KCHR Recruitments 2025: vacancies of Research Officer, Museum Curator, Project Assistant  Freepik.com
Career

കെസിഎച്ച്ആറിൽ വിവിധ തസ്തികകളിൽ ഒഴിവുകൾ, ഇപ്പോൾ അപേക്ഷിക്കാം

റിസർച്ച് ഓഫീസർ, മ്യൂസിയം ക്യൂറേറ്റർ, പ്രോജക്ട് അസിസ്റ്റന്റ് എന്നീ തസ്തികകളിലെ ഒഴിവുകൾ നികത്തുന്നതിനാണ് അപേക്ഷ ക്ഷണിച്ചത്.

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരത്ത് സ്ഥിതി ചെയ്യുന്ന സ്വയംഭരണ സാമൂഹിക ശാസ്ത്ര ഗവേഷണ സ്ഥാപനമായ കേരള ചരിത്ര ഗവേഷണ കൗൺസിലിൽ ( കേരള കൗൺസിൽ ഫോർ ഹിസ്റ്റോറിക്കൽ റിസർച്ച്- KCHR)വിവിധ തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു.

റിസർച്ച് ഓഫീസർ, മ്യൂസിയം ക്യൂറേറ്റർ,പ്രോജക്ട് അസിസ്റ്റന്റ് - ഡി.കെ.പി (ഗ്രേഡ് I) - ഡിജിറ്റൈസേഷൻ (ടെക്നിക്കൽ),പ്രോജക്ട് അസിസ്റ്റന്റ് - ഡി.കെ.പി (ഗ്രേഡ് I) - ഡിജിറ്റൽ ആർക്കൈവൽ മാനേജ്മെന്റ്,പ്രോജക്ട് അസിസ്റ്റന്റ് (ഗ്രേഡ് II) - ലൈബ്രറി എന്നീ തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്.

റിസർച്ച് ഓഫീസർ

യോഗ്യത

• ചരിത്രത്തിലോ പുരാവസ്തുശാസ്ത്രത്തിലോ ബിരുദാനന്തര ബിരുദം

• കേരള ചരിത്രവും പുരാവസ്തുശാസ്ത്രവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ പിഎച്ച്ഡി

• കേരള ചരിത്രത്തിലെ ഗവേഷണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിൽ തെളിയിക്കപ്പെട്ട പരിചയം എന്നിവയാണ്.

പ്രായപരിധി 40 വയസ്, പ്രായ ഇളവിന് അർഹതയുള്ള വിഭാഗങ്ങൾക്ക് സർക്കാർ നിയമപ്രകാരമുള്ള ഇലവ് ലഭിക്കും. സർവീസിലുള്ള അപേക്ഷകർക്ക് അപേക്ഷ അയക്കാനുള്ള തീയതിയിൽ 45 വയസ്സിന് താഴെയാണെങ്കിൽ അപേക്ഷിക്കാം.

ചുരുക്കപ്പട്ടികയിൽ ഉൾപ്പെടുന്ന ഉദ്യോഗാർത്ഥികളെ എഴുത്തുപരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ് നടത്തുന്നത്. യോഗ്യതാ മാനദണ്ഡങ്ങൾ പാലിക്കുന്നത് കൊണ്ട് മാത്രം ഒരു ഉദ്യോഗാർത്ഥിയും ചുരുക്കപ്പട്ടികയിൽ ഉൾപ്പെടണമെന്നില്ല. ആവശ്യമെങ്കിൽ, കഴിവ് വിലയിരുത്തുന്നതിന് മറ്റ് മൂല്യനിർണ്ണയ രീതികൾ ഉപയോഗിക്കുന്നതാണ്.

ഒരു ഒഴിവാണ് ഉള്ളത്. സ്ഥിര നിയമനം, ശമ്പള സ്കെയിൽ 51400-110300, കെ സി എച്ച് ആർ സേവന വേതന വ്യവസ്ഥകൾ പ്രകാരമായിരിക്കും നിയമനം.

അപേക്ഷിക്കാനുള്ള അവസാന തീയതി 2025 ഒക്ടോബർ 30 ആണ്. ഓൺലൈനായി വേണം അപേക്ഷിക്കാൻ

വിശദവിവരങ്ങൾക്ക്: https://www.kchr.ac.in/pages/236

മ്യൂസിയം ക്യൂറേറ്റർ

യോഗ്യത

• എംഎ ആർക്കിയോളജി അല്ലെങ്കിൽ മ്യൂസിയോളജി

• ആർക്കിയോളജിക്കൽ മ്യൂസിയത്തിൽ രണ്ട് വർഷത്തെ പരിചയം

2025 ജനുവരി ഒന്നിന് 36 വയസ്സ് കവിയാൻ പാടില്ല. അർഹതപ്പെട്ട വിഭാഗങ്ങൾക്കുള്ള നിയമപ്രകാരമുള്ള ഇളവ് ലഭിക്കും.

ഒരുവർഷത്തെ കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം. 37,000 രൂപ പ്രതിമാസം സമാഹൃതവേതനമായി ലഭിക്കും. ഒരു ഒഴിവാണ് ഉള്ളത്. ഓൺലൈനായി വേണം അപേക്ഷ നൽകാൻ. 2025 ഒക്ടോബർ 30 നകം അപേക്ഷിക്കണം.

വിശദവിവരങ്ങൾക്ക്: https://www.kchr.ac.in/pages/235

പ്രോജക്ട് അസിസ്റ്റന്റ് - ഡി.കെ.പി (ഗ്രേഡ് I) - ഡിജിറ്റൈസേഷൻ (ടെക്നിക്കൽ)

യോഗ്യത

• കമ്പ്യൂട്ടർ സയൻസിൽ ബിരുദം അല്ലെങ്കിൽ തത്തുല്യം

• ഡിജിറ്റൈസേഷനിൽ രണ്ട് വർഷത്തെ പരിചയം

പ്രായപരിധി 01-01-2025 ന് 36 വയസ്സ് കവിയാൻ പാടില്ല. അർഹതപ്പെട്ട വിഭാഗങ്ങൾക്ക് സർക്കാർ നിയമങ്ങൾ പ്രകാരമുള്ള ഇളവ് ലഭിക്കും.

കരാറിടിസ്ഥാനത്തിൽ ഒരുവർഷത്തേക്കായിരിക്കും നിയമനം. 32,550 രൂപ പ്രതിമാസം സമാഹൃത വേതനമായി ലഭിക്കും. ഒരു ഒഴിവാണ് ഉള്ളത്. ഓൺലൈനായി വേണം അപേക്ഷ നൽകാൻ. 2025 ഒക്ടോബർ 30 നകം അപേക്ഷിക്കണം.

വിശദവിവരങ്ങൾക്ക് : https://www.kchr.ac.in/pages/238

പ്രോജക്ട് അസിസ്റ്റന്റ് - ഡി.കെ.പി (ഗ്രേഡ് I) - ഡിജിറ്റൽ ആർക്കൈവൽ മാനേജ്മെന്റ്

യോഗ്യത

•ചരിത്രം/സോഷ്യൽ സയൻസ് /ഹ്യൂമാനിറ്റീസ് എന്നിവയിൽ ഏതെങ്കിലും വിഷയത്തിൽ ബിരുദാനന്തര ബിരുദം.

ഒബിസി വിഭാഗത്തിന് സംവരണം ചെയ്തിരിക്കുന്ന തസ്തികയാണ് ഇത്. (പിഎസ്‌സി ചട്ടങ്ങൾ പ്രകാരം ഇളവോടെ (ഈഴവ/ബില്ലവ/തിയ്യ, മുസ്‌ലിം, എൽസി/എഐ, വിശ്വകർമ, എസ് ഐ യു സി നാടാർ,ധീവര, ഹിന്ദു നാടാർ, എസ്‌സിസിസി ഒഴികെ)

പ്രായപരിധി 01-01-2025 ന് 36 വയസ്സ് കവിയാൻ പാടില്ല.സർക്കാർ നിയമങ്ങൾ പ്രകാരമുള്ള ഇളവ് ലഭിക്കും.

കരാറടിസ്ഥാനത്തിൽ ഒരുവർഷത്തേക്കായിരിക്കും നിയമനം. 32,550 രൂപ പ്രതിമാസം സമാഹൃത വേതനമായി ലഭിക്കും. ഒരു ഒഴിവാണ് ഉള്ളത്. ഓൺലൈനായി വേണം അപേക്ഷ നൽകാൻ. 2025 ഒക്ടോബർ 30 നകം അപേക്ഷിക്കണം.

വിശദവിവരങ്ങൾക്ക്: https://www.kchr.ac.in/pages/237

പ്രോജക്ട് അസിസ്റ്റന്റ് (ഗ്രേഡ് II) - ലൈബ്രറി

യോഗ്യത

• ലൈബ്രറി സയൻസിൽ ബിരുദം

• ലൈബ്രറി മാനേജ്‌മെന്റിൽ രണ്ട് വർഷത്തെ പരിചയം

പ്രായ പരിധി 01-01-2025 ന് 36 വയസ്സ് നിയമപരമായ ഇളവ് ലഭിക്കും.

പട്ടികജാതി വിഭാഗത്തിന് ( എസ് സി) സംവരണം ചെയ്തിട്ടുള്ള തസ്തികയാണിത്.

കരാറിടിസ്ഥാനത്തിൽ ഒരുവർഷത്തേക്കായിരിക്കും നിയമനം. 23,410 രൂപ പ്രതിമാസം സമാഹൃത വേതനമായി ലഭിക്കും. ഒരു ഒഴിവാണ് ഉള്ളത്. ഓൺലൈനായി വേണം അപേക്ഷ നൽകാൻ. 2025 ഒക്ടോബർ 30 നകം അപേക്ഷിക്കണം.

വിശദ വിവരങ്ങൾക്ക്: https://www.kchr.ac.in/pages/239

Education News:KCHR has invited applications for the posts of Research Officer, Museum Curator, Project Assistant - DKP (Grade I) - Digitization (Technical), Project Assistant - DKP (Grade I) - Digital Archival Management, and Project Assistant (Grade II) - Library

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സര്‍ക്കാരും ഗവര്‍ണറും ധാരണയായി; സിസ തോമസിന് നിയമനം; സജി ഗോപിനാഥ് ഡിജിറ്റല്‍ സര്‍വകലാശാല വിസി

വയോധികയെ വീടിനുള്ളില്‍ കെട്ടിയിട്ട് ഒന്നരപ്പവനും പണവും കവര്‍ന്നു; പ്രതികള്‍ക്കായി അന്വേഷണം

ബോണ്ടി ബീച്ചില്‍ വെടിവെപ്പ് നടത്തിയ സാജിദ് അക്രം ഹൈദരാബാദ് സ്വദേശി; ഓസ്ട്രേലിയയില്‍ എത്തിയത് വിദ്യാര്‍ഥി വിസയില്‍

ഓഹരി വിപണിയില്‍ പണം നിക്ഷേപിച്ച് ലാഭ വാഗ്ദാനം; 76.35 ലക്ഷം തട്ടി, പ്രതി പിടിയില്‍

കടുവ ജനവാസമേഖലയില്‍ തുടരുന്നു; മയക്കുവെടി വയ്ക്കാന്‍ ഉത്തരവ്; നാളെയും വിദ്യാലയങ്ങള്‍ക്ക് അവധി

SCROLL FOR NEXT