Students can now access free NEET and CUET mock tests through KITE’s “Key to Entrance” program. entrance.kite.kerala.gov.in
Career

'കീ ടു എൻട്രൻസ്': നീറ്റ്, സിയുഇടി പരീക്ഷാ പരിശീലനത്തിന് സൗജന്യ മോക്ക് ടെസ്റ്റുമായി കൈറ്റ്

കൈറ്റ് പോർട്ടലിൽ മോക്ക് ടെസ്റ്റുകൾ ഏപ്രിൽ 24ന് ആരംഭിക്കും

സമകാലിക മലയാളം ഡെസ്ക്

മെഡിക്കൽ പ്രവേശന പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന കേരളത്തിലെ ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്കായി കൈറ്റ് (കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ -KITE) മോക്ക് ടെസ്റ്റുകൾ നടത്തുന്നു.

'കീ ടു എൻട്രൻസ്' (Key to Entrance) പോർട്ടലിൽ നീറ്റ് മോക്ക് ടെസ്റ്റുകൾക്ക് ഏപ്രിൽ 24 മുതൽ തുടങ്ങും. പരീക്ഷാ തയ്യാറെടുപ്പ് കൂടുതൽ ഫലപ്രദമാക്കുന്നതിനായി, യഥാർത്ഥ പരീക്ഷാ സാഹചര്യത്തിലാണ് മോക്ക് ടെസ്റ്റുകൾ ക്രമീകരിച്ചിട്ടുള്ളത്.

വിദ്യാർത്ഥികൾക്ക് സ്‌കൂളിൽ നിന്നും ലഭിച്ച ലോഗിൻ വിവരങ്ങൾ ഉപയോഗിച്ച് entrance.kite.kerala.gov.in പോർട്ടലിലൂടെ ഈ സേവനം സൗജന്യമായി പ്രയോജനപ്പെടുത്താം. ലോഗിൻ ലഭിച്ചിട്ടില്ലാത്ത കുട്ടികൾ സ്‌കൂൾ പ്രിൻസിപ്പാളിനെയോ നോഡൽ ടീച്ചറിനെയോ ബന്ധപ്പെടണം.

മോക്ക് ടെസ്റ്റുകൾക്കു പുറമെ വിവിധ വിഷയങ്ങൾ പരിശീലിക്കുന്നതിനു ഇരുപതിനായിരത്തിലധികം ചോദ്യങ്ങൾ അടങ്ങിയ പരിശീലന മൊഡ്യൂളുകൾ പോർട്ടലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ നിർമ്മിതബുദ്ധി സഹായത്തോടെ നിരവധി പ്രാക്ടീസ് ചോദ്യങ്ങൾ, വ്യക്തിഗത പഠന പിന്തുണ, വിഷയാനുസൃത പഠന സാമഗ്രികൾ, അഡാപ്റ്റീവ് ലേണിങ് സൗകര്യങ്ങൾ, പ്രകടന വിശകലനം എന്നിവയും പോർട്ടലിന്റെ ഭാഗമായുണ്ട്.

സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുട്ടികൾക്കും എൻട്രൻസ് കോച്ചിങ്ങുകൾക്ക് പോകുവാൻ അവസരം ഇല്ലാത്തതുമായ കുട്ടികൾക്ക് എഐ അധിഷ്ഠിത പരിശീലനം സാധ്യമാക്കുന്ന കീ ടു എൻട്രൻസിന്റെ ഭാഗമായി മെയ് ഒന്ന് മുതൽ സി യു ഇ ടി ടെസ്റ്റുകളും ലഭ്യമാക്കുമെന്ന് കൈറ്റ് സി ഇഒ കെ. അൻവർ സാദത്ത് പറഞ്ഞു.

യു ജിസി നെറ്റ് പരിശീലനം

തിരുവനന്തപുരം ഐ എച്ച് ആർ ഡി സെന്റർ ഫോർ അഡ്വാൻസ്ഡ് ടെക്‌നോളജീസ് അന്റ് സ്കിൽസിൽ ഏപ്രിൽ അവസാനം ആരംഭിക്കുന്ന യുജിസി- നെറ്റ് പേപ്പർ- I, II (ഹൈബ്രിഡ് മോഡ്) ൽ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു.

പേപ്പർ- II -ൽ കമ്പ്യൂട്ടർ സയൻസ്, മാനേജ്‌മെന്റ്, ടൂറിസം മാനേജ്‌മെന്റ്, മലയാളം, ഇംഗ്ലീഷ് എന്നീ വിഷയങ്ങളിലാണ് പരിശീലനം.

രജിസ്റ്റർ ചെയ്യുന്നതിനായി 8136882389, 9495069307, 8547005087, 0471-2660512 എന്നീ ഫോൺ നമ്പറുകളിൽ ബന്ധപ്പെടണം.

ഐ എച്ച്ആർ ഡി യിൽ ഇന്റേൺഷിപ്പ്

തിരുവനന്തപുരം ഐ എച്ച് ആർ ഡി സെന്റർ ഫോർ അഡ്വാൻസ്ഡ് ടെക്‌നോളജീസ് അന്റ് സ്കിൽസിൽ മെയിൽ ആരംഭിക്കുന്ന  FYUGP ഇന്റേൺഷിപ്പ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു.

താൽപ്പര്യമുള്ള വിദ്യാർഥികൾക്ക് skillcentre.ihrd.ac.in ൽ രജിസ്റ്റർ ചെയ്യാം. വിശദവിവരങ്ങൾക്ക് ഫോൺ: 9495069307, 9400519491, 0471 2550612.

Education News: KITE launches 'Key to Entrance' offering free mock tests for NEET and CUET aspirants. A valuable initiative to help students prepare effectively for competitive entrance exams in India.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തൃശൂര്‍ വെടിക്കെട്ട് ദുരന്തത്തില്‍ ജുഡീഷ്യല്‍ അന്വേഷണം; മരിച്ചവരുടെ കുടുംബത്തിന് 14 ലക്ഷം ധനസഹായം

ഫാൻസി നമ്പർ, തുക അടക്കാതെ പിന്മാറിയാൽ നടപടി ഉറപ്പ്

'സ്ത്രീകളുടെ പ്രസവത്തെ സങ്കീര്‍ണമാക്കിയത് ആശുപത്രികള്‍'; അഖില്‍ മാരാരുടെ പരാമര്‍ശത്തില്‍ പരാതി നല്‍കി വനിതാ ഡോക്ടര്‍

'ഇതാണോ ലൈവ് പെർഫോമൻസ്, ഇത് വെറും ലിപ് സിങ്ക്!'; തലയിലൂടെ വെള്ളമൊഴിച്ച് പാട്ട് പാടിയതിന് പിന്നാലെ ​ഗായികയ്ക്ക് വിമർശനം

'വോട്ടര്‍മാരുമായി പ്രത്യേക ട്രെയിനുകള്‍'; ബംഗാളില്‍ ബിജെപി തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാൻ ശ്രമിക്കുന്നതായി തൃണമൂല്‍

SCROLL FOR NEXT