NHAI Invites Applications for 60 Deputy Manager Technical Posts Through GATE 2026 Score. NHAI
Career

നാഷണൽ ഹൈവേ അതോറിറ്റിയിൽ അവസരം; സിവിൽ എഞ്ചിനീയറിങ് യോഗ്യത, എഴുത്ത് പരീക്ഷയില്ല, അവസാന തീയതി ജൂൺ 15

നിയമനം ലഭിക്കുന്നവർക്ക് 56,100 മുതൽ 1,77,500 രൂപ വരെ ശമ്പളം ലഭിക്കും

Author : സമകാലിക മലയാളം ഡെസ്ക്

നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (NHAI) ഡെപ്യൂട്ടി മാനേജർ (ടെക്നിക്കൽ) തസ്തികയിൽ നിയമനം നടത്തുന്നു. ആകെ 60 ഒഴിവുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. സിവിൽ എഞ്ചിനീയറിങ് വിഭാഗത്തിൽ 'ഗേറ്റ് - 2026' സ്കോർ അടിസ്ഥാനമാക്കിയാണ് ഉദ്യോഗാർഥികളെ തെരഞ്ഞെടുക്കുക. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി 2026 ജൂൺ 15.

വിദ്യാഭ്യാസ യോഗ്യത

  • അപേക്ഷകർ അംഗീകൃത സർവകലാശാലയിലോ ഇൻസ്റ്റിറ്റ്യൂട്ടിലോ നിന്ന് സിവിൽ എഞ്ചിനീയറിങ്ങിൽ ബാച്ചിലർ ബിരുദം നേടിയിരിക്കണം.

  • കൂടാതെ, സിവിൽ എഞ്ചിനീയറിങ് വിഭാഗത്തിൽ സാധുവായ 'GATE 2026' സ്കോർ ഉണ്ടായിരിക്കണം.

  • 2026 ജൂൺ 15-ന് മുമ്പ് ബിരുദ ഫലം പ്രസിദ്ധീകരിക്കാത്ത ഉദ്യോഗാർഥികൾക്കും അപേക്ഷിക്കാം.

  • നിയമനം ലഭിച്ചാൽ 2026 ഓഗസ്റ്റ് 31-നകം ബിരുദ സർട്ടിഫിക്കറ്റ് അല്ലെങ്കിൽ പ്രൊവിഷണൽ ഡിഗ്രി സർട്ടിഫിക്കറ്റ് സമർപ്പിക്കണം

  • നിശ്ചിത തീയതിക്കകം രേഖകൾ സമർപ്പിക്കാത്തപക്ഷം അവരുടെ നിയമനം റദ്ദാക്കപ്പെടും.

തെരഞ്ഞെടുപ്പ് പ്രക്രിയ

  • സിവിൽ എഞ്ചിനീയറിങ് വിഭാഗത്തിലെ ഗേറ്റ് 2026 സ്കോറിന്റെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്. പ്രത്യേകമായി എഴുത്തുപരീക്ഷ നടത്തില്ല.

  • അപേക്ഷകരുടെ എണ്ണം കൂടുതലായാൽ, ഉദ്യോഗാർഥികളെ ഷോർട്ട്‌ലിസ്റ്റ് ചെയ്യുന്നതിനായി പ്രത്യേക മാനദണ്ഡങ്ങൾ സ്വീകരിക്കാം.

  • ആവശ്യമായാൽ ഇന്ററാക്ഷൻ അല്ലെങ്കിൽ അഭിമുഖത്തിനും ഉദ്യോഗാർഥികളെ ക്ഷണിക്കും. അതിന് ശേഷമാകും അന്തിമ പട്ടിക തയ്യാറാക്കുക.

നിയമനം ലഭിക്കുന്നവർക്ക് 56,100 മുതൽ 1,77,500 രൂപ വരെ ശമ്പളം ലഭിക്കും. ഇതിന് പുറമെ മറ്റ് അലവൻസുകളും ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.

https://nhai.gov.in/nhai/sites/default/files/vacancy_files/Detailed-Advertisment-DM-Tech-GATE-2026.pdf

NHAI Invites Applications for 60 Deputy Manager Technical Posts Through GATE 2026 Score.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'സുധീരനെയും പ്രതാപനെയും കുറിച്ചാണോ പറഞ്ഞത്?; പ്രതിപക്ഷത്തിനൊപ്പം കൂടിയ വേറെ ചിലര്‍ ആരെന്ന് മുഖ്യമന്ത്രി പറയണം'

ഓൺലൈൻ വഴി ചിത്രം പ്രചരിപ്പിച്ച് അനാശാസ്യ പ്രവർത്തനം; യുവതികളടക്കം 12 ബംഗ്ലാദേശികൾ ബംഗളൂരുവിൽ പിടിയിൽ

പതിനൊന്ന് വയസുകാരിയെ പീഡിപ്പിച്ച റിട്ട: എസ്ഐ പോക്സോ കേസിൽ അറസ്‌റ്റിൽ

'ഞാന്‍ ചത്താല്‍ ശവം പോലും കാണരുത്, എന്നെ വെറുതെ വിടൂ'; നിന്റെ ഭാവിയെ ബാധിക്കുന്ന രഹസ്യങ്ങളുണ്ട്; കിച്ചുവിനെതിരെ രേണു

ഉമ തോമസ് സഭയിലെ നല്ല അംഗങ്ങളില്‍ ഒരാള്‍; ഓളം വെട്ടി നടക്കരുതെന്ന് പറഞ്ഞത് അവരോട് അല്ല; വിശദീകരിച്ച് തിരുവഞ്ചൂര്‍