഗത്ത് അംഗീകാരം ലഭിക്കും. പുതിയ അനുഭവങ്ങൾ മനസ്സിന് സന്തോഷം നൽകും. സാമ്പത്തികനില ഭദ്രമാണ്.

മിഥുനം (മകയിരം ½, തിരുവാതിര, പുണർതം ¾)

ആശയവിനിമയത്തിൽ മികവ് തെളിയിക്കും. ചെറുയാത്രകൾ സന്തോഷകരമാകും. പ്രണയബന്ധങ്ങളിൽ അടുപ്പം വർധിക്കും. ഇന്ന് അലസത തോന്നാൻ സാധ്യതയുണ്ട്.

കർക്കടകം (പുണർതം ¼, പൂയം, ആയില്യം)

സാമൂഹിക വേദികളിൽ ശ്രദ്ധ നേടും. ഹോബികളിൽ സമയം ചെലവിടും. മനസ്സിന് ശാന്തി നൽകുന്ന അനുഭവങ്ങൾ ഉണ്ടാകും. എല്ലാ കാര്യങ്ങൾക്കും ഉത്സാഹം തോന്നും.

ചിങ്ങം (മകം, പൂരം, ഉത്രം ¼)

നേതൃത്വഗുണങ്ങൾ പ്രകടമാകും. കലാപരമായ പ്രവർത്തനങ്ങളിൽ നേട്ടം ഉണ്ടാകും. സുഹൃത്തുക്കളുടെ കൂട്ടായ്മ സന്തോഷം നൽകും. വിശേഷ വസ്ത്രങ്ങൾ സമ്മാനമായി ലഭിക്കും.

കന്നി (ഉത്രം ¾, അത്തം, ചിത്തിര ½)

വായനയിലും അറിവ് വർധിപ്പിക്കുന്ന കാര്യങ്ങളിലും ശ്രദ്ധ ചെലവിടും. പ്രകൃതിസൗഹൃദമായ ഇടങ്ങളിൽ സമയം ചെലവിടാൻ ഇടയാകും. മാനസി ക സമാധാനം അനുഭവിക്കും.

തുലാം (ചിത്തിര ½, ചോതി, വിശാഖം ¾)

സൃഷ്ടിപരമായ ആശയങ്ങൾ പ്രശംസ നേടും. കലാ-സാംസ്കാരിക പ്രവർത്തനങ്ങളിൽ പങ്കെടുക്കും. പ്രണയബന്ധങ്ങളിൽ സന്തോഷം നിലനിൽക്കും.എല്ലാ കാര്യങ്ങൾക്കും ഉത്സാഹം തോന്നും.

വൃശ്ചികം (വിശാഖം ¼, അനിഴം, തൃക്കേട്ട)

ആത്മവിശ്വാസത്തോടെ പ്രവർത്തിക്കും. രഹസ്യ വിഷയങ്ങളിൽ അറിവ് വർധിക്കും. ധൈര്യകരമായ തീരുമാനങ്ങൾ കൈക്കൊള്ളും. അസുഖങ്ങൾ പിടിപെടാൻ സാധ്യതയുണ്ട്.

ധനു (മൂലം, പൂരാടം, ഉത്രാടം ¼)

ആത്മീയ യാത്രകൾക്ക് അനുകൂല സമയം. ഗുരുജനങ്ങളുടെ ഉപദേശം പ്രചോദനം നൽകും. ദൂര യാത്രകൾ സന്തോഷം നൽകും. ആരോഗ്യം മെച്ചപ്പെടും. വാഹനം കരുതലോടെ ഉപയോഗിക്കുക.

മകരം (ഉത്രാടം ¾, തിരുവോണം, അവിട്ടം ½)

ക്ഷമയും ഏകാഗ്രതയും വർധിക്കും. ഇഷ്ടകാര്യങ്ങളിൽ സമയം കണ്ടെത്തും. പൊതുവേദികളിൽ അംഗീകാരം ലഭിക്കും. എല്ലാ കാര്യങ്ങൾക്കും ഉത്സാഹം തോന്നും.

കുംഭം (അവിട്ടം ½, ചതയം, പൂരുരുട്ടാതി ¾)

പുതിയ സുഹൃദ് ബന്ധങ്ങൾ രൂപപ്പെടും. സാങ്കേതി ക വിഷയങ്ങളിൽ താൽപര്യം കൂടും. കൂട്ടായ്മകളിൽ സജീവമായി പങ്കെടുക്കും. ഇന്ന് അലസത തോന്നാൻ സാധ്യതയുണ്ട്.

മീനം (പൂരുരുട്ടാതി ¼, ഉത്രട്ടാതി, രേവതി)

കരുണാപൂർണ്ണമായ പ്രവൃത്തികൾക്ക് പ്രശംസ ലഭിക്കും. സംഗീതം അല്ലെങ്കിൽ ധ്യാനം മനസ്സിന് ശാന്തി നൽകും. സൃഷ്ടിപരമായ ചിന്തകൾ ഉയരും. അസുഖങ്ങൾ പിടിപെടാൻ സാധ്യതയുണ്ട്

Summary

Daily horoscope february 12

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com