Junior Research Fellow Vacancy at Cochin University of Science and Technology special arrangement
Career

കുസാറ്റ്; ജൂനിയർ റിസർച്ച് ഫെല്ലോ ഒഴിവ്

കമ്പ്യൂട്ടർ സയൻസ്, ഇലക്ട്രോണിക്സ് അല്ലെങ്കിൽ അനുബന്ധ വിഷയങ്ങളിൽ എം.ടെക്/എം.ഇ. യും നെറ്റ്/ഗേറ്റ് സ്കോറും ഉള്ളവർക്ക് അപേക്ഷിക്കാം. നെറ്റ്/ഗേറ്റ് സ്കോർ ഇല്ലാത്തവർക്കും അപേക്ഷിക്കാം,

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കൊച്ചി ശാസ്ത്രസാങ്കേതിക സർവ്വകലാശാല (കുസാറ്റ്) സെന്റർ ഫോർ ഇൻഫർമേഷൻ റിസോഴ്‌സ് മാനേജ്‌മെന്റിൽ (സിഐആർഎം) എൽജി സോഫ്റ്റ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ സിഎസ്ആർ ഇനിഷ്യേറ്റീവിന്റെ കീഴിൽ വരുന്ന പ്രോജെക്ടിനു വേണ്ടി കരാർ അടിസ്ഥാനത്തിൽ ജൂനിയർ റിസർച്ച് ഫെല്ലോ (ഇൻഡസ്ട്രി സ്പോൺസേർഡ് റിസേർച്ചർ) തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.

കമ്പ്യൂട്ടർ സയൻസ്, ഇലക്ട്രോണിക്സ് അല്ലെങ്കിൽ അനുബന്ധ വിഷയങ്ങളിൽ എം.ടെക്/എം.ഇ. യും നെറ്റ്/ഗേറ്റ് സ്കോറും ഉള്ളവർക്ക് അപേക്ഷിക്കാം. നെറ്റ്/ഗേറ്റ് സ്കോർ ഇല്ലാത്തവർക്കും അപേക്ഷിക്കാം, എന്നാൽ ഫെലോഷിപ്പ് യൂണിവേഴ്സിറ്റി ജെ ആർ എഫ് നിലവാരത്തിലായിരിക്കും. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ പ്രോജക്റ്റിന്റെ ബന്ധപ്പെട്ട മേഖലയിലെ പ്രവൃത്തിപരിചയം എടുത്തുകാണിക്കുന്ന വിശദമായ ഒരു റെസ്യൂമെ 2025 സെപ്റ്റംബർ 24-നോ അതിനുമുമ്പോ ആയി cirm@cusat.ac.in എന്ന വിലാസത്തിലേക്ക് അയയ്ക്കണം. ഫോൺ 04842862102/ 04842862111.

ഷോർട്ട്‌ലിസ്റ്റ് ചെയ്ത ഉദ്യോഗാർത്ഥികൾ സെപ്റ്റംബർ 25 ന് രാവിലെ 11 മണിക്ക് മുമ്പ് കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകലാശാല തൃക്കാക്കര ക്യാമ്പസിലെ സെന്റർ ഫോർ ഇൻഫർമേഷൻ റിസോഴ്‌സ് മാനേജ്‌മെന്റിന്റെ (CIRM) ഓഫീസിൽ അഭിമുഖത്തിന് ഹാജരാകണം.

Job news: Junior Research Fellow Vacancy at Cochin University of Science and Technology.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മന്ത്രിസഭയിലും എല്‍ഡിഎഫിലും ശരിയായ ചര്‍ച്ച നടന്നില്ല; പിഎം ശ്രീയില്‍ വീഴ്ച സമ്മതിച്ച് സിപിഎം

കെ എസ് ശബരീനാഥന്‍ കവടിയാറില്‍; തിരുവനന്തപുരം കോര്‍പ്പറേഷനിലെ 48 സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്

'ജനങ്ങളുടെ അവകാശങ്ങള്‍ക്കുമേലുള്ള നിയന്ത്രണം'; എസ്‌ഐആറിനെതിരെ തമിഴ്‌നാട് സുപ്രീംകോടതിയിലേയ്ക്ക്

മുസ്ലീംലീഗ് കടലാസില്‍ പൊതിഞ്ഞ പൊട്ടാസ്യം സയനൈഡ്, ഗണേഷ് കുമാര്‍ തറ മന്ത്രി: വെള്ളാപ്പള്ളി

ഐഎസ്ആര്‍ഒയുടെ എല്‍വിഎം 3, സിഎംഎസ് 3 ഉപഗ്രഹ വിക്ഷേപണം വിജയകരം

SCROLL FOR NEXT