KBFPCL Invites Applications for Company Secretary Post Special arrangement
Career

കുടുംബശ്രീയിൽ ജോലി നേടാം; പ്രതിമാസം 70,000 രൂപ ശമ്പളം

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്പനി സെക്രട്ടറീസ് ഓഫ് ഇന്ത്യ (ICSI) യുടെ അസോസിയേറ്റ് മെമ്പർഷിപ്പ് (ACS) ഉണ്ടായിരിക്കണം. കമ്പനി സെക്രട്ടറിയായി കുറഞ്ഞത് 5 വർഷത്തെ ജോലി പരിചയം ഉണ്ടായിരിക്കണം.

സമകാലിക മലയാളം ഡെസ്ക്

കുടുംബശ്രീ ബ്രോയിലർ ഫാർമേഴ്‌സ് പ്രൊഡ്യൂസർ കമ്പനി (KBFPCL)യിൽ കമ്പനി സെക്രട്ടറി തസ്തികകളിലേക്ക് നിയമനം നടത്തുന്നതിനുള്ള ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി. അകെ ഒരു ഒഴിവ് ആണ് ഉള്ളത്. 40 വയസ്സ് വരെയുള്ളവർക്ക് അപേക്ഷിക്കാം. അവസാന തീയതി 29-12-2025 ആണ്.

യോഗ്യതാ മാനദണ്ഡങ്ങൾ

  • ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്പനി സെക്രട്ടറീസ് ഓഫ് ഇന്ത്യ (ICSI) യുടെ അസോസിയേറ്റ് മെമ്പർഷിപ്പ് (ACS) ഉണ്ടായിരിക്കണം.

  • കമ്പനി സെക്രട്ടറിയായി കുറഞ്ഞത് 5 വർഷത്തെ ജോലി പരിചയം ഉണ്ടായിരിക്കണം.

  • കമ്പനിയുടെ നിയമപരവും റെഗുലേറ്ററി നടപടികളെക്കുറിച്ചുള്ള അറിവ് വേണം.

  • കമ്പനീസ് ആക്ട് അറിഞ്ഞിരിക്കണം.

ഒരു വർഷത്തെ കരാർ അടിസ്ഥാനത്തിൽ ആയിരിക്കും നിയമനം നടത്തുക. നിർദേശിച്ച ചുമതലകൾ വിജയകരമായി പൂർത്തിയാക്കിയാൽ, കമ്പനിയുടെ ഡയറക്ടർ ബോർഡിന്റെ അനുമതിയോടെ കരാർ കാലാവധി നീട്ടിയേക്കും. നിയമനം ലഭിക്കുന്നവർക്ക് പ്രതിമാസം 70,000 രൂപ ശമ്പളം ലഭിക്കും.

ഷോർട്‌ലിസ്റ്റ് ചെയ്ത ഉദ്യോഗാർത്ഥികളെ ഇന്റർവ്യൂവിന് ക്ഷണിക്കും. ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും ഉദ്യോഗാർത്ഥികളെ തെരഞ്ഞെടുക്കുക. ഇന്റർവ്യൂ തീയതി ഇ-മെയിൽ അല്ലെങ്കിൽ ഫോൺ വഴി ഉദ്യോഗാർത്ഥികളെ അറിയിക്കും. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക.

https://cmd.kerala.gov.in/wp-content/uploads/2025/12/CS-notification.pdf

Job news: KBFPCL Invites Applications for Company Secretary Post.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇന്ത്യക്കെതിരെ കളിക്കും! വാശി 'വിഴുങ്ങി' പാകിസ്ഥാന്‍?

എന്‍ഗിഡി പന്തെറിഞ്ഞ് നയിച്ചു; അനായാസം കാനഡയെ വീഴ്ത്തി ദക്ഷിണാഫ്രിക്ക

രോഹിതിനേയും കോഹ്‌ലിയേയും തരംതാഴ്ത്തി; 'ഗ്രേഡ് എ'യില്‍ 3 പേര്‍ മാത്രം, ഇനി 'എ പ്ലസ്' കാറ്റഗറി ഇല്ല

അന്താരാഷ്ട്ര ബിസിനസ് പ്രവര്‍ത്തനങ്ങള്‍ക്ക് പുതുവേദി; കിന്‍ഫ്രാ പാര്‍ക്കില്‍ ഗ്ലോബല്‍ കേപ്പബിലിറ്റി സെന്റര്‍ പ്രവര്‍ത്തനമാരംഭിച്ചു

ജെഇഇ വേണ്ട, വീട്ടിലിരുന്ന് പഠിച്ച് എയറോനോട്ടിക്സ് ആൻഡ് സ്പേസ് ടെക്നോളജിയിൽ ബിരുദം നേടാം; ഓൺലൈൻ ബിഎസ് കോഴ്സുമായി മദ്രാസ് ഐഐടി

SCROLL FOR NEXT