കേരള സ്റ്റേറ്റ് സ്പോർട്‌സ് കൗൺസിലിന്റെ കീഴിൽ വിവിധ ജില്ലകളിലായി പ്രവർത്തിക്കുന്ന കോളജ് സ്പോർട്‌സ് അക്കാദമികളിലേക്ക് 2026-27 അദ്ധ്യയന വർഷത്തിൽ കായിക താരങ്ങളെ തെരഞ്ഞെടുക്കുന്നു.
ഇതിനായി ഈ മാസം വിവിധ സ്ഥലങ്ങളിൽ വച്ച് വിവിധ കായിക ഇനങ്ങളിൽ സോണൽ സെലക്ഷൻ നടത്തും. ഡിഗ്രി ഒന്നാം വർഷ ക്ലാസ്സുകളിലേക്കാണ് സെലക്ഷൻ നടത്തുന്നത്.
അത്‌ലറ്റിക്‌സ്, ആർച്ചറി, ബാസ്ക്കറ്റ്‌ബോൾ, ബോക്സിങ്, കനോയിങ്, കയാക്കിങ്, സൈക്ലിങ്, ഫെൻസിങ്, ഫുട്ബോൾ, ഹാൻഡ്ബോൾ, ഹോക്കി, ജൂഡോ, കബഡി, ഖൊ-ഖൊ, നെറ്റ്ബോൾ, റോവിങ്, സോഫ്റ്റ്ബോൾ, സ്വിമ്മിങ്, തയ്ക്വാണ്ടോ, വോളിബോൾ, വെയ്റ്റ്‌ലിഫ്റ്റിങ്, റെസ്ലിങ് എന്നീ കായിക ഇനങ്ങളിലാണ് സെലക്ഷൻ നടത്തുന്നത്.
പുരുഷ, വനിതാ കായിക താരങ്ങളെ തെരഞ്ഞെടുക്കുന്നതിനാണ് ഈ നടപടിക്രമം നടത്തുന്നത്. അതത് കായിക ഇനത്തിൽ സംസ്ഥാന ചാമ്പ്യൻഷിപ്പുകളിൽ ഒന്നും, രണ്ടും, മൂന്നും സ്ഥാനം ലഭിച്ചവർക്ക് സെലക്ഷനിൽ പങ്കെടുക്കാം.
ഏപ്രിൽ 17 ന് കണ്ണൂർ തലശ്ശേരി മുനിസിപ്പൽ സ്റ്റേഡിയത്തിലും 18 ന് കോഴിക്കോട് ഈസ്റ്റ് ഹിൽ ഫിസിക്കൽ എജ്യൂക്കേഷൻ കോളജിലും 20ന് തൃശൂർ തോപ്പ് സ്റ്റേഡിയത്തിലും 21ന് കോട്ടയം കാഞ്ഞിരപ്പിളളി സെന്റ് ഡൊമനിക് കോളജിലും 23ന് തിരുവനന്തപുരം പാളയം യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിലും 27ന് കലവൂർ ഗോപിനാഥ് സ്റ്റേഡിയത്തിലും (കനോയിങ് കയാക്കിങ്, റോവിങ്) എന്നിവയുടെ സെലക്ഷൻ നടക്കും
സെലക്ഷനിൽ പങ്കെടുക്കാൻ താൽപ്പര്യമുളളവർ സ്പോർട്സിൽ പ്രാവീണ്യം തെളിയിച്ച സർട്ടിഫിക്കറ്റ്, ആധാർകാർഡ്, രണ്ട് പാസ്സ്പോർട്ട് സൈസ് ഫോട്ടോ, സ്പോർട്‌സ് കിറ്റ് എന്നിവയുമായി സെലക്ഷൻ വേദിയിൽ രാവിലെ എട്ടിന് ഹാജരാകണമെന്ന് അധികൃതർ അറിയിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates