ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡ് (IOCL) വിവിധ റിഫൈനറി, പെട്രോകെമിക്കൽ യൂണിറ്റുകളിലായി നോൺ-എക്‌സിക്യൂട്ടീവ് തസ്തികയിൽ നിയമനം നടത്തുന്നു. ജൂനിയർ എഞ്ചിനീയറിങ് അസിസ്റ്റന്റ്- IV എന്ന വിഭാഗത്തിലായി 394 ഒഴിവുകളാണ് ഉള്ളത്.
എൻജിനീയറിങ് വിഷയത്തിൽ ഡിപ്ലോമയുള്ളവർക്ക് ജോലി നേടാനുള്ള മികച്ച അവസരമാണിത്. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി 09 ജനുവരി 2026.
ജൂനിയർ എഞ്ചിനീയറിങ് അസിസ്റ്റന്റ്-IV (പ്രൊഡക്ഷൻ):
കെമിക്കൽ / റിഫൈനറി & പെട്രോകെമിക്കൽ എഞ്ചിനീയറിങ് ഡിപ്ലോമ അല്ലെങ്കിൽ ബി.എസ്‌സി. (മാത്‍സ്, ഫിസിക്സ്, കെമിസ്ട്രി/ഇൻഡസ്ട്രിയൽ കെമിസ്ട്രി).
ജൂനിയർ എഞ്ചിനീയറിങ് അസിസ്റ്റന്റ്-IV (പി&യു):
മെക്കാനിക്കൽ / ഇലക്ട്രിക്കൽ എഞ്ചിനീയറിങിൽ ഡിപ്ലോമ അല്ലെങ്കിൽ ബി.എസ്‌സി. (പിസിഎം) പ്ലസ് ബോയിലർ കോംപിറ്റൻസി സർട്ടിഫിക്കറ്റ് (ബിസിസി) / ബോയിലർ അറ്റൻഡന്റിൽ എൻഎസി.
ജൂനിയർ എഞ്ചിനീയറിങ് അസിസ്റ്റന്റ്-IV (പി&യു-ഒ&എം)
ഇലക്ട്രിക്കൽ എഞ്ചിനീയറിംങിൽ ഡിപ്ലോമ.
ജൂനിയർ എഞ്ചിനീയറിങ് അസിസ്റ്റന്റ്-IV (ഇലക്ട്രിക്കൽ):
ഇലക്ട്രിക്കൽ/ ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗിൽ ഡിപ്ലോമ.
ജൂനിയർ എഞ്ചിനീയറിങ് അസിസ്റ്റന്റ്-IV (മെക്കാനിക്കൽ)
മെക്കാനിക്കൽ / മെക്കാനിക്കൽ (പ്രൊഡക്ഷൻ) എഞ്ചിനീയറിങിൽ ഡിപ്ലോമ.
ജൂനിയർ എഞ്ചിനീയറിങ് അസിസ്റ്റന്റ്-IV (ഇൻസ്ട്രുമെന്റേഷൻ)
ഇൻസ്ട്രുമെന്റേഷൻ / ഇലക്ട്രോണിക്സ് & ഇൻസ്ട്രുമെന്റേഷൻ / കൺട്രോൾ എഞ്ചിനീയയറിങിൽ ഡിപ്ലോമ.
ജൂനിയർ ക്വാളിറ്റി കൺട്രോൾ അനലിസ്റ്റ്
ബി.എസ്‌സി. ഫിസിക്സ്, കെമിസ്ട്രി/ഇൻഡസ്ട്രിയൽ കെമിസ്ട്രി & മാത്തമാറ്റിക്സ് എന്നിവയിൽ ബിരുദം.
ജൂനിയർ എഞ്ചിനീയറിങ് അസിസ്റ്റന്റ്-IV (ഫയർ & സേഫ്റ്റി)
പത്താം ക്ലാസ്, സബ്-ഓഫീസേഴ്‌സ് കോഴ്‌സ് ഇവയ്ക്കൊപ്പം സാധുവായ ഹെവി വെഹിക്കിൾ ഡ്രൈവിങ് ലൈസൻസ്.
പ്രായപരിധി
അപേക്ഷകരുടെ ഉയർന്ന പ്രായപരിധി 26 വയസ്സ്.സർക്കാർ നിയമങ്ങൾ അനുസരിച്ച് സംവരണ വിഭാഗത്തിൽ ഉൾപ്പെട്ടവർക്ക് ഇളവുകൾ ലഭിക്കും.
ശമ്പളവും ആനുകൂല്യങ്ങളും
ശമ്പള സ്കെയിൽ: 25,000 മുതൽ 1,05,000 രൂപ വരെ പ്രതീക്ഷിക്കാം. അടിസ്ഥാന ശമ്പളത്തിനും ഡിഎയ്ക്കും പുറമേ, ജീവനക്കാർക്ക് കോർപ്പറേഷൻ നിയമങ്ങൾ അനുസരിച്ചുള്ള മറ്റ് ആനുകൂല്യങ്ങൾ ലഭിക്കും.
കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയുടെയും സ്‌കിൽ ടെസ്റ്റിന്റെയും അടിസ്ഥാനത്തിലാണ് നിയമനം നടത്തുന്നത്. കൂടുതൽ വിവരങ്ങൾക്ക് https://ibpsreg.ibps.in/ioclnov25/ സന്ദർശിക്കുക
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates