ഭുവി സ്വിങ് കാണാം... ആദ്യ പോരിൽ ഇന്ത്യ ആദ്യം പന്തെറിയും

പ്രിൻസ് യാദവിന് പകരം മായങ്ക് യാദവും ശിവം ദുബെയ്ക്ക് പകരം നിതീഷ് കുമാറും
Bhuvneshwar kumar training
New Zealand vs India 1st T20Ix
Updated on: 
1 min read

ക്രൈസ്റ്റ്ചർച്ച്: ന്യൂസിലൻഡിനെതിരായ ആദ്യ ടി20 പോരാട്ടത്തിന് അൽപ്പ സമയത്തിനുള്ളിൽ ഇന്ത്യ ഇറങ്ങും. ടോസ് നേടി ഇന്ത്യ ബൗളിങ് തിരഞ്ഞെടുത്തു.

4 വർഷങ്ങൾക്കു ശേഷം വെറ്ററൻ പേസർ ഭുവനേശ്വർ കുമാർ ഇന്ത്യൻ ബൗളിങിനു ചുക്കാൻ പിടിക്കുന്നു എന്നതാണ് ഇന്നത്തെ മത്സരത്തെ ശ്രദ്ധേയമാക്കുന്നത്. വിന്‍ഡീസിനെതിരായ അഞ്ചാം ടി20യില്‍ ഭുവിയെ ഇലവനില്‍ ഉള്‍പ്പെടുത്തിയിരുന്നെങ്കിലും മഴ മൂലം ഉപേക്ഷിച്ചിരുന്നതിനാല്‍ ഗ്രൗണ്ടില്‍ ഇറങ്ങാന്‍ സാധിച്ചിരുന്നില്ല. പ്രിൻസ് യാദവിന് പകരം മായങ്ക് യാദവും ശിവം ദുബെയ്ക്ക് പകരം നിതീഷ് കുമാറും ഇലവനിലെത്തി.

Bhuvneshwar kumar training
100ാം പോരില്‍... 150 വിക്കറ്റുകള്‍? ചരിത്ര നേട്ടത്തിനരികെ അര്‍ഷ്ദീപ് സിങ്!

ക്യാപ്റ്റന്‍ ശ്രേയസ് അയ്യരുടെ നേതൃത്വത്തിലിറങ്ങുന്ന ഇന്ത്യന്‍ ടീമിന്റെ പ്രതീക്ഷ മുഴുവന്‍ ബാറ്റിങ് നിരയിലാണ്. അഭിഷേക്- ശര്‍മ സഞ്ജു സാംസണ്‍ ഓപ്പണിങ് ജോഡി നല്‍കുന്ന തുടക്കം മധ്യനിരയില്‍ ഇഷാന്‍ കിഷന്‍, ശ്രേയസ്, തിലക് വര്‍മ തുടങ്ങിയവര്‍ ഏറ്റുപിടിച്ചാല്‍ ഇന്ത്യക്ക് കാര്യങ്ങള്‍ എളുപ്പമാകും.

ഇന്ത്യ ഇലവൻ: ശ്രേയസ് അയ്യർ (ക്യാപ്റ്റൻ), സഞ്ജു സാംസൺ, അഭിഷേക് ശർമ, ഇഷാൻ കിഷൻ, തിലക് വർമ, നമാൻ ധിർ, നിതീഷ് കുമാർ റെഡ്ഡി, അക്ഷർ പട്ടേൽ, ഭുവനേശ്വർ കുമാർ, അർഷ്ദീപ് സിങ്, മായങ്ക് യാദവ്.

Bhuvneshwar kumar training
വൻ അട്ടിമറി... 8 തവണ ലോക ചാംപ്യനായ താരത്തെ വീഴ്ത്തി അനാഹത് സിങ്!
Bhuvneshwar kumar training
തീപ്പൊരി ചിതറി ദക്ഷിണാഫ്രിക്കൻ പേസർമാർ; ഓസ്ട്രേലിയ ആദ്യ ഇന്നിങ്സിൽ 99 റൺസിന് പുറത്ത്, ഫോളോ ഓൺ
Summary

India arrive in Christchurch short on sleep and preparation time after a hectic run of T20Is. Shreyas Iyer's men must quickly adapt to chilly, windy conditions against a New Zealand side

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER

logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com