

റെഡ്‌വുഡ് സിറ്റി: ഇന്ത്യയുടെ കൗമാര സ്‌ക്വാഷ് സെന്‍സേഷന്‍ അനാഹത് സിങ് തന്റെ സ്വപ്‌നതുല്ല്യ യാത്ര തുടരുന്നു. താരം 2026 പിഎസ്എ സക്വാഷ് ടൂര്‍ പോരാട്ടമായ സിലിക്കണ്‍ വാലി ഓപ്പണിന്റെ സെമിയിലേക്ക് മുന്നേറി. കരിയറില്‍ ആദ്യമായാണ് താരം ഈ പോരാട്ടത്തിന്റെ സെമിയിലെത്തുന്നത്.
8 തവണ ലോക ചാംപ്യനായ ഈജിപ്റ്റ് താരം നൗര്‍ എല്‍ഷെര്‍ബിനിയെ അട്ടിമറിച്ച് ക്വാര്‍ട്ടറിലേക്ക് മുന്നേറി വിസ്മയം തീര്‍ത്ത അനാഹത് ക്വാര്‍ട്ടറില്‍ വമ്പന്‍ തിരിച്ചുവരവ് നടത്തിയാണ് മത്സരം പിടിച്ചെടുത്ത് അവസാന നാലില്‍ സീറ്റുറപ്പിച്ചത്. 5 സെറ്റ് നീണ്ട ത്രില്ലറില്‍ മറ്റൊരു ഈജിപ്ഷ്യന്‍ താരമായ സല്‍മ ഹനിയെയാണ് അനാഹത് വീഴ്ത്തിയത്.
ക്വാര്‍ട്ടറില്‍ രണ്ട് തവണ പിന്നില്‍ പോയി തിരിച്ചടിച്ചാണ് അനാഹത് മത്സരം വിജയിച്ചത്. ആദ്യ സെറ്റിലും മൂന്നാം സെറ്റിലും അടിതെറ്റിയ താരം അവസാന രണ്ട് സെറ്റുകള്‍ തുടരെ വിജയിച്ചാണ് മത്സരം വരുതിയില്‍ നിര്‍ത്തിയത്. സ്‌കോര്‍: 4-11, 11-8, 4-11, 11-2, 11-5.
ഏഷ്യന്‍ ഗെയിംസ് ഫൈനലിന്റെ ആവര്‍ത്തനമാണ് സിലിക്കണ്‍ വാലി ഓപ്പണ്‍ പോരിലെ സെമി. മലേഷ്യയുടെ ലോക നാലാം നമ്പര്‍ താരം ശിവശങ്കരി സുബ്രഹ്മണ്യം ആണ് അനാഹതിന്റെ എതിരാളി. ഏഷ്യന്‍ ഗെയിംസ് ഫൈനലില്‍ ശിവശങ്കരിയോടു പരാജയപ്പെട്ടാണ് അനാഹത് വെള്ളി കൊണ്ട് തൃപ്തിപ്പെട്ടത്. ആ കണക്കു തീര്‍ക്കാനുള്ള അവസരം കൂടിയാണ് ഇന്ത്യന്‍ താരത്തിനു മുന്നില്‍.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates