ISER Pune Opens Applications for PhD in Data Science  @ComputerCymru
Career

IISER: ഡാറ്റ സയൻസിൽ ഗവേഷണം നടത്താൻ അവസരം

ഡാറ്റ സയൻസ്, എ ഐ, കമ്പ്യൂട്ടേഷണൽ മോഡലിംഗ് എന്നിവയുടെ വളർച്ച ആഗോള തലത്തിൽ അതിവേഗം മുന്നേറുന്ന സാഹചര്യത്തിൽ ഈ പ്രോഗ്രാം ഗവേഷണരംഗത്ത് ശക്തമായ കരിയറിനും പുതിയ ശാസ്ത്രീയ കണ്ടെത്തലുകൾക്കും സഹായകരമാകും.

സമകാലിക മലയാളം ഡെസ്ക്

ഇന്ത്യയിലെ മുൻനിര ഗവേഷണ സ്ഥാപനങ്ങളിലൊന്നായ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജ്യുക്കേഷൻ ആൻഡ് റിസർച്ച് (IISER) പുണെ, ഡാറ്റ സയൻസ് മേഖലയിൽ പി എച്ച് ഡി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.

ഡാറ്റ സയൻസ്, എ ഐ, കമ്പ്യൂട്ടേഷണൽ മോഡലിംഗ് എന്നിവയുടെ വളർച്ച ആഗോള തലത്തിൽ അതിവേഗം മുന്നേറുന്ന സാഹചര്യത്തിൽ ഈ പ്രോഗ്രാം ഗവേഷണരംഗത്ത് ശക്തമായ കരിയറിനും പുതിയ ശാസ്ത്രീയ കണ്ടെത്തലുകൾക്കും സഹായകരമാകും.

ഗവേഷണ മേഖലകൾ

1. ഹെൽത്ത്‌കെയറിൽ AI/ML (ആർട്ടിഫിഷ്യൽ ഇന്റലിജൻസ് / മെഷീൻ ലേർണിംഗ് ഇൻ ഹെൽത്ത് കെയർ.

2. ക്ലൈമറ്റ് മോഡലിംഗ് (Climate Modelling)

3. കമ്പ്യൂട്ടേഷണൽ & അപ്ലൈഡ് മാത്തമാറ്റിക്സ് (Computational and Applied Mathematics)

4. കമ്പ്യൂട്ടേഷണൽ ബയോളജി & ബയോഇൻഫോർമാറ്റിക്സ് (Computational Biology & Bioinformatics)

5. കമ്പ്യൂട്ടേഷണൽ കെമിസ്ട്രി (Computational Chemistry)

6. കമ്പ്യൂട്ടേഷണൽ ഫിനാൻസ് (Computational Finance)

7. ഡൈനാമിക്കൽ സിസ്റ്റംസ് (Dynamical Systems)

8. മെഷീൻ ലേണിംഗിലെ സ്റ്റാറ്റിസ്റ്റിക്കൽ രീതി (Statistical Methods in Machine Learning)

യോഗ്യതകൾ

  • മാസ്റ്റർ ഡിഗ്രി (M.Sc) അല്ലെങ്കിൽ ബിഇ/ബിടെക് എഞ്ചിനീയറിങ് ബിരുദം നിർബന്ധമാണ്. ഗണിതശാസ്ത്രം, സ്റ്റാറ്റിസ്റ്റിക്സ്, ഡാറ്റ സയൻസ്, കമ്പ്യൂട്ടർ സയൻസ്, ഫിസിക്സ്, കെമിസ്ട്രി, ബയോളജി, ബയോഇൻഫോർമാറ്റിക്സ്, എൻവയോൺമെന്റൽ സയൻസ് തുടങ്ങിയ ബന്ധപ്പെട്ട വിഷയങ്ങളിലെ ബിരുദധാരികൾക്ക് അപേക്ഷിക്കാം.

  • ബിരുദാനന്തര പഠനത്തിൽ കുറഞ്ഞത് 60 ശതമാനം മാർക്ക് അല്ലെങ്കിൽ സമാനമായ CGPA ഉണ്ടായിരിക്കണം.

  • ഇതോടൊപ്പം, GATE, CSIR-JRF, UGC-JRF, DBT-BET, ICMR-JRF, INSPIRE Fellowship, NBHM തുടങ്ങിയ ദേശീയ തല യോഗ്യതകളിൽ ഏതെങ്കിലും ഒന്നിൽ സാധുവായ സ്കോർ നേടിയിരിക്കണം.

  • അവസാന വർഷ മാസ്റ്റർ സ്റ്റുഡന്റുകൾക്കും അപേക്ഷിക്കാം, പക്ഷേ പ്രവേശന സമയത്ത് ബിരുദ സർട്ടിഫിക്കറ്റ് ഹാജരാക്കണം.

അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി നവംബർ 28. കൂടുതൽ വിവരങ്ങൾക്ക് https://www.iiserpune.ac.in/ സന്ദർശിക്കുക

Career news: IISER Pune Releases Eligibility Details for PhD Programme in Data Science.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഷെയ്ഖ് ഹസീനയ്ക്ക് വധശിക്ഷ; മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങള്‍ നടത്തിയെന്ന് ട്രിബ്യൂണല്‍

'പത്ത് മണിക്ക് തകര്‍ക്കും'; തിരുവനന്തപുരത്ത് ബാങ്കിന് നേര്‍ക്ക് ബോംബ് ഭീഷണി

ജലദോഷമുള്ളപ്പോള്‍ തൈര് കഴിക്കുന്നത് പ്രശ്‌നമാണോ?

കോട്ടയം മെഡിക്കല്‍ കോളജിന് എന്‍എബിഎച്ച് അക്രഡിറ്റേഷന്‍, സംസ്ഥാനത്ത് ആദ്യം

ക്യാപ്റ്റൻ ഗില്‍ രണ്ടാം ടെസ്റ്റ് കളിക്കില്ല? ആശുപത്രി വിട്ടു

SCROLL FOR NEXT