ബസില്‍ അഭിഭാഷകയ്ക്ക് നേരെ അതിക്രമം; മൊബൈലില്‍ ചിത്രികരിക്കുന്നതിനിടെ യുവാവ് ഇറങ്ങിയോടി; കേസ്

ബുധനാഴ്ച വൈകിട്ട് ആറ്റിങ്ങല്‍ കോടതിയില്‍നിന്നും കണിയാപുരത്തെ വീട്ടിലേക്ക് ബസില്‍ മടങ്ങും വഴിയാണ് യുവതിയായ അഭിഭാഷകയെ ശല്യപ്പെടുത്തിയത്.
Assault against a woman lawyer on a bus in Attingal
ബസില്‍ അഭിഭാഷകയ്ക്ക് നേരെ അതിക്രമംപ്രതീകാത്മക ചിത്രം
Updated on
1 min read

തിരുവനന്തപുരം: ആറ്റിങ്ങലില്‍ അഭിഭാഷകയ്ക്കു നേരെ ബസില്‍ അതിക്രമം. ബുധനാഴ്ച വൈകിട്ട് ആറ്റിങ്ങല്‍ കോടതിയില്‍നിന്നും കണിയാപുരത്തെ വീട്ടിലേക്ക് ബസില്‍ മടങ്ങും വഴിയാണ് യുവതിയായ അഭിഭാഷകയെ ശല്യപ്പെടുത്തിയത്. തുടര്‍ന്ന് യുവാവിന്റെ ചിത്രം മൊബൈലില്‍ ചിത്രീകരിക്കാന്‍ അഭിഭാഷക ശ്രമിച്ചു. ഇതുകണ്ട യുവാവ് മംഗലപുരത്ത് ബസ് നിര്‍ത്തിയപ്പോള്‍ ഇറങ്ങിയോടി. തുടര്‍ന്ന് അഭിഭാഷക മംഗലപുരം പൊലീസില്‍ പരാതി നല്‍കി.

Assault against a woman lawyer on a bus in Attingal
സ്പാ കൂട്ടബലാത്സംഗക്കേസ്, രണ്ട് പ്രതികള്‍ കീഴടങ്ങി; അറസ്റ്റിലായവരുടെ എണ്ണം ആറായി

കഴിഞ്ഞ ദിവസവും ആറ്റിങ്ങലില്‍ ബസില്‍ മറ്റൊരു അഭിഭാഷകയെ യുവാവ് ശല്യപ്പെടുത്തിയിരുന്നു. എറണാകുളം സ്വദേശിയായ അഭിഭാഷകയാണ് ആറ്റിങ്ങല്‍ പൊലീസില്‍ പരാതി നല്‍കിയത്. കൊട്ടിയത്തുനിന്ന് ആറ്റിങ്ങല്‍ കോടതിയിലേക്ക് വന്ന അഭിഭാഷകയെ സമീപം ഇരുന്ന യുവാവ് ശല്യപ്പെടുത്തുകയായിരുന്നു. യുവതി ഇതു ചോദ്യം ചെയ്തതോടെ മറ്റുയാത്രക്കാര്‍ ഇടപെട്ടു.

Assault against a woman lawyer on a bus in Attingal
'125 രാഷ്ട്രീയ കൊലപാതകങ്ങള്‍ നടന്നു; 3500 കോടി നിക്ഷേപവുമായി വന്ന വ്യവസായി കേരളം വിട്ടു; ഇടതുസര്‍ക്കാര്‍ ഭരിക്കുന്നിടത്ത് വികസനമില്ല'

പൊലീസ് സ്ഥലത്ത് എത്തിയപ്പോഴേക്കും യുവാവ് കടന്നുകളഞ്ഞു. തുടര്‍ന്ന് മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ യുവാവിന്റെ ചിത്രം ഉള്‍പ്പടെ യുവതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ആറ്റിങ്ങല്‍ പൊലീസ് കേസെടുത്തിരുന്നു.

Summary

Assault against a woman lawyer on a bus in Attingal

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com