ടി20യില്‍ ഇങ്ങനെ ഒന്ന് ആദ്യം, ഇന്ത്യൻ ബൗളിങിന്‌ 'നാണക്കേട് റെക്കോർഡ്' ഭാരം!

ന്യൂസിലന്‍ഡിനെതിരായ ഒന്നാം ടി20 ജയിച്ച് പരമ്പരയി്ല്‍ മുന്നിലെത്തി ഇന്ത്യ
Indian bowlers unwanted record
Indian bowlers unwanted recordx
Updated on: 
1 min read

ക്രൈസ്റ്റ്ചര്‍ച്ച്: ന്യൂസിലന്‍ഡിനെതിരായ ഒന്നാം ടി20യില്‍ നാണക്കേടിന്റെ റെക്കോര്‍ഡില്‍ ഇന്ത്യന്‍ ബൗളര്‍മാര്‍. അന്താരാഷ്ട്ര പുരുഷ ടി20 പോരാട്ടത്തില്‍ ഇന്നുവരെ ഇല്ലാത്ത ഒരു റെക്കോര്‍ഡാണ് ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് മേല്‍ ചാര്‍ത്തിക്കിട്ടിയത്.

മത്സരത്തില്‍ പന്തെറിഞ്ഞ എല്ലാ ഇന്ത്യന്‍ ബൗളര്‍മാരും 40 റണ്‍സ്, അതില്‍ കൂടുതല്‍ റണ്‍സ് വഴങ്ങി. അന്താരാഷ്ട്ര ടി20 ചരിത്രത്തില്‍ തന്നെ ഇത്തരമൊരു ഫിഗര്‍ ഇതാദ്യമാണ്. ലോക ക്രിക്കറ്റില്‍ ഒരു ടീമില്‍ നാല് ബൗളര്‍മാര്‍ ഇത്തരത്തില്‍ 40 അല്ലെങ്കില്‍ അതില്‍ കൂടുതല്‍ റണ്‍സ് വഴങ്ങിയിട്ടുണ്ട്. എന്നാല്‍ ഒരിന്നിങ്‌സില്‍ പന്തെറിഞ്ഞ 5 ബൗളര്‍മാരും ഇത്തരമൊരു ഇക്കോണമിയില്‍ പന്തെറിയുന്നത് ആദ്യമാണ്.

51 റണ്‍സ് വഴങ്ങിയ അക്ഷര്‍ പട്ടേലാണ് ധാരാളികളില്‍ ഒന്നാമന്‍. 4 വര്‍ഷത്തിനു ശേഷം ഇന്ത്യന്‍ ജേഴ്‌സിയ്ിലേക്ക് മടങ്ങിയെത്തിയ വെറ്റന്‍ താരം ഭുവനേശ്വര്‍ കുമാറിന് തിരിച്ചുവരവില്‍ തിളങ്ങാനായില്ല. താരം 49 റണ്‍സാണ് വഴങ്ങിയത്. അര്‍ഷ്ദീപ് സിങ് 45 റണ്‍സും വിട്ടുകൊടുത്തു. മായങ്ക് യാദവ്, നിതീഷ് കുമാര്‍ റെഡ്ഡി എന്നിവര്‍ 40 വീതം റണ്‍സും വഴങ്ങി.

Indian bowlers unwanted record
കിവികളെ പറത്തി... സഞ്ജു, ശ്രേയസ്, നമാൻ ധിർ! ത്രില്ലറിൽ 'ഇന്ത്യ'

ബൗളര്‍മാര്‍ ധാരാളികള്‍ അയെങ്കിലും ബാറ്റിങ് കരുത്തില്‍ ഇന്ത്യ ആദ്യ പോരാട്ടം വിജയിച്ച് പരമ്പരയില്‍ മുന്നിലെത്തി. സഞ്ജു സാംസണ്‍- അഭിഷേക് ശര്‍മ സഖ്യം മിന്നും തുടക്കം നല്‍കിയിട്ടും ഇടയ്ക്ക് തുടരെ വിക്കറ്റുകള്‍ വീണ് ഇന്ത്യ പരുങ്ങിയിരുന്നു. എന്നാല്‍ ക്യാപ്റ്റന്‍ ശ്രേയസ് അയ്യരും അക്ഷര്‍ പട്ടേലും നമാന്‍ ധിറും ചേര്‍ന്നു ടീമിനെ ഒടുവില്‍ വിജയത്തിലെത്തിച്ചു. േ

ടാസ് നേടി ഇന്ത്യ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത കിവീസ് നിശ്ചിത ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 225 റണ്‍സാണ് ബോര്‍ഡില്‍ ചേര്‍ത്തത്. ഇന്ത്യ 19.4 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 230 റണ്‍സ് അടിച്ചെടുത്തു. 4 വിക്കറ്റ് വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്.

മലയാളി താരം സഞ്ജു സാംസണ്‍ അര്‍ധ സെഞ്ച്വറിയുമായി ജയത്തിന് അടിത്തറയിട്ടു. ക്യാപ്റ്റന്‍ ശ്രേയസ് അയ്യരുടെ സമയോചിത ബാറ്റിങും ജയത്തില്‍ നിര്‍ണായകമായി. നമാന്‍ ധിര്‍, അക്ഷര്‍ പട്ടേല്‍, അഭിഷേക് ശര്‍മ എന്നിവരുടെ സംഭവനകളും ഇന്ത്യയുടെ ത്രില്ലര്‍ ജയത്തില്‍ കരുത്തായി. വിജയ റണ്‍സ് സിക്‌സര്‍ പറത്തിയാണ് നമാന്‍ ധിര്‍ ബോര്‍ഡില്‍ ചേര്‍ത്തത്.

Indian bowlers unwanted record
സഞ്ജു 'ഫിഫ്റ്റി' വീണ്ടും, 23 പന്തിൽ 50! 5.5 ഓവറിൽ തൂക്കിയത് 93 റൺസ്
Indian bowlers unwanted record
19.99 ആവറേജ്, 35 സ്‌ട്രൈക്ക് റേറ്റ്, 200 വിക്കറ്റുകള്‍! 'അപൂര്‍വം' റബാഡ റെക്കോര്‍ഡുകള്‍
Summary

For the first time in men’s T20I cricket, five Indian bowlers conceded 40 or more runs in an innings as New Zealand piled up 225/8 in the first T20I in Christchurch on Thursday

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER

logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com