KSSM Recruitment for 11 Contract Posts  Freepik.com
Career

കേരളാ സോഷ്യൽ സെക്യൂരിറ്റി മിഷനിൽ ജോലി നേടാം; ശമ്പളം 60,410 വരെ

വിവിധ തസ്തികകളിലായി 11 ഒഴിവുകളാണ് ഉള്ളത്. കേരളത്തിലെ വിവിധ സർക്കാർ മെഡിക്കൽ കോളേജുകളിലെ പീഡിയാട്രിക്‌സ് വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന റീജിയണൽ എർലി ഇന്റർവെൻഷൻ സെന്ററുകൾ (REIC) / ഓട്ടിസം സെന്ററുകൾ, കൂടാതെ ഐ എം എച്ച് എ എൻ എസ് (IMHANS) കോഴിക്കോട് എന്നിവിടങ്ങളിലായിരിക്കും നിയമനം.

സമകാലിക മലയാളം ഡെസ്ക്

കേരളാ സോഷ്യൽ സെക്യൂരിറ്റി മിഷൻ (KSSM) വിവിധ തസ്തികകളിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. വിവിധ തസ്തികകളിലായി 11 ഒഴിവുകളാണ് ഉള്ളത്. കേരളത്തിലെ വിവിധ സർക്കാർ മെഡിക്കൽ കോളജുകളിലെ പീഡിയാട്രിക്‌സ് വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന റീജിയണൽ എർലി ഇന്റർവെൻഷൻ സെന്ററുകൾ (REIC) / ഓട്ടിസം സെന്ററുകൾ, കൂടാതെ ഐ എം എച്ച് എ എൻ എസ് (IMHANS) കോഴിക്കോട് എന്നിവിടങ്ങളിലായിരിക്കും നിയമനം. വിശദമായി പരിശോധിക്കാം.

1. പീഡിയാട്രീഷ്യൻ / മെഡിക്കൽ ഓഫീസർ
യോഗ്യത:
• പീഡിയാട്രീഷ്യൻ: ചൈൽഡ് ഹെൽത്തിൽ എം ഡി / ഡി എൻ ബി അല്ലെങ്കിൽ ഡിപ്ലോമ ഇൻ ചൈൽഡ് ഹെൽത്ത്
• മെഡിക്കൽ ഓഫീസർ: അംഗീകൃത സർവകലാശാലയിൽ നിന്നുള്ള MBBS
• ട്രാവൻകൂർ–കൊച്ചി മെഡിക്കൽ രജിസ്ട്രേഷൻ നിർബന്ധം
ഒഴിവുകൾ: 2
മാസശമ്പളം: ₹60,41

2. ഒക്ക്യുപേഷണൽ തെറാപ്പിസ്റ്റ്
യോഗ്യത: ബാച്‌ലർ ഓഫ് ഒക്ക്യുപേഷണൽ തെറാപ്പി
ഒഴിവുകൾ: 6
മാസശമ്പളം: ₹32,550

അഭിമുഖം നടക്കുന്ന സ്ഥലം & സമയം

കേരള സോഷ്യൽ സെക്യൂരിറ്റി മിഷൻ – സ്റ്റേറ്റ് ഇൻഷിയേറ്റീവ് ഓൺ ഡിസബിലിറ്റീസ്, ഹെഡ് ഓഫീസ്, പൂജപ്പുര, തിരുവനന്തപുരം

പീഡിയാട്രീഷ്യൻ / മെഡിക്കൽ ഓഫീസർ ഒക്ക്യുപേഷണൽ തെറാപ്പിസ്റ്റ്

തീയതി: 2026 ജനുവരി 29
സമയം: രാവിലെ 9.30

ക്ലിനിക്കൽ സൈക്കോളജിസ്റ്റ്/ ഡെവലപ്മെന്റൽ തെറാപ്പിസ്റ്റ്

തീയതി: 2026 ജനുവരി 29
സമയം: രാവിലെ 9.30

കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.

https://socialsecuritymission.gov.in/wp-content/uploads/2026/01/Notification_1.pdf

Job news: KSSM Announces Contract Recruitment for 11 Posts at Medical College REIC and Autism Centres.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ലവ് യു ടൂ മൂണ്‍ ആന്‍ഡ് ബാക്ക്'; അതിജീവിതയ്ക്ക് ഐക്യദാര്‍ഢ്യവുമായി മുഖ്യമന്ത്രി

'പ്രതിചേർത്ത അന്നു മുതൽ ഒരാൾ ആശുപത്രിയിൽ, എത്തിയത് 10 ദിവസത്തിൽ താഴെ മാത്രം'; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

ശബരിമല മണ്ഡല മകരവിളക്ക്; കാനനപാതയിലൂടെയുള്ള സഞ്ചാരങ്ങള്‍ക്ക് നിയന്ത്രണം

പണം ഇരട്ടിയാകും, ചുരുങ്ങിയ കാലം കൊണ്ട് കോടീശ്വരനാകാം!; ഇതാ ഒരു സ്‌കീം

വിനോദയാത്ര കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവെ അപകടം; ട്രെയിനില്‍നിന്നു വീണ് പതിനെട്ടുവയസുകാരന്‍ മരിച്ചു

SCROLL FOR NEXT