കൊങ്കൺ റെയിൽവേ കോർപ്പറേഷൻ ലിമിറ്റഡ് (കെആർസിഎൽ -KRCL) ട്രെയിനി അപ്രന്റീസുകളെ നിയമിക്കുന്നതായി അപേക്ഷ ക്ഷണിച്ചു. ബിരുദം, എൻജിനിയറിങ് ബിരുദം, ഡിപ്ലോമ എന്നിവ ഉള്ളവർക്ക് അപേക്ഷിക്കാം. ഒരു വർഷത്തെ പരിശീലനം ലഭിക്കും. സ്റ്റൈപൻഡോടെയാണ് അപ്രന്റീസ്ഷിപ്പ്.
ബിഇ/ബിടെക്/ബന്ധപ്പെട്ട എൻജിനീയറിങ് ബ്രാഞ്ചുകളിലെ ഡിപ്ലോമ, ശാസ്ത്ര,സാമൂഹിക വിഷയങ്ങളിൽ ബിരുദം എന്നിവ ഉള്ളവർക്ക് അപേക്ഷിക്കാം.
നാല് തസ്തികകളിൽ എൻജിനീയറിങ് ബിരുദമുള്ളവർക്കും നാല് തസ്തികകളിൽ ഡിപ്ലോമ ഉള്ളവർക്കും മറ്റുള്ള തസ്തികകളിൽ മറ്റ് ബിരുദങ്ങളുള്ളവർക്കും അപേക്ഷിക്കാം.(ഗ്രാജുവേറ്റ്/ടെക്നീഷ്യൻ എന്നീ തസ്തികകളിലായി ആകെ 190 അപ്രന്റീസ് ഒഴിവുകളാണ് ഉള്ളത്. താൽപ്പര്യമുള്ളവർ ഓൺലൈനായി അപേക്ഷിക്കണം.
തസ്തികയുടെ പേര് ട്രെയിനി അപ്രന്റീസ് (ഗ്രാജുവേറ്റ്/ടെക്നീഷ്യൻ)
ആകെഒഴിവുകളുടെ എണ്ണം 190
സിവിൽ എൻജിനിയറിങ് 30
ഇലക്ട്രിക്കൽ എൻജിനിയറിങ് 20
ഇലക്‌ട്രോണിക്‌സ് എൻജിനിയറിങ് 10
മെക്കാനിക്കൽ എൻജിനിയറിങ് 20
ഡിപ്ലോമ (സിവിൽ) 30
ഡിപ്ലോമ (ഇലക്ട്രിക്കൽ) 20
ഡിപ്ലോമ (ഇലക്ട്രിക്കൽ) 10
ഡിപ്ലോമ (മെക്കാനിക്കൽ) 20
ജനറൽ സ്ട്രീം ബിരുദം 30
കാറ്റഗറി I - ഗ്രാജുവേറ്റ് അപ്രന്റീസ് (എൻജിനിയറിങ്): എ ഐ സി ടി ഇ അംഗീകൃത സർവകലാശാലയിൽ നിന്ന് സിവിൽ/ഇലക്ട്രിക്കൽ (അല്ലെങ്കിൽ സബ്-സ്ട്രീമുകൾ)/ ഇലക്ട്രോണിക്സ് (അല്ലെങ്കിൽ സബ്-സ്ട്രീമുകൾ)/ മെക്കാനിക്കൽ (അല്ലെങ്കിൽ സബ്-സ്ട്രീമുകൾ) എന്നിവയിൽ ബിഇ/ബിടെക്.
കാറ്റഗറി II - ടെക്നീഷ്യൻ (ഡിപ്ലോമ) അപ്രന്റീസ്: സിവിൽ/ഇലക്ട്രിക്കൽ (അല്ലെങ്കിൽ സബ്-സ്ട്രീമുകൾ)/ ഇലക്ട്രോണിക്സ് (അല്ലെങ്കിൽ സബ്-സ്ട്രീമുകൾ)/ മെക്കാനിക്കൽ (അല്ലെങ്കിൽ സബ്-സ്ട്രീമുകൾ) എന്നിവയിൽ അംഗീകൃത ബോർഡ്/സർവകലാശാലയിൽ നിന്നുള്ള ഡിപ്ലോമ.
കാറ്റഗറി III - ഗ്രാജുവേറ്റ് അപ്രന്റീസ് (ജനറൽ സ്ട്രീം): യു ജി സി അംഗീകൃത സർവകലാശാലയിൽ നിന്ന് ബി എ/ബി എസ്‌സി/ബി കോം/ബി ബി എ/ബി എംഎസ്/ബി ജെ എംസി/ബി ബി എസ്
ഉയർന്ന യോഗ്യതകൾക്ക് അധിക വെയിറ്റേജ് ഇല്ല.
ആവശ്യകത: സാധുവായ അംഗീകൃത നാറ്റ്സ് (NATS) ഐഡി ( ഇത് ലഭിക്കുന്നതിന് NATS പോർട്ടലിൽ രജിസ്റ്റർ ചെയ്യുക).
പ്രായ പരിധി: 18-25 വയസ്സ് (01.01.2026 അടിസ്ഥാനമാക്കി)
എസ്‌സി/എസ്ടി വിഭാഗത്തിൽപ്പെട്ടവർക്ക് അഞ്ച് വർഷം, ഒബിസി-എൻസിഎൽ-ക്ക് മൂന്ന് വർഷം പ്രായപരിധിയിൽ ഇളവ് ലഭിക്കും.
അപേക്ഷാ ഫീസ് :100 രൂപ
എസ് സി/എസ് ടി/സ്ത്രീ/ന്യൂനപക്ഷങ്ങൾ/സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർ എന്നീ വിഭാഗത്തിൽപ്പെട്ടവർക്ക് അപേക്ഷാ ഫീസ് ഇല്ല
ഗ്രാജുവേറ്റ് അപ്രന്റീസ്: പ്രതിമാസം 9,000 രൂപ ( നേരിട്ടുള്ള ബാങ്ക് ട്രാൻസ്ഫർ (DBT) വഴിയുള്ള സർക്കാർ വിഹിതം 4,500 രൂപ + KRCL വിഹിതം 4,500 രൂപ).
ടെക്നീഷ്യൻ (ഡിപ്ലോമ) അപ്രന്റീസ്: പ്രതിമാസം 8,000 രൂപ (DBT വഴിയുള്ള സർക്കാർ വിഹിതം 4,000 രൂപ + KRCL വിഹിതം 4,000 രൂപ).
ഓൺലൈൻ വഴി അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി : മാർച്ച് 21
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates