സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളേജുകളിലും സ്വകാര്യ സ്വാശ്രയ മെഡിക്കൽ കോളേജുകളിലും ക്ലിനിക്കൽ ക്ലർക്‌ഷിപ്പിനും ഇന്റേൺഷിപ്പിനും അപേക്ഷ ക്ഷണിച്ചു. ദേശീയ മെഡിക്കൽ കമ്മീഷന്റെ (NMC) നിർദേശപ്രകാരമാണ് വിദേശത്ത് മെഡിക്കൽ വിദ്യാഭ്യാസം പൂർത്തിയാക്കിയ വിദ്യാർഥികൾക്കായി ഈ അവസരം ഒരുക്കിയിരിക്കുന്നത്.
കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിലിൽ ഇതിനായി അനുമതി നേടിയിട്ടുള്ള ഫോറിൻ മെഡിക്കൽ ഗ്രാജുവേറ്റ്സ് (FMG) വിദ്യാർഥികൾക്ക് അപേക്ഷ സമർപ്പിക്കാം. ക്ലിനിക്കൽ ക്ലർക്‌ഷിപ്പും ഇന്റേൺഷിപ്പും സംസ്ഥാനത്തെ സർക്കാർ, സ്വകാര്യ സ്വാശ്രയ മെഡിക്കൽ കോളജുകളിലാണ് നടത്തുക.
വിശദമായ വിജ്ഞാപനം, അപേക്ഷാ ഫോം, യോഗ്യതാ മാനദണ്ഡങ്ങൾ എന്നിവ www.dme.kerala.gov.in എന്ന ഡയറക്ടറേറ്റ് ഓഫ് മെഡിക്കൽ എജ്യുക്കേഷന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് fmginternkerala@gmail.com എന്ന ഇ-മെയിൽ വിലാസത്തിൽ ബന്ധപ്പെടാം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates