ഐ എസ് ആർ ഒയിൽ അപ്രന്റീസ് ആകാൻ അവസരം; നേരിട്ട് നിയമനം
തമിഴ്‌നാട്ടിൽ സ്ഥിതി ചെയ്യുന്ന ഐ എസ് ആർ ഒ പ്രൊപ്പൽഷൻ കോംപ്ലക്സിൽ (ISRO IPRC) അപ്രന്റീസ് ആയി ജോലി നേടാം. അകെ 100 ഒഴിവുകളാണ് ഉള്ളത്. ബി.എ, ബി.കോം, ബി.എസ്‌സി, ബി.ടെക്/ബി.ഇ, ഡിപ്ലോമ യോഗ്യതയുള്ളവർക്ക് നേരിട്ട് അഭിമുഖത്തിൽ പങ്കെടുക്കാം. അടുത്ത വർഷം ജനുവരി 10,11 തീയതികളിലാണ് അഭിമുഖം നടക്കുന്നത്.
വിഭാഗങ്ങളും ഒഴിവുകളും
ഗ്രാജുവേറ്റ് അപ്രന്റീസ് (എഞ്ചിനീയറിങ്)
മെക്കാനിക്കൽ എഞ്ചിനീയറിങ്- 12
ഇലക്ട്രോണിക്സ് എഞ്ചിനീയറിങ് -10
ഇലക്ട്രിക്കൽ എഞ്ചിനീയയറിങ്- 05
സിവിൽ എഞ്ചിനീയറിങ്- 04
ഇൻസ്ട്രുമെന്റേഷൻ എഞ്ചിനീയറിങ്- 03
കെമിക്കൽ എഞ്ചിനീയറിങ്- 02
കമ്പ്യൂട്ടർ സയൻസ് എഞ്ചിനീയറിങ്- 05
ഗ്രാജുവേറ്റ് അപ്രന്റീസ് (നോൺ-എഞ്ചിനീയറിങ്)
ബിഎ- 04
ബിഎസ്‌സി- 07
ബി.കോം- 04
ടെക്നീഷ്യൻ അപ്രന്റീസ്
മെക്കാനിക്കൽ എഞ്ചിനീയറിങ്- 15
ഇലക്ട്രോണിക്സ് എഞ്ചിനീയറിങ്- 10
ഇലക്ട്രിക്കൽ എഞ്ചിനീയറിങ്- 10
സിവിൽ എഞ്ചിനീയറിങ് -05
കെമിക്കൽ എഞ്ചിനീയറിങ്- 04
യോഗ്യതാ മാനദണ്ഡങ്ങൾ
ഗ്രാജുവേറ്റ് അപ്രന്റീസ് (എഞ്ചിനീയറിങ്) : ബന്ധപ്പെട്ട വിഷയത്തിൽ ബി ഇ / ബി.ടെക് അല്ലെങ്കിൽ തുല്യ യോഗ്യത. കുറഞ്ഞത് 65% മാർക്കോ അല്ലെങ്കിൽ CGPA 6.84/10 നേടിയിരിക്കണം.
ഗ്രാജുവേറ്റ് അപ്രന്റീസ് ( നോൺ -എഞ്ചിനീയറിങ്): ബി എ / ബി .സ് സി / ബി .കോം ബിരുദം കുറഞ്ഞത് 60% മാർക്കോ അല്ലെങ്കിൽ 10 പോയിന്റ് സ്കെയിലിൽ CGPA 6.32 നേടി പാസായിരിക്കണം.
ടെക്‌നിഷ്യൻ അപ്പ്രെന്റിസ് : ബന്ധപ്പെട്ട എൻജിനിയറിങ് /ടെക്‌നോളജി വിഷയത്തിൽ ഫസ്റ്റ് ക്ലാസോടെ ഡിപ്ലോമ പാസായിരിക്കണം.
അപേക്ഷകർ 2021, 2022, 2023, 2024, 2025 വർഷങ്ങളിൽ ഡിപ്ലോമ/ബിരുദം നേടിയവരായിരിക്കണം.
നിയമനം ലഭിക്കുന്നവർക്ക് 8000 മുതൽ 9000 വരെ സ്റ്റൈപ്പന്റ് ലാഭിക്കാം. കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം https://www.iprc.gov.in/files/general/Apprentice Advertisement.pdf സന്ദർശിക്കുക.
Job alert: ISRO Invites Applications for Graduate and Technician Apprenticeship Posts.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
