ആദ്യ ഗെയിം സ്വന്തമാക്കി, മത്സരം കൈവിട്ടു; ഫ്രഞ്ച് ഓപ്പണ്‍ ഫൈനലില്‍ ഒന്നാം നമ്പര്‍ താരത്തോട് തോറ്റ് പിവി സിന്ധു

തുടര്‍ച്ചയായ മൂന്നാം ഫ്രഞ്ച് ഓപ്പണ്‍ കിരീടവും കരിയറിലെ തുടര്‍ച്ചയായ 50-ാം മത്സരജയവുമാണ് ആന്‍ സെ യോങ് കുറിച്ചത്
pv sindhu
PV Sindhu Loses Final to An Se Young in Three-Set ThrillerPhoto | BWF
Updated on: 
1 min read

പാരിസ്: ഫ്രഞ്ച് ഓപ്പണ്‍ ബാഡ്മിന്റണ്‍ വനിതാ സിംഗിള്‍സ് ഫൈനലില്‍ ഇന്ത്യയുടെ പിവി സിന്ധുവിന് നിരാശ. ദക്ഷിണ കൊറിയയുടെ ലോക ഒന്നാം നമ്പര്‍ താരം ആന്‍ സെ യോങ്ങിനെതിരെ പൊരുതിത്തോറ്റാണ് സിന്ധു റണ്ണറപ്പായത്. ആദ്യ ഗെയിം സ്വന്തമാക്കി മികച്ച തുടക്കം കുറിച്ചെങ്കിലും, പിന്നീട് ശക്തമായി തിരിച്ചടിച്ച കൊറിയന്‍ താരം 21-16, 11-21, 12-21 എന്ന സ്‌കോറിനാണ് മത്സരവും കിരീടവും സ്വന്തമാക്കിയത്. ജയത്തോടെ ആന്‍ സെ യോങ് തുടര്‍ച്ചയായ മൂന്നാം ഫ്രഞ്ച് ഓപ്പണ്‍ കിരീടവും കരിയറിലെ തുടര്‍ച്ചയായ 50-ാം മത്സരജയവുമാണ് കുറിച്ചത്.

മത്സരത്തിന്റെ തുടക്കം മുതല്‍ തന്നെ സിന്ധു മികച്ച പോരാട്ടവീര്യം പുറത്തെടുത്തു. ആദ്യ ഗെയിമില്‍ തുടക്കം തൊട്ടേ ആധിപത്യം പുലര്‍ത്തിയ ഇന്ത്യന്‍ താരം, 21-16ന് ഗെയിം പിടിച്ചെടുത്ത് മുന്‍പിലെത്തി. എന്നാല്‍ രണ്ടാം ഗെയിമില്‍ തിരിച്ചുവന്ന ആന്‍ സെ യോങ് കളം നിറഞ്ഞു കളിച്ചു. മികച്ച റിട്ടേണുകളിലൂടെയും വേഗതയേറിയ ഷോട്ടുകളിലൂടെയും സിന്ധുവിന് മേല്‍ വ്യക്തമായ ആധിപത്യം നേടിയ യോങ് 21-11 എന്ന സ്‌കോറിന് രണ്ടാം ഗെയിം സ്വന്തമാക്കി ഒപ്പമെത്തി.

നിര്‍ണായകമായ മൂന്നാം ഗെയിമിലും ഇരുതാരങ്ങളും തമ്മില്‍ കടുത്ത പോരാട്ടമാണ് കണ്ടത്. ഗെയിമിന്റെ തുടക്കത്തില്‍ സിന്ധു മികച്ച ലീഡ് നേടിയെങ്കിലും (8-5), പരിചയസമ്പന്നയായ ആന്‍ സെ യോങ് പെട്ടെന്ന് തന്നെ കളിയുടെ നിയന്ത്രണം തിരിച്ചുപിടിച്ചു. തുടര്‍ച്ചയായി പോയിന്റുകള്‍ നേടി മുന്നേറിയ കൊറിയന്‍ താരം 21-12 എന്ന സ്‌കോറില്‍ മൂന്നാം ഗെയിമും മത്സരവും കൈപ്പിടിയിലൊതുക്കുകയായിരുന്നു.

കൊറിയന്‍ താരത്തിനെതിരെ കളിക്കുന്ന 11-ാം മത്സരത്തിലാണ് സിന്ധു തോല്‍വിയേറ്റത്. ടൂര്‍ണമെന്റിലുടനീളം സിന്ധു പുറത്തെടുത്ത മികച്ച പ്രകടനവും പൊരുതിത്തോറ്റ രീതിയും ഇന്ത്യന്‍ ബാഡ്മിന്റണ്‍ ആരാധകര്‍ക്ക് പ്രതീക്ഷ നല്‍കുന്നതാണ്. ലോക റാങ്കിങ്ങില്‍ ഒമ്പതാം സ്ഥാനത്തുള്ള സിന്ധുവിന്റെ തിരിച്ചുവരവ് വരും ടൂര്‍ണമെന്റുകളില്‍ മികച്ച നേട്ടം കൊയ്യാന്‍ താരത്തിന് പ്രചോദനമാകും.

pv sindhu
'32ല്‍ 32' കളിയും ജയിച്ചു! റെക്കോര്‍ഡില്‍ നദാലിനെ വെട്ടി ജോക്കോവിച്
pv sindhu
വൻ അട്ടിമറി... 8 തവണ ലോക ചാംപ്യനായ താരത്തെ വീഴ്ത്തി അനാഹത് സിങ്!
pv sindhu
വീണ്ടും വിസ്മയം തീര്‍ത്ത് അനാഹത്; ത്രില്ലര്‍ ജയം, സെമിയില്‍!
Summary

French Open 2026 Final: PV Sindhu Goes Down Fighting Against World No. 1 An Se Young in 3-Game Thriller

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER

logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com