19.99 ആവറേജ്, 35 സ്‌ട്രൈക്ക് റേറ്റ്, 200 വിക്കറ്റുകള്‍! 'അപൂര്‍വം' റബാഡ റെക്കോര്‍ഡുകള്‍

ടെസ്റ്റില്‍ അനുപമ നേട്ടങ്ങളുമായി ദക്ഷിണാഫ്രിക്ക പേസര്‍
Kagiso Rabada
Kagiso Rabadax
Updated on: 
2 min read

ഖെബര്‍ഹ: ടെസ്റ്റ് ക്രിക്കറ്റില്‍ പുതിയ ചരിത്രമെഴുതി ദക്ഷിണാഫ്രിക്ക സ്റ്റാര്‍ പേസര്‍ കഗിസോ റബാഡ. സ്വന്തം മണ്ണില്‍ ടെസ്റ്റില്‍ 200 വിക്കറ്റുകള്‍ വീഴ്ത്തുന്ന നാലാമത്തെ പ്രോട്ടീസ് താരമെന്ന നേട്ടം റബാഡ സ്വന്തമാക്കി. ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ മഴ വില്ലനായിട്ടും അവിശ്വസനീയ വിജയത്തിന്റെ വക്കിലാണ് ദക്ഷിണാഫ്രിക്ക. ഓസ്‌ട്രേലിയയുടെ ഒന്നാം ഇന്നിങ്‌സ് വെറും 99 റണ്‍സില്‍ അവസാനിപ്പിച്ച് അവരെ ഫോളോ ചെയ്യാന്‍ നിര്‍ബന്ധിച്ചാണ് ആതിഥേയര്‍ കളിയില്‍ പിടിമുറുക്കിയത്.

മാര്‍ക്കോ യാന്‍സന്‍ 5 വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ റബാഡ 12 ഓവറില്‍ 33 റണ്‍സ് മാത്രം വഴങ്ങി 2 വിക്കറ്റെടുത്താണ് 200 വിക്കറ്റ് നേട്ടത്തിലെത്തിയത്. രണ്ടാം ഇന്നിങ്‌സ് തുടങ്ങിയ ഓസീസിന് 4 വിക്കറ്റുകളാണ് നിലവില്‍ നഷ്ടമായിരിക്കുന്നത്. ഇതില്‍ 2 വിക്കറ്റും റബാഡായ്ക്കാണ്.

ദക്ഷിണാഫ്രിക്കന്‍ മണ്ണില്‍ 200 ടെസ്റ്റ് വിക്കറ്റുകള്‍ നേടുന്ന നാലാമത്തെ ആതിഥേയ താരമായി റബാഡ മാറി. ഇതിഹാസ പേസര്‍മാരായ ഷോണ്‍ പൊള്ളോക്ക്, മഖായ എന്‍ടിനി, ഡെയില്‍ സ്‌റ്റെയ്ന്‍ എന്നിവരാണ് സ്വന്തം മണ്ണില്‍ 200 ടെസ്റ്റ് വിക്കറ്റുകള്‍ നേടിയ താരങ്ങള്‍. ഇതിഹാസ പട്ടികയിലാണ് റബാഡയും ഇടംപിടിച്ചത്. സ്വന്തം നാട്ടില്‍ ടെസ്റ്റില്‍ 200 വിക്കറ്റുകള്‍ നേടുന്ന ലോകത്തെ മൊത്തം താരങ്ങളുടെ പട്ടികയില്‍ 26ാം സ്ഥാനത്തും റബാഡ തന്റെ പേര് രേഖപ്പെടുത്തി.

Kagiso Rabada
ഭുവി സ്വിങ് കാണാം... ആദ്യ പോരിൽ ഇന്ത്യ ആദ്യം പന്തെറിയും

റെക്കോര്‍ഡുകള്‍

സ്വന്തം നാട്ടില്‍ 200 വിക്കറ്റുകള്‍ നേടിയ 26 താരങ്ങളുടെ പട്ടികയില്‍ മറ്റാര്‍ക്കും അവകാശപ്പെടാനില്ലത്ത ഒരു മികവ് റബാഡയ്ക്കുണ്ട്. 40ല്‍ താഴെ സ്‌ട്രൈക്ക് റേറ്റുള്ള ഏക താരമായി റബാഡ മാറി. നേരത്തെ ഡെയില്‍ സ്റ്റെയ്‌നിന്റെ പേരിലായിരുന്നു ഈ റെക്കോര്‍ഡ്. 35 ആണ് റബാഡയുടെ നാട്ടിലെ സ്‌ട്രൈക്ക് റേറ്റ്. സ്റ്റെയ്‌നിന് 40.2 ആണ്. പട്ടികയിലെ മൂന്നാമന്‍ ഓസ്‌ട്രേലിയന്‍ പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്കാണ്. താരത്തിന് 44.8 ആണ് ഓസ്‌ട്രേലിയന്‍ മണ്ണിലെ സ്‌ട്രൈക്ക് റേറ്റ്.

ശരാശരിയുടെ കാര്യത്തിലും റബാഡയാണ് മുന്നില്‍. നാട്ടിലെ സാഹചര്യത്തില്‍ ഏറ്റവും മികച്ച ശരാശരിയുള്ള പേസ് ബൗളറായും റബാഡ മാറി. 19.99 ആണ് താരത്തിന്റെ സ്വന്തം മണ്ണിലെ ബൗളിങ് ശരാശരി. ബൗളര്‍മാരുടെ മൊത്തം പട്ടികയില്‍ റബാഡ രണ്ടാം സ്ഥാനത്തും എത്തി. ശ്രീലങ്കന്‍ ഇതിഹാസ സ്പിന്നര്‍ മുത്തയ്യ മുരളീധരന്‍ മാത്രമാണ് റബാഡയ്ക്ക് മുന്നിലുള്ളത്. 19.56 ആണ് മുത്തയ്യയുടെ ശരാശരി.

നാട്ടില്‍ 20ല്‍ താഴെ ശരാശരിയില്‍ 200 വിക്കറ്റുകള്‍ നേടുന്ന ഒരേയൊരു പേസറായും റബാഡ മാറി. 61 വര്‍ഷത്തിനു ശേഷമാണ് നാട്ടില്‍ ഇത്രയും മികച്ച ശരാശരിയില്‍ ഒരു പേസര്‍ 200 വിക്കറ്റുകള്‍ തികയ്ക്കുന്നത്. 1965ല്‍ ഇംഗ്ലണ്ടിന്റെ ഫ്രെഡ് ട്രൂമാന്‍ 20.04 ശരാശരിയില്‍ 200 വിക്കറ്റുകള്‍ തികച്ചതാണ് പേസറുടെ മികച്ച നേട്ടം. അതിനു ശേഷം ഇപ്പോഴാണ് ഇത്തരമൊരു റെക്കോര്‍ഡ് ഒരു പേസര്‍ സ്വന്തമാക്കുന്നത്. അതും 20ല്‍ താഴെ ആവറേജില്‍ ചരിത്രത്തില്‍ ആദ്യവും.

74 ടെസ്റ്റുകളില്‍ നിന്നായി 344 വിക്കറ്റുകളാണ് റബാഡ വീഴ്ത്തിയത്. 300ലധികം വിക്കറ്റെടുത്ത 42 ബൗളര്‍മാരില്‍ ഏറ്റവും മികച്ച സ്‌ട്രൈക്ക് റേറ്റുള്ള പേസറും റബാഡ തന്നെ. താരത്തിന് 39.4 ആണ് സ്‌ട്രൈക്കറ്റ് റേറ്റ്. ശരാശരി 21.96. എലീറ്റ് പട്ടികയില്‍ ശരാശരിയില്‍ താരം അഞ്ചാമതും നില്‍ക്കുന്നു.

Kagiso Rabada
100ാം പോരില്‍... 150 വിക്കറ്റുകള്‍? ചരിത്ര നേട്ടത്തിനരികെ അര്‍ഷ്ദീപ് സിങ്!
Kagiso Rabada
വൻ അട്ടിമറി... 8 തവണ ലോക ചാംപ്യനായ താരത്തെ വീഴ്ത്തി അനാഹത് സിങ്!
Summary

Kagiso Rabada created history during the 2nd Test between South Africa and Australia at St. George Park in Gqeberha. The Proteas star completed 200 wickets in his career on home soil during the game

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER

logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com