Mumbai High Court opens recruitment for 2,381 posts Special arrangement
Career

ബോംബെ ഹൈക്കോടതിയിൽ 2381ഒഴിവുകൾ; പത്താം ക്ലാസുകാർക്കും അവസരം, ശമ്പളം 1,77,500 വരെ

പത്താം ക്ലാസ്,ബിരുദം എന്നിവ പൂർത്തിയാക്കിയവർക്കാണ് അവസരം. ഉദ്യോഗാർത്ഥികൾക്ക് മുംബൈ ഹൈക്കോടതിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഓൺലൈനായി 15.12.2025 മുതൽ അപേക്ഷിക്കാം.

സമകാലിക മലയാളം ഡെസ്ക്

ബോംബെ ഹൈക്കോടതിയിൽ ജോലി നേടാൻ അവസരം. ക്ലാർക്ക്, പ്യൂൺ തുടങ്ങിയ തസ്തികകളിലായി 2381ഒഴിവുകളാണ് ഉള്ളത്. പത്താം ക്ലാസ്,ബിരുദം എന്നിവ പൂർത്തിയാക്കിയവർക്കാണ് അവസരം. ഉദ്യോഗാർത്ഥികൾക്ക് ബോംബെ ഹൈക്കോടതിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഓൺലൈനായി 15.12.2025 മുതൽ അപേക്ഷിക്കാം. അപേക്ഷകൾ സമർപ്പിക്കാനുള്ള അവസാന തീയതി 05.01.2026.

തസ്തികയും ഒഴിവുകളും

  • ക്ലർക്ക് -1382

  • പ്യൂൺ - 887

  • ഡ്രൈവർ- 37

  • സ്റ്റെനോ ലോവർ -56

  • സ്റ്റെനോ ഹൈയർ - 19

യോഗ്യതാ മാനദണ്ഡം

ക്ലർക്ക്: ഏതെങ്കിലും അംഗീകൃത സർവകലാശാലയിൽ നിന്ന് യൂണിവേഴ്സിറ്റി ബിരുദം നേടിയിരിക്കണം, നിയമ ബിരുദം നേടിയവർക്ക് മുൻഗണന.

പ്യൂൺ: മറാത്തി ഭാഷ എഴുതാനും വായിക്കാനും അറിയാനുള്ള കഴിവ്.

ഡ്രൈവർ: പത്താം ക്ലാസ് പാസായിരിക്കണം, സാധുവായ എൽഎംവി ഡ്രൈവിംഗ് ലൈസൻസും കുറഞ്ഞത് 3 വർഷത്തെ ഡ്രൈവിംഗ് പരിചയവും ഉണ്ടായിരിക്കണം.

സ്റ്റെനോ ലോവർ: ഷോർട്ട് ഹാൻഡ് പരിജ്ഞാനമുള്ള ബിരുദാനന്തര ബിരുദം.

സ്റ്റെനോ ഹയർ: യൂണിവേഴ്സിറ്റി ബിരുദം ഉണ്ടായിരിക്കണം. ഹൈക്കോടതിയിലോ മറ്റെതെങ്കിലും കോടതിയിലോ ട്രൈബ്യൂണലിലോ അഡ്വക്കേറ്റ് ജനറൽ അല്ലെങ്കിൽ ഗവൺമെന്റ് പ്ലീഡർ ഓഫീസിലോ ലോവർ ഗ്രേഡ് സ്റ്റെനോഗ്രാഫറായി കുറഞ്ഞത് 5 വർഷമെങ്കിലും ജോലി ചെയ്യുന്നുണ്ടെങ്കിൽ വിദ്യാഭ്യാസ യോഗ്യതയിൽ ഇളവ് ലഭിക്കും. നിയമ ബിരുദം നേടിയവർക്ക് മുൻഗണന.

ഉയർന്ന പ്രായപരിധി 38 വയസാണ്. നിയമങ്ങൾ പ്രകാരം പ്രായപരിധിയിൽ ഇളവ് ലഭിക്കും. ഷോർട് ലിസ്റ്റ് ചെയ്ത ഉദ്യോഗാർത്ഥികൾക്ക് സ്കിൽ ടെസ്റ്റ്,എഴുത്ത് പരീക്ഷ എന്നിവയ്ക്ക് ശേഷമാകും അന്തിമ ലിസ്റ്റ് പ്രസിദ്ധീകരിക്കുക. നിയമനം ലഭിച്ചാൽ 29,200 മുതൽ  1,77,500 രൂപ വരെ ശമ്പളം ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് https://bombayhighcourt.nic.in സന്ദർശിക്കുക.

Job alert : Bombay High Court opens recruitment for 2,381 posts including Clerk and Peon.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എന്തുകൊണ്ട് ആദ്യം പൊലീസില്‍ പരാതിപ്പെട്ടില്ല? മൊഴിയില്‍ വൈരുദ്ധ്യം; രാഹുലിനെതിരായ രണ്ടാമത്തെ പരാതിയില്‍ സംശയമുന്നയിച്ച് കോടതി

ക്ലാസെടുക്കുന്നതിനിടെ കോളജ് അധ്യാപകന്‍ കുഴഞ്ഞു വീണു മരിച്ചു; വിയോഗം മാര്‍ച്ചില്‍ വിരമിക്കാനിരിക്കെ

രാഷ്ട്രപതി ദ്രൗപദി മുര്‍മു നാളെ മണിപ്പൂരിലെത്തും

ആകെ 18274 പോളിങ് സ്റ്റേഷനുകള്‍, 2055 പ്രശ്നബാധിത ബൂത്തുകള്‍; 7 ജില്ലകള്‍ നാളെ വിധിയെഴുതും

വിവാദങ്ങള്‍ക്ക് ശേഷം ആദ്യമായി ആരാധകര്‍ക്ക് മുന്നിലെത്തി സ്മൃതി മന്ധാന, വിഡിയോ

SCROLL FOR NEXT