114 പന്തുകൾ, 'ഏകദിന ഡബിള്‍ സെഞ്ച്വറി'; ഹാരി ബ്രൂക്കിന് ലോക റെക്കോർഡ്!

ശുഭ്മാന്‍ ഗില്ലിന്റെ നേട്ടത്തിന് അല്‍പ്പായുസ്
Harry Brook Celebrating
Harry Brookx
Updated on: 
1 min read

റാവല്‍പിണ്ടി: ത്രിരാഷ്ട്ര പരമ്പരയില്‍ ശ്രീലങ്കക്കെതിരെ ചരിത്ര നേട്ടവുമായി ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ഹാരി ബ്രൂക്ക്. ഏകദിനത്തില്‍ അതിവേഗം ഇരട്ട സെഞ്ച്വറി നേടുന്ന താരമെന്ന റെക്കോര്‍ഡ് ഇനി ബ്രൂക്കിന് സ്വന്തം. 116 പന്തില്‍ 21 ഫോറും 10 സിക്‌സും സഹിതം ബ്രൂക്ക് 202 റണ്‍സ് അടിച്ചുകൂട്ടിയാണ് ക്രീസ് വിട്ടത്. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട്, ക്യാപ്റ്റന്റെ മാസ്മരിക ഇന്നിങ്‌സ് കരുത്തില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 429 റണ്‍സ് അടിച്ചുകൂട്ടുകയും ചെയ്തു.

ഈയടുത്ത് ഇന്ത്യന്‍ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ നേടിയ 117 പന്തില്‍ ഡബിള്‍ സെഞ്ച്വറിയെന്ന നേട്ടമാണ് ദിവസങ്ങളുടെ മാത്രം വ്യത്യാസത്തില്‍ ബ്രൂക്ക് തിരുത്തിയത്. മത്സരത്തില്‍ ബ്രൂക്ക് 114 പന്തിലാണ് ഡബിള്‍ സെഞ്ച്വറിയില്‍ എത്തിയത്.

Harry Brook Celebrating
കിവികളെ പറത്തി... സഞ്ജു, ശ്രേയസ്, നമാൻ ധിർ! ത്രില്ലറിൽ 'ഇന്ത്യ'

ഇഷാന്‍ കിഷന്‍ ബംഗ്ലാദേശിനെതിരെ 2022ല്‍ നേടിയ 126 പന്തില്‍ ഡബിള്‍ സെഞ്ച്വറി നേട്ടമാണ് ഗില്‍ തിരുത്തിയത്. പിന്നാലെ ബ്രൂക്കിന്റെ ഇരട്ട ശതകം. ഓസ്‌ട്രേലിയന്‍ താരം ഗ്ലെന്‍ മാക്‌സ്‌വെല്ലാണ് പട്ടികയിലെ നാലാമന്‍. താരം 128 പന്തില്‍ ഇരട്ട സെഞ്ച്വറി നേടിയിട്ടുണ്ട്. ശ്രീലങ്കയുടെ പതും നിസ്സങ്ക 136 പന്തിലും ഡബിള്‍ സെഞ്ച്വറിയിലെത്തിയിട്ടുണ്ട്.

ഏകദിനത്തില്‍ ഇരട്ട സെഞ്ച്വറി നേടുന്ന ആദ്യ ഇംഗ്ലണ്ട് ബാറ്ററായും ബ്രൂക്ക് മാറി. ഏകദിനത്തില്‍ ഒരു ഇംഗ്ലണ്ട് ബാറ്റര്‍ നേടുന്ന ഉയര്‍ന്ന വ്യക്തിഗത സ്‌കോറും ഇതുതന്നെ. 2023ല്‍ ബെന്‍ സ്‌റ്റോക്‌സ് ന്യൂസിലന്‍ഡിനെതിരെ നേടിയ 182 റണ്‍സായിരുന്നു ഇതുവരെയുള്ള ഉയര്‍ന്ന സ്‌കോര്‍.

Harry Brook Celebrating
ടി20യില്‍ ഇങ്ങനെ ഒന്ന് ആദ്യം, ഇന്ത്യൻ ബൗളിങിന്‌ 'നാണക്കേട് റെക്കോർഡ്' ഭാരം!
Harry Brook Celebrating
സഞ്ജു 'ഫിഫ്റ്റി' വീണ്ടും, 23 പന്തിൽ 50! 5.5 ഓവറിൽ തൂക്കിയത് 93 റൺസ്
Summary

The England limited-overs captain Harry Brook sped to the landmark in 114 balls, bettering Indian batter Shubman Gill’s record of 117 balls

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER

logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com