കുടുംബശ്രീ സംസ്ഥാന മിഷനിൽ ഒഴിവുള്ള സ്റ്റേറ്റ് പ്രോഗ്രാം മാനേജർ (മൈക്രോ ഫിനാൻസ്) തസ്തികയിൽ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അകെ ഒരു ഒഴിവാണ് ഉള്ളത്. നിയമനം ലഭിക്കുന്നവർക്ക് 60,000 രൂപ വരെ ശമ്പളം ലഭിക്കും. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഫെബ്രുവരി 5 വൈകിട്ട് 5 വരെ.
അംഗീകൃത സർവകലാശാലയിൽ നിന്നുള്ള എം.ബി.എ അല്ലെങ്കിൽ എം.എസ്.ഡബ്ല്യു അല്ലെങ്കിൽ റൂറൽ ഡെവലപ്മെന്റിൽ ബിരുദാനന്തര ബിരുദം/ പി.ജി.ഡി.എം/ പി.ജി.ഡി.ആർ.എം./ റൂറൽ മാനേജ്മെന്റ് പ്രത്യേക വിഷയമായുള്ള എം.കോം എന്നീ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. പ്രായപരിധി 30.11.2025ന് 45 വയസ് കവിയരുത്.
മൈക്രോ ഫിനാൻസ് മേഖലയിൽ ഏഴ് വർഷത്തെ പ്രവൃത്തിപരിചയം നിർബന്ധമാണ്. സർക്കാർ/ പൊതുമേഖലാ സ്ഥാപനങ്ങളിൽ പ്രവൃത്തിപരിചയമുള്ളവർക്ക് മുൻഗണന.
കുടുംബശ്രീ മിഷനിലെ മൈക്രോ ഫിനാന്‍സ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുക, നൂതനാശയങ്ങള്‍ വികസിപ്പിക്കുക, പദ്ധതി ആസുത്രണം, പോളിസിതല പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുക എന്നതാണ് പ്രധാന ജോലി. ഉദ്യോഗാര്‍ത്ഥികളുടെ ബയോഡാറ്റ സ്ക്രീനിംഗ് നടത്തി യോഗ്യതയും, പ്രവൃത്തിപരിചയവും പരിഗണിച്ച് യോഗ്യരായവരെ അഭിമുഖത്തിനു വിളിക്കും.
ഉദ്യോഗാര്‍ത്ഥികളുടെ എണ്ണം കൂടുതലാണെങ്കില്‍ എഴുത്തുപരീക്ഷയും, ഇന്‍ററര്‍വ്യൂവും നടത്തിയാകും അന്തിമ ലിസ്റ്റ് തയാറാക്കുക.
അപേക്ഷകൾ www.cmd.kerala.gov.in ലൂടെ ഓൺലൈനായി സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക. https://www.kudumbashree.org/storage//files/kntlb_vacancy-notification-spm-mf.pdf
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates