സി എസ് ഐ ആർ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യനോഗ്രഫി (CSIR NIO) അപ്രന്റീസ് നിയമനത്തിനായി വിജ്ഞാപനം പുറത്തിറക്കി. ആകെ 14 അപ്രന്റീസ് ഒഴിവുകളാണ് ഉള്ളത്. ഏതെങ്കിലും വിഷയത്തിൽ ബിരുദം, ബി.എസ് സി, ഡിപ്ലോമ യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് 2026 ജനുവരി 8ന് വാക്-ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കാം.
ഡിപ്ലോമ ട്രേഡ് – ഒഴിവുകളുടെ എണ്ണം
സിവിൽ എഞ്ചിനീയറിങ് – 01
ഇലക്ട്രിക്കൽ & ഇലക്ട്രോണിക്‌സ് എഞ്ചിനീയറിങ് – 01
കമ്പ്യൂട്ടർ എഞ്ചിനീയറിങ് – 01
റഫ്രിജറേഷൻ ആൻഡ് എയർ കണ്ടീഷനിങ് എഞ്ചിനീയറിങ് – 01
ഗ്രാജുവേറ്റ് ട്രേഡ് – ഒഴിവുകളുടെ എണ്ണം
നോൺ-എഞ്ചിനീയങ് ഗ്രാജുവേറ്റ് (ഓഷ്യനോഗ്രഫി) – 07
നോൺ-എഞ്ചിനീയങ് ഗ്രാജുവേറ്റ് (ജനറൽ അഡ്മിനിസ്ട്രേഷൻ) – 03
ഡിപ്ലോമ ട്രേഡ്
സിവിൽ,ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ്, മെക്കാനിക്കൽ എഞ്ചിനീയറിങ് / റഫ്രിജറേഷൻ & എയർ കണ്ടീഷനിങ് / മെക്കാനിക് റഫറൻസ് & എയർ കണ്ടീഷനിങ്/ എയർ കണ്ടീഷനിങ് ആൻഡ് റഫ്രിജറേഷൻ എന്നിവയിൽ മൂന്ന് വർഷത്തെ ഡിപ്ലോമ അല്ലെങ്കിൽ തത്തുല്യം.
ഗ്രാജുവേറ്റ് ട്രേഡ്
ഏതെങ്കിലും വിഷയത്തിൽ ബിരുദം നേടിയിരിക്കണം. സയൻസ് വിഷയത്തിൽ ബിരുദമുള്ളവർക്ക് മുൻഗണന.
കൂടുതൽ വിവരങ്ങൾക്ക് https://www.nio.res.in/files/view/d1eda86ca497e22 സന്ദർശിക്കുക.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates