കാലിക്കറ്റ് സർവകലാശാലാ എഞ്ചിനീയറിങ് കോളേജിലെ വിവിധ പഠന വകുപ്പുകളിലേക്ക് കരാറടിസ്ഥാനത്തിലുള്ള അസിസ്റ്റന്റ് പ്രൊഫസർ ( ഹയർ ഗ്രേഡ് ) നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാർഥികൾക്ക് നവംബർ 15 വരെ ഓൺലൈനായി ബയോഡാറ്റ സമർപ്പിക്കാം ( https://iet.uoc.ac.in/).
ഇ.സി.ഇ., സി.എസ്.സി., എം.ഇ., പി.ടി. എന്നീ പഠനവകുപ്പുകളിലായി ഓരോ ഒഴിവുവീതമാണുള്ളത്. യോഗ്യത : അതത് വിഷയത്തിലുള്ള എം.ടെക്., പി.എച്ച്.ഡി., അഞ്ച് വർഷത്തെ അധ്യാപന പരിചയം. വിശദമായ വിജ്ഞാപനം വെബ്സൈറ്റിൽ https://iet.uoc.ac.in/ , https://www.uoc.ac.in/.
പ്രിന്റിംഗ് ടെക്‌നോളജി
കാലിക്കറ്റ് സർവകലാശാലാ എഞ്ചിനീയറിങ് കോളേജിലെ പ്രിന്റിംഗ് ടെക്‌നോളജി പഠന വകുപ്പിൽ കരാറടിസ്ഥാനത്തിലുള്ള അസിസ്റ്റന്റ് പ്രൊഫസർ നിയമനത്തിനായി 30.11.2024 തീയതിയിലെ വിജ്ഞാപന പ്രകാരം അപേക്ഷിച്ചവരിൽ യോഗ്യരായി കണ്ടെത്തിയവർക്കുള്ള അഭിമുഖം നവംബർ 12-ന് രാവിലെ 10.30-ന് സർവകലാശാലാ ഭരണകാര്യാലത്തിൽ നടക്കും. വിശദ വിവരങ്ങൾ സർവകലാശാലാ വെബ്സൈറ്റിൽ https://www.uoc.ac.in/ .
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates