Kerala PSC Recruitment 2025 for Research Officer, Executive Officer, and Fisheries Officer Posts Announced  AI/ Gemini
Career

KERALA PSC: റിസർച്ച്, ഫിഷറീസ്, എക്സിക്യുട്ടീവ് ഓഫീസര്‍ തസ്തികയിലേക്ക് അപേക്ഷിക്കാം

അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഡിസംബർ 3. ഓണ്‍ലൈനായി ഒറ്റത്തവണ രജിസ്ട്രേഷന്‍ ചെയ്ത ഉദ്യോഗാർത്ഥികൾക്ക് അപേക്ഷ സമർപ്പിക്കാം.

സമകാലിക മലയാളം ഡെസ്ക്

കേരള പബ്ലിക് സർവീസ് കമ്മീഷൻ നിരവധി ഒഴിവുകളിലേക്കുള്ള വിജ്ഞാപനം പുറത്തിറക്കി. റിസർച്ച് ഓഫീസർ,എക്സിക്യുട്ടീവ് ഓഫീസര്‍ / അഡീഷണല്‍ ഡിസ്ട്രിക്ട് എക്സിക്യുട്ടീവ് ഓഫീസര്‍,ഫിഷറീസ് ഓഫീസര്‍ എന്നി തസ്തികയിലാണ് ഒഴിവുകൾ ഉള്ളത്.

അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഡിസംബർ 3. ഓണ്‍ലൈനായി ഒറ്റത്തവണ രജിസ്ട്രേഷന്‍ ചെയ്ത ഉദ്യോഗാർത്ഥികൾക്ക് അപേക്ഷ സമർപ്പിക്കാം.

ഇക്കണോമിക്സ് ആന്റ് സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പിൽ റിസർച്ച് ഓഫീസർ തസ്തികയിലാണ് നിയമനം നടത്തുന്നത്. 51,400 മുതൽ 1,10,300 രൂപ വരെ ശമ്പളം ലഭിക്കും. പ്രായപരിധി 20-36 വയസ് വരെ. പട്ടികജാതി, പട്ടികവര്‍ഗ്ഗ, മറ്റു പിന്നാക്ക വിഭാഗങ്ങള്‍ക്ക് അനുവദനീയമായ വയസ്സിളവ് ഉണ്ടായിരിക്കും.

യു.ജി.സി അംഗീകൃത സര്‍വകലാശാലയിൽ നിന്നോ കേന്ദ്രസര്‍ക്കാര്‍ സ്ഥാപിത നാഷണൽ ഇന്‍സ്റ്റിറ്റ്യൂട്ടുകളില്‍ നിന്നോ കേരള സര്‍ക്കാര്‍ സ്ഥാപിത ഇന്‍സ്റ്റിറ്റ്യൂട്ടുകളില്‍ നിന്നോ ലഭിച്ച ഇക്കണോമിക്സിലോ സ്റ്റാറ്റിസ്റ്റിക്സിലോ മാത്തമറ്റിക്സിലോ കൊമേഴ്സിലോ ഉള്ള ബിരുദാനന്തര ബിരുദം.

മാത്തമറ്റിക്സ് വിഷയമാണെങ്കില്‍ കുറഞ്ഞത് ബിരുദതലത്തിലെങ്കിലും സ്റ്റാറ്റിസ്റ്റിക്സ് ഒരു വിഷയമായി പഠിച്ചിരിക്കണം. കൊമേഴ്സ് ആണെങ്കില്‍ കുറഞ്ഞത് ബിരുദതലത്തിലെങ്കിലും സ്റ്റാറ്റിസ്റ്റിക്സ് അല്ലെങ്കിൽ ബിസിനസ് സ്റ്റാറ്റിസ്റ്റിക്സ് അല്ലെങ്കിൽ അരിത്തമെറ്റിക് സ്റ്റാറ്റിസ്റ്റിക്സ് ഒരു വിഷയമായി പഠിച്ചിരിക്കണം. (ജനറല്‍ റിക്രൂട്ട്മെന്റ് - സംസ്ഥാനതലം കാറ്റഗറി നമ്പര്‍ :414/2025)

കേരള മോട്ടോര്‍ ട്രാന്‍സ്പോര്‍ട്ട് വര്‍ക്കേഴ്സ് വെല്‍ഫെയര്‍ ഫണ്ട് ബോര്‍ഡിൽ ഡിസ്ട്രിക്ട് എക്സിക്യുട്ടീവ് ഓഫീസര്‍ / അഡീഷണല്‍ ഡിസ്ട്രിക്ട് എക്സിക്യുട്ടീവ് ഓഫീസര്‍ തസ്തികയിൽ നിയമനം നടത്തുന്നു. രണ്ട് ഒഴിവുകൾ ആണ് ഉള്ളത്. 50,200 - 1,05,300 രൂപ വരെ ശമ്പളമായി ലഭിക്കും.

പ്രായ പരിധി 18-41 വയസാണ്. ഉദ്യോഗാര്‍ത്ഥികള്‍ 02.01.1984-നും 01.01.2007 നുമിടയില്‍ ജനിച്ചവരായിരിക്കണം. (രണ്ടു തീയതികളും ഉള്‍പ്പെടെ) മറ്റു പിന്നോക്ക വിഭാഗത്തില്‍ ഉള്‍പ്പെട്ടവര്‍ക്കും പട്ടികജാതി / പട്ടിക വര്‍ഗ്ഗ വിഭാഗത്തില്‍ ഉള്‍പ്പെട്ടവര്‍ക്കും നിയമാനുസൃത വയസ്സ് ഇളവുണ്ടായിരിക്കും.

യോഗ്യതകള്‍:- (I) ഒരു അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്നും ലഭിച്ച ബി.എ./ബി.എസ്.സി./ബി.കോം. ബിരുദം അല്ലെങ്കില്‍ തത്തുല്യമായ യോഗ്യത.

(II) എം.എസ്.ഡബ്ല്യു. / എം.എ. (സോഷ്യോളജി) / തൊഴില്‍ നിയമത്തില്‍ സ്പെഷ്യലൈസേഷനോടു കൂടിയ എല്‍.എല്‍.ബി. ബിരുദം.

(കാറ്റഗറി നമ്പര്‍ : 415/2025)

ഫിഷറീസ് വകുപ്പിൽ ഫിഷറീസ് ഓഫീസര്‍ തസ്തികയിൽ നിയമനം നടത്തുന്നു. 35,600 - 75,400 രൂപ വരെ ശമ്പളമായി ലഭിക്കും. ഒഴിവുകളുടെ എണ്ണം റിപ്പോർട്ട് ചെയ്തിട്ടില്ല. പ്രായപരിധി 18-36 വയസ് വരെ. ഉദ്യോഗാര്‍ത്ഥികള്‍ 02.01.1989-നും 01.01.2007-നും ഇടയില്‍ ജനിച്ചവരായിരിക്കണം. പട്ടികജാതി/ പട്ടികവര്‍ഗ്ഗ വിഭാഗത്തിലുള്ളവർക്കും മറ്റ് പിന്നാക്ക സമുദായത്തില്‍പ്പെട്ടവർക്കും നിയമാനുസൃത ഇളവുണ്ടായിരിക്കും.

യോഗ്യതകള്‍ : ഫിഷറീസ് സയൻസ് /ബി.എഫ്.എസ്.സി നോട്ടിക്കൽ സയൻസ് / ഇൻഡസ്ട്രിയൽ ഫിഷറീസ്/ മാരികൾച്ചർ / മറൈൻ ബയോളജി /കോസ്റ്റൽ അക്വാകൾച്ചർ /അക്വാട്ടിക് ബയോളജി ആൻഡ് ഫിഷറീസ് /അക്വാകൾച്ചർ /അക്വാകൾച്ചർ ആൻഡ് ഫിഷറി മൈക്രോബയോളജി/ കാപ്ച്ചർ ആൻഡ് കൾച്ചർ ഫിഷറീസ്/ അക്വാകൾച്ചർ ആൻഡ് ഫിഷറി ബയോളജി/ അപ്ലൈഡ് ഫിഷറീസ് ആൻഡ് അക്വാകൾച്ചർ /ഫിഷ് പ്രോസസ്സിങ് ടെക്നോളജി ആൻഡ് അക്വാകൾച്ചർ /അക്വാകൾച്ചർ എൻജിനീയറിങ് /സൂവോളജി എന്നിവയിലേതെങ്കിലും ഒരു വിഷയത്തിൽ അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിരുദം.

അല്ലെങ്കിൽ ഫിഷറീസ് സയൻസ് / ഇൻഡസ്ട്രിയൽ ഫിഷറീസ്/ മാരികൾച്ചർ / മറൈൻ ബയോളജി /കോസ്റ്റൽ അക്വാകൾച്ചർ /അക്വാട്ടിക് ബയോളജി ആൻഡ് ഫിഷറീസ് /അക്വാകൾച്ചർ /അക്വാകൾച്ചർ ആൻഡ് ഫിഷറി മൈക്രോബയോളജി/ കാപ്ച്ചർ ആൻഡ് കൾച്ചർ ഫിഷറീസ്/ അക്വാകൾച്ചർ ആൻഡ് ഫിഷറി ബയോളജി/ അപ്ലൈഡ് ഫിഷറീസ് ആൻഡ് അക്വാകൾച്ചർ /ഫിഷ് പ്രോസസ്സിങ് ടെക്നോളജി ആൻഡ് അക്വാകൾച്ചർ /അക്വാകൾച്ചർ എൻജിനീയറിങ് /സൂവോളജി എന്നിവയിലേതെങ്കിലും ഒരു വിഷയത്തിൽ ഒരു അംഗീകൃത സർവകലാശയിൽ നിന്നുള്ള ബിരുദാന്തര ബിരുദം.

(കാറ്റഗറി നമ്പര്‍ : 416/2025)

Job Alert: Kerala PSC Recruitment 2025, Vacancies Announced for Research Officer, Executive Officer, and Fisheries Officer Posts

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പ്രണയപ്പക: പെൺകുട്ടിയെ കുത്തിവീഴ്ത്തി തീകൊളുത്തി കൊന്നു; പ്രതിക്ക് ജീവപര്യന്തം

ഉറങ്ങിയിട്ടും ഉറക്കം തീരുന്നില്ല, ശരീരത്തിൽ ഇരുമ്പിന്റെ അഭാവം തിരിച്ചറിയാതെ പോകരുത്

വെളുത്തുള്ളി തൊലി കളയാന്‍ ഇനി മിനിറ്റുകള്‍ മാത്രം

സംസ്ഥാനത്ത് വീണ്ടും ശക്തമായ മഴ എത്തുന്നു; ശനിയാഴ്ച മുതല്‍ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; കാരുണ്യ പ്ലസ് ലോട്ടറി ഫലം പ്രഖ്യാപിച്ചു | Karunya Plus KN 596 lottery result

SCROLL FOR NEXT