നാഷണൽ ആയുഷ് മിഷൻ കേരളയിൽ മെഡിക്കൽ ഓഫീസർ തസ്തികയിലേക്ക് നിയമനം നടത്തുന്നു. സ്കൂൾ ഹെൽത്ത് പ്രോഗ്രാം 'ആയുർവിദ്യ'യുടെ ഭാഗമായാണ് നടപടി. യോഗ്യരായ ഉദ്യോഗാർഥികൾക്ക് ഒക്ടോബർ 27 വരെ നേരിട്ടോ തപാൽ മുഖേനയോ അപേക്ഷ സമർപ്പിക്കാം. പ്രതിമാസം 35,700 രൂപയാണ് പ്രതിഫലം. നിയമനം കരാർ അടിസ്ഥാനത്തിലായിരിക്കും.
യോഗ്യത
അംഗീകൃത സ്ഥാപനത്തിൽനിന്നുള്ള ഏതെങ്കിലും ആയുഷ് ബിരുദവും കൗൺസലിങ് കോഴ്സിലോ സൈക്കോളജിയിലോ ബിരുദം അല്ലെങ്കിൽ ബിരുദാനന്തര ഡിപ്ലോമയോ ഉള്ളവർക്ക് അപേക്ഷിക്കാം.
അല്ലെങ്കിൽ അംഗീകൃത ആയുഷ് ബിരുദത്തോടൊപ്പം സർക്കാർ സ്ഥാപനം, വകുപ്പ്, മിഷൻ തുടങ്ങിയവയുടെ സ്കൂൾ ഹെൽത്ത് പ്രോഗ്രാമുകളിൽ പ്രവൃത്തിപരിചയമുള്ളവർക്കും അപേക്ഷിക്കാം.
2026 സെപ്റ്റംബർ ഒന്നിന് 40 വയസ്സ് കവിയരുത്.
പ്രോജക്ടിന്റെ ആവശ്യകത അനുസരിച്ചായിരിക്കും ഒഴിവുകളുടെ എണ്ണം തീരുമാനിക്കുക.
നിയമനവും തിരഞ്ഞെടുപ്പും
തിരഞ്ഞെടുക്കപ്പെടുന്നവർക്ക് കേരളത്തിലെ വിവിധ സ്ഥലങ്ങളിൽ ജോലി ചെയ്യേണ്ടിവരും.
പ്രോജക്ടിന്റെ ആവശ്യകതയും ഉദ്യോഗാർഥികൾ നൽകുന്ന ജില്ലകളുടെ മുൻഗണനാക്രമവും പരിഗണിച്ചായിരിക്കും നിയമനം.
നിയമന ഉത്തരവ് ലഭിച്ചാൽ ഉടൻ ജോലിയിൽ പ്രവേശിക്കണം.
നാഷണൽ ആയുഷ് മിഷൻ നിർദേശിച്ചിട്ടുള്ള നിയമന നടപടികൾ പ്രകാരമായിരിക്കും തിരഞ്ഞെടുപ്പ്.
ഒരു തസ്തികയിലേക്ക് 20 പേരോ അതിൽ കൂടുതലോ അപേക്ഷകരുണ്ടെങ്കിൽ അഭിമുഖത്തോടൊപ്പം എഴുത്തുപരീക്ഷയും നടത്തും.
അപേക്ഷിക്കേണ്ട വിധം
നാഷണൽ ആയുഷ് മിഷൻ കേരളയുടെ ഔദ്യോഗിക വെബ്സൈറ്റിൽ ലഭിക്കുന്ന നിർദിഷ്ട അപേക്ഷാഫോം പൂരിപ്പിച്ച് പ്രായവും വിദ്യാഭ്യാസ യോഗ്യതയും തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം സമർപ്പിക്കണം.
അപേക്ഷ അയക്കേണ്ട വിലാസം
സ്റ്റേറ്റ് മിഷൻ ഡയറക്ടർ, സ്റ്റേറ്റ് പ്രോഗ്രാം മാനേജ്മെന്റ് ആൻഡ് സപ്പോർട്ടിങ് യൂണിറ്റ്, ഒന്നാം നില, 82/1827(3), നാഷണൽ ആയുഷ് മിഷൻ, ബ്ലിസ് ഹേവൻ, വഞ്ചിയൂർ പി.ഒ., തിരുവനന്തപുരം.
കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.
https://www.nam.kerala.gov.in/images/careers/1792061592609.pdf
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates