KSBB Invites Applications for Six Doctoral Fellowships  @webertweets
Career

ജൈവവൈവിധ്യ ബോർഡിൽ ഫെല്ലോഷിപ്പുകൾക്ക് അപേക്ഷ ക്ഷണിച്ചു

നാല് വിഷയങ്ങളിൽ ആറ് പേർക്കാണ് ഫെല്ലോഷിപ്പ് നൽകുന്നത്. ഫെല്ലോഷിപ്പ് തുക പ്രതിമാസം 25,000 രൂപ ആയിരിക്കും.

സമകാലിക മലയാളം ഡെസ്ക്

സംസ്ഥാന ജൈവവൈവിധ്യ ബോർഡിൽ ഡോക്ടറൽ ഫെല്ലോഷിപ്പുകൾക്ക് അപേക്ഷ ക്ഷണിച്ചു. ജൈവവൈവിധ്യ സംരക്ഷണവുമായി ബന്ധപ്പെട്ട ഗവേഷണങ്ങൾക്കാണ് ഡോക്ടറൽ ഫെല്ലോഷിപ്പ് നൽകുന്നത്. നാല് വിഷയങ്ങളിൽ ആറ് പേർക്കാണ് ഫെല്ലോഷിപ്പ് നൽകുന്നത്. ഫെല്ലോഷിപ്പ് തുക പ്രതിമാസം 25,000 രൂപ ആയിരിക്കും.

വിഷയങ്ങൾ

  • ജൈവവൈവിധ്യ സംരക്ഷണവും പരിസ്ഥിതി പുനഃസ്ഥാപനവുമായി ബന്ധപ്പെട്ട പഠനങ്ങൾ

  • ജെൻഡറും ജൈവവൈവിധ്യവും (Gender and Biodiversity)

  • അക്സസ്സ് ആൻഡ് ബെനിഫിറ്റ് ഷെറിങ് (ABS) — കേരളത്തിലെ ജൈവവിഭവങ്ങൾ സംബന്ധിച്ച നിയമങ്ങളും പ്രായോഗിക ചട്ടങ്ങളും.

  • പ്രകാശ മലിനീകരണം (Light Pollution)

യു.ജി.സി/ യൂണിവേഴ്‌സിറ്റി നിഷ്‌കർഷിച്ച യോഗ്യതയുള്ളവർ ഡിസംബർ 1ന് മുൻപ് അപേക്ഷ സമർപ്പിക്കണം.

Education news: Six Doctoral Fellowships Announced by Kerala State Biodiversity Board.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബിഹാറില്‍ വീണ്ടും എന്‍ഡിഎ; ഭൂരിപക്ഷം പ്രവചിച്ച് എക്‌സിറ്റ് പോള്‍

ടിഎന്‍ പ്രതാപന്‍ എഐസിസി സെക്രട്ടറി; പുതുച്ചേരി- ലക്ഷദ്വീപ് ചുമതല

തുര്‍ക്കിയില്‍ സൈനിക വിമാനം തകര്‍ന്നു വീണു, 20 സൈനികരുണ്ടായിരുന്നെന്ന് റിപ്പോര്‍ട്ട്-വിഡിയോ

ഗുരുവായൂരില്‍ നവംബര്‍ മാസത്തെ ഭണ്ഡാര വരവ് 5.27 കോടി; ഒരു കിലോയില്‍ അധികം സ്വര്‍ണം

ഗവേഷക വിദ്യാര്‍ഥിക്കെതിരായ ജാതി അധിക്ഷേപം; ഹൈക്കോടതിയെ സമീപിച്ച് സംസ്‌കൃത വിഭാഗം മേധാവി എന്‍ വിജയകുമാരി

SCROLL FOR NEXT