വ്യത്യാസം 'ബവുമ സെഞ്ച്വറി'! ഓസീസിനെ എറിഞ്ഞു 'തകര്‍ത്ത്' പ്രോട്ടീസ്

രണ്ടാം ടെസ്റ്റില്‍ ഇന്നിങ്‌സിനും 31 റണ്‍സിനും വിജയം
Temba Bavuma century celebration
ടെംബ ബവുമ, South Africa Vs Australia 2nd Testx
Updated on: 
1 min read

ഖെബര്‍ഹ: ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ തകര്‍പ്പന്‍ ജയം സ്വന്തമാക്കി ദക്ഷിണാഫ്രിക്ക. ഇന്നിങ്‌സിനും 31 റണ്‍സിനുമാണ് പ്രോട്ടീസ് കളി പിടിച്ചത്. മഴ സിംഹഭാഗവും കവര്‍ന്ന പോരില്‍ വിസ്മയപ്പിക്കുന്ന വിജയമാണ് ദക്ഷിണാഫ്രിക്ക പിടിച്ചെടുത്തത്. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇരു ടീമുകളും 1-1നു സമനിലയില്‍ പിരിഞ്ഞു. കേപ് ടൗണില്‍ നടക്കുന്ന മൂന്നാമത്തേയും അവസാനത്തേയും പോര് പരമ്പര ജേതാക്കളെ നിര്‍ണയിക്കുന്നതായി മാറി.

സ്‌കോര്‍: ദക്ഷിണാഫ്രിക്ക ഒന്നാം ഇന്നിങ്‌സ് 9ന് 425 ഡിക്ല. ഓസ്‌ട്രേലിയ ഒന്നാം ഇന്നിങ്‌സില്‍ 99 റണ്‍സിനും രണ്ടാം ഇന്നിങ്‌സില്‍ 295 റണ്‍സിനും ഓള്‍ ഔട്ട്.

ഒന്നാം ഇന്നിങ്‌സില്‍ മാര്‍ക്കോ യാന്‍സന്റെ 5 വിക്കറ്റും രണ്ടാം ഇന്നിങ്‌സില്‍ കഗിസോ റബാഡയുടെ 4 വിക്കറ്റുകളുമാണ് ഓസീസിന്റെ കണക്കുകൂട്ടല്‍ തെറ്റിച്ചത്. രണ്ടിന്നിങ്‌സിലുമായി യാന്‍സനും റബാഡയും ആറ് വിക്കറ്റുകള്‍ വീതം വീഴ്ത്തി. രണ്ടാം ഇന്നിങ്‌സില്‍ വിയാന്‍ മള്‍ഡര്‍ 3 വിക്കറ്റെടുത്തു. സൈമണ്‍ ഹാര്‍മര്‍ 2 വിക്കറ്റ് സ്വന്തമാക്കി. യാന്‍സന്‍ ഒരു വിക്കറ്റെടുത്തു.

രണ്ടാം ഇന്നിങ്‌സില്‍ ഓസീസ് ബാറ്റിങ് നിലയുറപ്പിച്ച് നിന്നതോടെയാണ് പ്രോട്ടീസ് വിജയം വൈകിയത്. ട്രാവിസ് ഹെഡ് സെഞ്ച്വറി നേടി ഒരറ്റത്ത് പൊരുതി നിന്നു. താരം 121 റണ്‍സെടുത്തു. സ്‌കോട്ട് ബോളണ്ട് (40), അലക്‌സ് കാരി (37), മര്‍നസ് ലാബുഷെയ്ന്‍ (39) എന്നിവരാണ് പിടിച്ചു നിന്ന മറ്റ് ബാറ്റര്‍മാര്‍.

Temba Bavuma century celebration
ചരിത്രത്തിലെ ആദ്യ ഇംഗ്ലീഷ് താരം; ജോ റൂട്ടിന് റെക്കോര്‍ഡ്!

നേരത്തെ ഒന്നാം ഇന്നിങ്‌സില്‍ ഓസ്‌ട്രേലിയയുടെ പോരാട്ടം വെറും 99 റണ്‍സില്‍ അവസാനിച്ചിരുന്നു. 28 റണ്‍സെടുത്ത സ്റ്റീവ് സ്മിത്താണ് ടോപ് സ്‌കോറര്‍.

മഴയെ തുടര്‍ന്നു ആദ്യ രണ്ട് ദിനങ്ങളിലും കാര്യമായി കളി നടന്നില്ല. രണ്ടാം ദിനത്തില്‍ കിട്ടിയ അവസം മുതലെടുത്ത് ഓസ്‌ട്രേലിയ ദക്ഷിണാഫ്രിക്കയെ വട്ടം ചുറ്റിക്കുകയും ചെയ്തു. 6 വിക്കറ്റ് നഷ്ടത്തില്‍ 110 റണ്‍സെന്ന നിലയില്‍ പരുങ്ങിയ പ്രോട്ടീസിനെ ഐതിഹാസിക ബാറ്റിങുമായി കര കയറ്റിയത് ക്യാപ്റ്റന്‍ ടെംബ ബവുമയാണ്. വാലറ്റത്തെ കൂട്ടുപിടിച്ച് താരം നടത്തിയ പോരാട്ടം സമാനതകളില്ലാത്തതാണ്. ടെസ്റ്റിലെ ഏറ്റവും മികച്ച ഇന്നിങ്‌സുകളിലൊന്നാണ് താരം അടിച്ചെടുത്തത്.

18 ഫോറും ഒരു സിക്‌സും സഹിതം ബവുമ 179 റണ്‍സാണ് സ്വന്തമാക്കിയത്. മാര്‍ക്കോ യാന്‍സന്‍ (85), സൈമണ്‍ ഹാര്‍മര്‍ (82) എന്നിവര്‍ ബവുമയ്ക്ക് മികച്ച പിന്തുണ നല്‍കിയതും നിര്‍ണായകമായി. ബവുമയാണ് കളിയിലെ താരം.

Temba Bavuma century celebration
114 പന്തുകൾ, 'ഏകദിന ഡബിള്‍ സെഞ്ച്വറി'; ഹാരി ബ്രൂക്കിന് ലോക റെക്കോർഡ്!
Temba Bavuma century celebration
ടി20യില്‍ ഇങ്ങനെ ഒന്ന് ആദ്യം, ഇന്ത്യൻ ബൗളിങിന്‌ 'നാണക്കേട് റെക്കോർഡ്' ഭാരം!
Summary

South Africa secured an emphatic innings-win over Australia to level their three-Test series with one to play

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER

logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com