National College of Ireland (NCI) offers scholarships for students from India to pursue higher education in Ireland. ncirl.ie
Career

75 ലക്ഷം രൂപയുടെ സ്കോളർഷിപ്പുമായി അയർലൻഡ്, ഇന്ത്യൻ വിദ്യാർത്ഥികൾക്ക് മാത്രം

എൻ‌സി‌ഐയുടെ 75 ആം വാർഷികാഘോഷങ്ങളുടെ ഭാഗമായാണ് സ്കോളർഷിപ്പ് പ്രോഗ്രാം ആരംഭിച്ചത്.

സമകാലിക മലയാളം ഡെസ്ക്

വിദേശത്ത് ബിരുദാനന്തര ബിരുദ പഠനത്തിന് ചേരാൻ ആഗ്രഹിക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികൾക്ക് സ്വപ്നങ്ങളിൽ മാത്രം കാണാൻ പറ്റുന്ന സ്കോളർഷിപ്പുമായി അയർലൻഡ്.

ഇന്ത്യൻ വിദ്യാർത്ഥികൾക്ക് മാത്രമായാണ് ഈ സ്കോളർഷിപ്പ് പ്രഖ്യാപിച്ചിട്ടുള്ളത്.

നാഷണൽ കോളജ് ഓഫ് അയർലൻഡ്സ (എൻസിഐ- NCI) ആണ് 75 ലക്ഷം രൂപയുടെ സ്കോളർഷിപ്പ് പ്രഖ്യാപിച്ചത്. അർഹരായ വിദ്യർത്ഥികളെ മെറിറ്റും ആവശ്യവും അടിസ്ഥാനമാക്കിയുള്ള സാമ്പത്തിക സഹായത്തിലൂടെ പിന്തുണയ്ക്കുക എന്നതാണ് ഈ സംരംഭത്തിന്റെ ലക്ഷ്യം.

എൻ‌സി‌ഐയുടെ 75 ആം വാർഷികാഘോഷങ്ങളുടെ ഭാഗമായാണ് സ്കോളർഷിപ്പ് പ്രോഗ്രാം ആരംഭിച്ചത്. സമർപ്പിത ധനസഹായം നൽകുന്നതിലൂടെ, അയർലൻഡിലെ പഠനം ഇന്ത്യൻ വിദ്യാർത്ഥികൾക്ക് കൂടുതൽ പ്രാപ്യമാക്കാനും അയർലൻഡിലെ ബിരുദാനന്തര ബിരുദ അവസരങ്ങൾ ഉപയോഗിക്കാൻ ഇന്ത്യൻ വിദ്യാർത്ഥികളെ സഹായിക്കുക എന്നതും ഇതിലെ ലക്ഷ്യങ്ങളിൽ ഉൾപ്പെടുന്നു.

ആഗോള വ്യവസായ ആവശ്യങ്ങളും ഇന്നൊവേഷൻ ബേസ്ഡ് കരിയറുകളുമായി പൊരുത്തപ്പെടുന്ന മേഖലകളിൽ, പ്രത്യേകിച്ച് ഉന്നത വിദ്യാഭ്യാസ മേഖലയിലേക്ക് ഇന്ത്യൻ പ്രതിഭകളെ ആകർഷിക്കാനുള്ള അയർലൻഡ് നടത്തുന്ന ശ്രമങ്ങളുടെ ഭാഗം കൂടെയാണിത്.

75 ലക്ഷം രൂപയുടെ സ്കോളർഷിപ്പ് സംരംഭം എന്താണ്?

നാഷണൽ കോളേജ് ഓഫ് അയർലണ്ടിലെ തെരഞ്ഞെടുത്ത പ്രോഗ്രാമുകളിൽ ചേരുന്ന ഇന്ത്യൻ ബിരുദാനന്തര ബിരുദ വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് പ്രോഗ്രാം സാമ്പത്തിക സഹായം നൽകും.

ട്യൂഷൻ ഫീസ് ഇളവുകളുടെ രൂപത്തിലാണ് സ്കോളർഷിപ്പ് വാഗ്ദാനം ചെയ്യുന്നത്, ഇത് അക്കാദമിക് യോഗ്യതയും സാമ്പത്തിക ആവശ്യവും അടിസ്ഥാനമാക്കി താൽപ്പര്യവും മികവുമുള്ള വിദ്യാർത്ഥികൾക്ക് വിദേശ വിദ്യാഭ്യാസം ലഭിക്കുന്നതിന് സഹായകമാകും.

ഏതൊക്കെ കോഴ്‌സുകളാണ് സ്കോളർഷിപ്പിന് കീഴിൽ വരുന്നത്?

ബിരുദാനന്തര ബിരുദ കോഴ്സുകളാണ് സ്കോളർഷിപ്പിന് കീഴിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. മൂന്ന് വിഷയങ്ങളിലാകും സ്കോളർഷിപ്പ് നൽകുക

ബിസിനസ്

കമ്പ്യൂട്ടർ സയൻസ്

സൈക്കോളജി എന്നീ വിഷയങ്ങളിലാകും സ്കോളർഷിപ്പ് നൽകുക

ടെക്നോളജി, ഫിനാൻസ് , കോർപ്പറേറ്റ് മാനേജ്‌മെന്റ് തുടങ്ങിയ അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന മേഖലകളിലെ തൊഴിലിനായി ബിരുദധാരികളെ സജ്ജരാക്കുന്നതിനും വ്യവസായ ആവശ്യകതകളുമായി അടുത്ത ബന്ധം പുലർത്തുന്ന രീതിയിലുമാണ് ഈ പ്രോഗ്രാമുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്.

എൻ സി ഐ കോളജ്

1951 ൽ അയർലൻഡിലെ ജെസ്യൂട്ട്സഭയുടെയും ഐറിഷ് ട്രേഡ് യൂണിയനുകളുടെയും സംയുക്ത സംരംഭമായിട്ടാണ് നാഷണൽ കോളേജ് ഓഫ് അയർലൻഡ് ( NCI ) സ്ഥാപിച്ചത്. ആദ്യം ഡബ്ലിനിലെ കാത്തലിക് വർക്കേഴ്സ് കോളേജ് എന്നാണ് ഇത് അറിയപ്പെട്ടിരുന്നത്. ഇപ്പോൾ ഇത് ഒരു സ്വതന്ത്ര ഉന്നത വിദ്യാഭ്യാസ സ്ഥാപനമാണ്, ബിസിനസ്, കമ്പ്യൂട്ടിങ്, സൈക്കോളജി, സൈക്കോളജി എന്നീ മേഖലകളിൽ ബിരുദം മുതൽ ബിരുദാനന്തര തലം വരെയുള്ള കോഴ്സുകൾ ഇവിടെ പഠിക്കാം. ഡബ്ലിൻ ആസ്ഥാനമായി ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന ഉന്നത വിദ്യാഭ്യാസ സ്ഥാപനമാണ് ഇത്.

എൻ സി ഐയുടെ വെബ്സൈറ്റ് ഇവിടെ കാണാം

Education News: National College of Ireland (NCI)in Ireland is offering scholarships worth up to Rs. 75 lakh for students from India. Eligible candidates can apply for funded higher education programs.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ സിവി ആനന്ദ ബോസ് രാജിവെച്ചു, രാഷ്ട്രീയ സമ്മര്‍ദമെന്ന് മമത ബാനര്‍ജി

ഇംഗ്ലണ്ടിനെ പഞ്ഞിക്കിട്ട് സൂര്യയും പിള്ളേരും, അടിച്ചെടുത്തത് 253 റൺസ്

പശ്ചിമേഷ്യൻ സംഘർഷം: ഗൾഫിലെ സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷകൾ റദ്ദാക്കി, പ്ലസ്ടു പരീക്ഷ മാറ്റി വച്ചു

സഞ്ജുവിന് സെഞ്ച്വറി നഷ്ടം; 89 റൺസിന് പുറത്ത്, ഇംഗ്ലണ്ട് പതറുന്നു

ഖമേനിയുടെ മരണത്തില്‍ അനുശോചിച്ച് ഇന്ത്യ, പി കെ ശശിയെ പുറത്താക്കി സിപിഎം; ഇന്നത്തെ 5 പ്രധാന വാർത്തകൾ

SCROLL FOR NEXT