തിരുവനന്തപുരം നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിംഗ് (NISH) ടീച്ചർ തസ്തികകളിൽ നിയമനം നടത്തുന്നു. കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്കാണ് നിയമനം. ആംഗ്യഭാഷ പരിജ്ഞാനമുള്ളവർക്ക് മുൻഗണന ലഭിക്കും. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഒക്ടോബർ 9.
കരിയർ വാർത്തകൾ ഉടൻ അറിയാൻ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ. ഇവിടെ ക്ലിക്ക് ചെയ്യുക
1. ടീച്ചിങ് അസോസിയേറ്റ് – മാത്‌സ്
വിദ്യാഭ്യാസ യോഗ്യത: റെഗുലർ പഠനത്തിലൂടെ ഗണിതശാസ്ത്രത്തിൽ ബി.എസ്.സി, എം.എസ്.സി
അഭികാമ്യ യോഗ്യത: ഗണിതശാസ്ത്രത്തിൽ ബി.എഡ്, യു.ജി.സി നെറ്റ്
നിയമന കാലാവധി: ഒരു വർഷം
പ്രതിമാസ സ്റ്റൈപന്റ്: 30,000 രൂപ
വിദ്യാഭ്യാസ യോഗ്യത: റെഗുലർ പഠനത്തിലൂടെ ഇംഗ്ലീഷിൽ ബി.എ, എം.എ
അഭികാമ്യ യോഗ്യത: ഇംഗ്ലീഷിൽ ബി.എഡ്, യു.ജി.സി നെറ്റ്
നിയമന കാലാവധി: ഒരു വർഷം
പ്രതിമാസ സ്റ്റൈപന്റ്: 30,000 രൂപ
വിദ്യാഭ്യാസ യോഗ്യത: ഫൈൻ ആർട്സിൽ ബി.എഫ്.എ (എച്ച്.ഐ) / ബി.എഫ്.എ, കൂടാതെ പെയിന്റിംഗ്, ശിൽപകല, അപ്ലൈഡ് ആർട്സ് എന്നിവയിൽ എം.എഫ്.എ
അഭികാമ്യ യോഗ്യത: യു.ജി.സി നെറ്റ്
നിയമന കാലാവധി: ഒരു വർഷം
പ്രതിമാസ സ്റ്റൈപന്റ്: 30,000 രൂപ
വിദ്യാഭ്യാസ യോഗ്യത: ഇന്ത്യൻ സൈൻ ലാംഗ്വേജ് ഇന്റർപ്രട്ടേഷനിൽ ഡിപ്ലോമ (ഡി.ഐ.എസ്.എൽ.ഐ)
നിയമന കാലാവധി: ഒരു വർഷം
പ്രതിമാസ സ്റ്റൈപന്റ്: 30,000 രൂപ
വിദ്യാഭ്യാസ യോഗ്യത: ഏതെങ്കിലും വിഷയത്തിൽ ബിരുദം
അഭികാമ്യ യോഗ്യത: ഇന്ത്യൻ സൈൻ ലാംഗ്വേജ് പഠിപ്പിക്കുന്നതിനുള്ള ഡിപ്ലോമ (ഡി.ടി.ഐ.എസ്.എൽ) അല്ലെങ്കിൽ ഐ.എസ്.എൽ സി ലെവൽ
നിയമന കാലാവധി: ഒരു വർഷം
പ്രതിമാസ സ്റ്റൈപന്റ്: 30,000 രൂപ
എല്ലാ തസ്തികകളിലേക്കുമുള്ള ഉയർന്ന പ്രായപരിധി 40 വയസാണ്. താൽപര്യമുള്ളവർ വിശദമായ ബയോഡാറ്റ, ഇമെയിൽ ഐഡി, മൊബൈൽ നമ്പർ, പാസ്‌പോർട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം nishhr@nish.ac.in എന്ന ഇമെയിൽ വിലാസത്തിൽ അപേക്ഷിക്കണം.
അപേക്ഷയുടെ subject line-ൽ “187NISH/ അപേക്ഷിക്കുന്ന തസ്തികയുടെ പേര്” എന്ന് രേഖപ്പെടുത്തണം. സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ അപേക്ഷയ്ക്കൊപ്പം അയക്കേണ്ടതില്ല. അഭിമുഖത്തിന് വിളിക്കുമ്പോൾ അസൽ സർട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും ഹാജരാക്കണം.
കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.
https://www.nish.ac.in/images/Notification_September_2026.pdf
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates