Kerala Higher Secondary Private First Year Students Pay Exam Fees  file
Career

ഹയർസെക്കണ്ടറി പ്രൈവറ്റ് രജിസ്ട്രേഷൻ: ഒന്നാം വർഷ വിദ്യാർഥികൾ പരീക്ഷാഫീസ് അടയ്ക്കണം

രജിസ്ട്രേഷൻ സമയത്ത് വിദ്യാർഥികൾക്ക് അനുവദിച്ചിട്ടുള്ള യൂസർനെയിം, പാസ്‌വേഡ്‌ എന്നിവ ഉപയോഗിച്ച് www.scolekerala.org വെബ്സൈറ്റ് മുഖേന തിരിച്ചറിയർ കാർഡ് ഡൗൺലോഡ് ചെയ്തെടുത്ത് അനുവദിച്ചിട്ടുള്ള പരീക്ഷാകേന്ദ്രം, കോഡിനേറ്റിംഗ് ടീച്ചറുടെ മേലൊപ്പും സ്കൂൾ സീലും വാങ്ങണം.

Author : സമകാലിക മലയാളം ഡെസ്ക്

സ്കോൾ-കേരള മുഖേന ഹയർസെക്കണ്ടറി കോഴ്സ് 2025-27 ബാച്ചിൽ പ്രൈവറ്റ് രജിസ്ട്രേഷന് അപേക്ഷിച്ച് ഇതിനകം നിർദിഷ്ട രേഖകൾ സമർപ്പിച്ച വിദ്യാർഥികൾക്ക് പരീക്ഷ കേന്ദ്രം അനുവദിക്കുന്ന നടപടികൾ പൂർത്തിയായി.

രജിസ്ട്രേഷൻ സമയത്ത് വിദ്യാർഥികൾക്ക് അനുവദിച്ചിട്ടുള്ള യൂസർനെയിം, പാസ്‌വേഡ്‌ എന്നിവ ഉപയോഗിച്ച് www.scolekerala.org വെബ്സൈറ്റ് മുഖേന  തിരിച്ചറിയർ കാർഡ്  ഡൗൺലോഡ് ചെയ്തെടുത്ത് അനുവദിച്ചിട്ടുള്ള പരീക്ഷാകേന്ദ്രം, കോഡിനേറ്റിംഗ് ടീച്ചറുടെ മേലൊപ്പും സ്കൂൾ സീലും വാങ്ങണം.

വിദ്യാർഥികൾക്ക് അനുവദിച്ചിട്ടുള്ള പരീക്ഷാകേന്ദ്രങ്ങളിൽ പരീക്ഷാവിജ്ഞാപനം അനുസരിച്ച് ഒന്നാം വർഷ പരീക്ഷാഫീസ് അടയ്ക്കണം. ഒന്നാം വർഷ ഓറിയന്റേഷൻ ക്ലാസിന്റെ തീയതികൾ പരീക്ഷാകേന്ദ്രങ്ങളിൽ നിന്നും അറിയാവുന്നതാണെന്നും എക്സിക്യൂട്ടീവ് ഡയറക്ടർ അറിയിച്ചു. ജില്ലാ കേന്ദ്രങ്ങളിൽ നിന്നും വിവരങ്ങൾ ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക്: 0471-2342950, 2342271.

Education news: Kerala Higher Secondary Private Registration First Year Students Must Pay Exam Fees.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'സുധീരനെയും പ്രതാപനെയും കുറിച്ചാണോ പറഞ്ഞത്?; പ്രതിപക്ഷത്തിനൊപ്പം കൂടിയ വേറെ ചിലര്‍ ആരെന്ന് മുഖ്യമന്ത്രി പറയണം'

ഓൺലൈൻ വഴി ചിത്രം പ്രചരിപ്പിച്ച് അനാശാസ്യ പ്രവർത്തനം; യുവതികളടക്കം 12 ബംഗ്ലാദേശികൾ ബംഗളൂരുവിൽ പിടിയിൽ

പതിനൊന്ന് വയസുകാരിയെ പീഡിപ്പിച്ച റിട്ട: എസ്ഐ പോക്സോ കേസിൽ അറസ്‌റ്റിൽ

'ഞാന്‍ ചത്താല്‍ ശവം പോലും കാണരുത്, എന്നെ വെറുതെ വിടൂ'; നിന്റെ ഭാവിയെ ബാധിക്കുന്ന രഹസ്യങ്ങളുണ്ട്; കിച്ചുവിനെതിരെ രേണു

ഉമ തോമസ് സഭയിലെ നല്ല അംഗങ്ങളില്‍ ഒരാള്‍; ഓളം വെട്ടി നടക്കരുതെന്ന് പറഞ്ഞത് അവരോട് അല്ല; വിശദീകരിച്ച് തിരുവഞ്ചൂര്‍