Kerala to Launch New Software for Differently-Abled Students  @DubaiTrends
Career

ഭിന്നശേഷി കുട്ടികൾക്ക് ഇനി ഗെയിം കളിച്ചു പഠിക്കാം; അണിയറയിൽ പുതിയ സോഫ്റ്റ്‌വെയർ ഒരുങ്ങുന്നു

ഇന്റർനെറ്റ് ആവശ്യമില്ലാത്ത തന്നെ ക്ലാസ് മുറികളിൽ ഈ സോഫ്റ്റ്‌വെയർ പ്രവർത്തിപ്പിക്കാം എന്ന പ്രത്യേകത കൂടിയുണ്ട്. കുട്ടിയുടെ പഠനത്തിലെ ബുദ്ധിമുട്ട് മനസ്സിലാക്കി അത് അനുസരിച്ച് പ്രവർത്തനങ്ങൾ ക്രമീകരിക്കാൻ സോഫ്റ്റ്‌വെയർ അധ്യാപകരെ സഹായിക്കും.

സമകാലിക മലയാളം ഡെസ്ക്

പൊതു വിദ്യാലയങ്ങളിലെ ഭിന്നശേഷി കുട്ടികളുടെ പഠനനിലവാരം ഉയർത്താൻ പുതിയ സോഫ്റ്റ്‌വെയർ വരുന്നു. ഇതിനായി പ്രശസ്ത സോഫ്റ്റ്‌വെയർ സംരംഭമായ ജി-കോംപ്രസും പൊതുവിദ്യാഭ്യാസ വകുപ്പും ചേർന്ന് പ്രത്യേക ഐടി ഉള്ളടക്കം വികസിപ്പിക്കാൻ നടപടികൾ ആരംഭിച്ചു.

സംസ്ഥാനത്ത് കാഴ്ച, കേൾവി പരിമിതർക്ക് വേണ്ടിയുള്ള പ്രത്യേക പഠന രീതി നിലവിൽ ഉണ്ടെങ്കിലും ബൗദ്ധിക വെല്ലുവിളി നേരിടുന്നവരെ പഠിപ്പിക്കാൻ സംവിധാനമില്ല. ഇത് പരിഹരിക്കാനാണ് സർക്കാർ പുതിയ സോഫ്റ്റ്‌വെയർ നിർമ്മിക്കുന്നത്.

ഹൈസ്കൂൾ വരെയുള്ള പാഠഭാഗങ്ങൾ കുട്ടികൾക്ക് കമ്പ്യൂട്ടർ ഗെയിമുകളിലൂടെ പഠിപ്പിക്കാൻ കഴിയുന്ന രീതിയിലാണ് പുതിയ സോഫ്റ്റ്‌വെയർ ഒരുക്കുന്നത്. രണ്ടു മുതൽ 10 വയസ്സുവരെയുള്ള കുട്ടികൾക്ക് അക്കം, അക്ഷരം, ശാസ്ത്രം,ഭൂമിശാസ്ത്രം, വായന തുടങ്ങിയ വിവിധ ശേഷികൾ ഗെയിമുകളിലൂടെ പഠിപ്പിക്കും.

ഒന്നു മുതൽ 10 വരെ ക്ലാസ്സുകളിലെ പാഠഭാഗങ്ങൾ ഓരോ കുട്ടിയുടെയും ശേഷി അനുസരിച്ച് പഠിക്കാൻ കഴിയുന്ന തരത്തിലാകും ഗെയിമുകൾ നിർമ്മിക്കുക. 

 ഇന്റർനെറ്റ് ആവശ്യമില്ലാത്ത തന്നെ ക്ലാസ് മുറികളിൽ ഈ സോഫ്റ്റ്‌വെയർ പ്രവർത്തിപ്പിക്കാം എന്ന പ്രത്യേകത കൂടിയുണ്ട്. കുട്ടിയുടെ പഠനത്തിലെ ബുദ്ധിമുട്ട് മനസ്സിലാക്കി അത് അനുസരിച്ച് പ്രവർത്തനങ്ങൾ ക്രമീകരിക്കാൻ സോഫ്റ്റ്‌വെയർ അധ്യാപകരെ സഹായിക്കും.

പുതിയ സോഫ്റ്റ്‌വെയറിലൂടെ ബൗദ്ധിക വെല്ലുവിളി നേരിടുന്ന കുട്ടികളുടെ പഠനം എളുപ്പമാക്കാൻ കഴിയും എന്നാണ് അധികൃതരുടെ വിലയിരുത്തൽ.

Education news: New Software to Enhance Learning for Differently-Abled Students in Kerala’s Public Schools.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഭ്രാന്താലയം' ആയിരുന്ന കേരളം മാനവാലയമായി, കിഫ്ബിയുടെ പ്രസക്തി ഗൗരവമായി ആലോചിക്കണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം കോര്‍പ്പറേഷനില്‍ രണ്ടാംഘട്ട സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ച് കോണ്‍ഗ്രസ്

തടഞ്ഞുവെച്ച എസ്എസ്എ ഫണ്ട് കേരളത്തിന് ഉടന്‍ നല്‍കും; കേന്ദ്രം സുപ്രീം കോടതിയില്‍

പുതിയ ഓണ്‍ലൈന്‍ ഗെയിമിങ് നിയമം: പതിവ് മത്സരങ്ങളെ ഒഴിവാക്കിയേക്കുമെന്ന് സുപ്രീംകോടതി

'എല്ലാം രാഷ്ട്രീയമല്ല, സാമൂഹ്യ സേവനമാണ്'; സിറോ മലബാര്‍ സഭാ നേതൃത്വം പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

SCROLL FOR NEXT