NALCO Invites Applications for 110 Graduate Engineer Trainee Posts @NALCO_India
Career

നാഷണൽ അലുമിനിയം കമ്പനി; എന്‍ജിനീയറിങ് ബിരുദധാരികൾക്ക് ജോലി നേടാം, ശമ്പളം 1,40,000 വരെ

അകെ 110 ഒഴിവുകളുണ്ട്. എഞ്ചിനീറിങ് ബിരുദധാരികൾക്കാണ് അവസരം. അപേക്ഷകൾ 02.01.2026 മുതൽ സമർപ്പിക്കാം. അവസാന തീയതി 22.01.2026.

സമകാലിക മലയാളം ഡെസ്ക്

നാഷണൽ അലുമിനിയം കമ്പനി (NALCO) ഗ്രാജുവേറ്റ് എഞ്ചിനീയർ ട്രെയിനി തസ്തികയിൽ നിയമനം നടത്തുന്നു. അകെ 110 ഒഴിവുകളുണ്ട്. എഞ്ചിനീറിങ് ബിരുദധാരികൾക്കാണ് അവസരം. അപേക്ഷകൾ 02.01.2026 മുതൽ സമർപ്പിക്കാം. അവസാന തീയതി 22.01.2026.

വിഭാഗം & ഒഴിവുകളുടെ എണ്ണം

മെക്കാനിക്കൽ – 59
ഇലക്ട്രിക്കൽ – 27
കെമിക്കൽ – 24
ആകെ ഒഴിവുകൾ – 110

യോഗ്യതകൾ

മെക്കാനിക്കൽ: മെക്കാനിക്കൽ എൻജിനീയറിങ്
ഇലക്ട്രിക്കൽ: ഇലക്ട്രിക്കൽ എൻജിനീയറിങ് / പവർ എൻജിനീയറിങ് / ഇലക്ട്രിക്കൽ & ഇലക്ട്രോണിക്‌സ് എൻജിനീയറിങ്
കെമിക്കൽ: കെമിക്കൽ എൻജിനീയറിങ് / അപ്ലൈഡ് കെമിസ്ട്രിയിൽ എം.ടെക്

  • ബന്ധപ്പെട്ട വിഷയങ്ങളിൽ GATE 2025 (ME/EE/CH) യോഗ്യത നേടിയിരിക്കണം. GATE-2025 നിശ്ചയിച്ച ക്വാളിഫൈയിംഗ് മാർക്കോ അതിലധികമോ ലഭിച്ചവരുടെ സ്കോർ മാത്രമേ പരിഗണിക്കുകയുള്ളൂ.

  • ഫുൾടൈം റെഗുലർ എൻജിനീയറിങ് /ടെക്‌നോളജി ബാച്ചിലർ ഡിഗ്രിയിൽ കുറഞ്ഞത് ജനറൽ വിഭാഗത്തിന് 65% മാർക്കും SC/ST/PwBD വിഭാഗങ്ങൾക്ക് 55% മാർക്കും ഉണ്ടായിരിക്കണം.

  • എല്ലാ സെമസ്റ്ററുകളുടെയും/വർഷങ്ങളുടെയും ശരാശരി മാർക്കാണ് പരിഗണിക്കുക. എൻജിനീയറിങ് ഡിഗ്രിയുടെ അവസാന വർഷം പഠിക്കുന്ന വിദ്യാർത്ഥികൾക്കും അപേക്ഷിക്കാം. എന്നാൽ നിശ്ചിത ശതമാനം മാർക്കോടെ വ്യക്തിഗത ഇന്റർവ്യൂ തീയതിക്ക് മുമ്പ് പരീക്ഷ വിജയിച്ചാൽ മാത്രമേ പരിഗണിക്കൂ.

  • മുൻപരിചയം ആവശ്യമില്ല. മികച്ച അക്കാദമിക് പശ്ചാത്തലമുള്ള ഫ്രെഷ് ഗ്രാജുവേറ്റുകൾക്കും അപേക്ഷിക്കാം.

നിയമനം ലഭിക്കുന്നവർക്ക് 40,000 മുതൽ 1,40,000 വരെ ശമ്പളം ലഭിക്കും. കൂടുതൽ വിവരങ്ങൾക്കും വിജ്ഞാപനം കാണാനും ഇവിടെ ക്ലിക്ക് ചെയ്യുക.

https://mudira.nalcoindia.co.in/iorms/Uploaded_Data/Advertisement/pdf

Job alert: NALCO Invites Applications for 110 Graduate Engineer Trainee Posts Starting January 2.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ആറ്റിങ്ങലും പോത്തന്‍കോട്ടുമുള്ളവര്‍ കയറരുതെന്ന് പറയാന്‍ പറ്റുമോ?; ഇ ബസ് വിവാദത്തില്‍ മേയര്‍ക്കു മറുപടിയുമായി മന്ത്രി

രണ്ടുതവണകളായി 720 രൂപ കുറഞ്ഞു; സ്വര്‍ണവില 99,000ന് തൊട്ടുമുകളില്‍

മാംഗനീസ് ഓർ ഇന്ത്യ ലിമിറ്റഡിൽ അവസരം; ഗ്രാജുവേറ്റ്, മാനേജ്‌മെന്റ് ട്രെയിനി, മാനേജർ വിഭാഗത്തിൽ ഒഴിവ്, അരലക്ഷം വരെ ശമ്പളം

വയറ്റിൽ ​ഗ്യാസിന്റെ പ്രശ്നമാണോ? ഈ കിടിലൻ ഡ്രിങ്ക് ട്രൈ ചെയ്യൂ

വളച്ചാക്കില്‍ 150 കിലോ അമോണിയം നൈട്രേറ്റ്; വന്‍തോതില്‍ സ്‌ഫോടക വസ്തുക്കളുമായി കാര്‍ പിടിയില്‍, രണ്ടുപേര്‍ കസ്റ്റഡിയില്‍

SCROLL FOR NEXT