ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എഡ്യൂക്കേഷൻ ആൻഡ് റിസർച്ച് (IISER Thiruvananthapuram) നോൺ-ടീച്ചിങ് തസ്തികകളിലേക്ക് നിയമനത്തിനായി ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി. അകെ 15 ഒഴിവുകളാണ് ഉള്ളത്. ബിരുദം മുതൽ എം എസ് /എം ഡി, ബി എസ് യോഗ്യത വരെയുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി 2026 ജനുവരി 5.
തസ്തികയും ഒഴിവുകളുടെ എണ്ണവും
ഡെപ്യൂട്ടി രജിസ്ട്രാർ – 1
അസിസ്റ്റന്റ് രജിസ്ട്രാർ – 1
പ്രിൻസിപ്പൽ ടെക്‌നിക്കൽ ഓഫീസർ – 1
സീനിയർ ടെക്‌നിക്കൽ ഓഫീസർ – 1
ടെക്‌നിക്കൽ ഓഫീസർ – 1
വെറ്ററിനേറിയൻ – 1
എക്സിക്യൂട്ടീവ് എഞ്ചിനീയർ (സിവിൽ) – 1
നഴ്‌സ് – 1
നഴ്‌സിംഗ് അസിസ്റ്റന്റ് – 1
ടെക്‌നിക്കൽ അസിസ്റ്റന്റ് (ടെക്‌നിക്കൽ) – 1
സൂപ്രണ്ട് – 2
സീനിയർ ടെക്‌നിക്കൽ അസിസ്റ്റന്റ് (ടെക്‌നിക്കൽ) – 1
സീനിയർ ടെക്‌നിക്കൽ അസിസ്റ്റന്റ് (സയന്റിഫിക്) – 1
സീനിയർ സൂപ്രണ്ട് – 1
ആകെ ഒഴിവുകൾ: 15
33 മുതൽ 50 വയസ്സ് വരെയുള്ളവർക്ക് ആണ് അവസരം. എഴുത്തുപരീക്ഷ / ഇന്റർവ്യൂവിനായി ഷോർട്ട്‌ലിസ്റ്റ് ചെയ്ത ഉദ്യോഗാർത്ഥികളുടെ പട്ടിക ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കും. തെരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാർത്ഥികളെ ഇ- മെയിൽ വഴിയും അറിയിക്കും.
എഴുത്തുപരീക്ഷയിൽ സമാന മാർക്ക് ലഭിക്കുന്ന സാഹചര്യത്തിൽ, പ്രായം കൂടുതലുള്ള ഉദ്യോഗാർത്ഥിയെ മാനദണ്ഡങ്ങൾ അനുസരിച്ച് മെറിറ്റ് ലിസ്റ്റിൽ മുൻപിലേക്ക് പരിഗണിക്കും. കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക
https://www.iisertvm.ac.in/files/read/opening-admin-001-ii-2025-12-14?now
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates