കേരള സർക്കാരിന്റെ ഹിന്ദി അധ്യാപക ട്രെയിനിംഗ് യോഗ്യതയായ രണ്ട് വർഷത്തെ റഗുലർ ഹിന്ദി ഡിപ്ലോമ ഇൻ എലിമെന്ററി എഡ്യൂക്കേഷൻ (D.El.Ed) 2026-28 ബാച്ചിലേക്ക് മെറിറ്റ്, മാനേജ്‌മെന്റ് സീറ്റുകളിലേക്കുള്ള അപേക്ഷകൾ ക്ഷണിച്ചു. ഹിന്ദി വിഷയത്തിൽ അധ്യാപന മേഖലയിലേക്ക് പ്രവേശിക്കാൻ ആഗ്രഹിക്കുന്നവർക്ക് മികച്ച അവസരമാണിത്.
യോഗ്യത: രണ്ടാം ഭാഷയായി ഹിന്ദിയോട് കൂടി പ്ലസ് ടു പരീക്ഷയിൽ 50 ശതമാനം മാർക്കോടെ വിജയിച്ചിരിക്കണം. കൂടാതെ പ്രചാരസഭകളുടെ അംഗീകൃത ഹിന്ദി കോഴ്സുകൾ, ഹിന്ദി ഡിഗ്രി അല്ലെങ്കിൽ എം.എ. യോഗ്യതയുള്ളവർക്കും അപേക്ഷിക്കാം. അപേക്ഷകരുടെ പ്രായം 17 നും 35 നും ഇടയിൽ ആയിരിക്കണം. പട്ടികജാതി, പിന്നാക്ക വിഭാഗക്കാർക്ക് നിയമാനുസൃത പ്രായ ഇളവ് ലഭിക്കും.
മെറിറ്റ് സീറ്റിലേക്കുള്ള അപേക്ഷകൾ ജൂൺ 15 വൈകുന്നേരം 5 മണിക്ക് മുൻപ് https://kbpe.kerala.gov.in/deled2026 വഴി ഓൺലൈനായി സമർപ്പിക്കണം. മാനേജ്‌മെന്റ് സീറ്റിലേക്കുള്ള അപേക്ഷകൾ ഭാരത് ഹിന്ദി പ്രചാരകേന്ദ്രം, അടൂർ, പത്തനംതിട്ട എന്ന വിലാസത്തിൽ നൽകണം. കൂടുതൽ വിവരങ്ങൾക്ക്: 8547126028, 04734-296496.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates