ഫാർമസ്യൂട്ടിക്കൽസ് & മെഡിക്കൽ ഡിവൈസസ് ബ്യൂറോയിൽ അവസരം; 178 ഒഴിവുകൾ

സെയിൽസ് & മാർക്കറ്റിങ്, കോഓർഡിനേഷൻ സെൽ, മീഡിയ, ലോജിസ്റ്റിക് & സപ്ലൈ ചെയിൻ തുടങ്ങിയ 44 തസ്തികകളിൽ ആണ് ഒഴിവുകൾ.
PMBI Recruitment 2026
PMBI Recruitment 178 Vacancies Across 44 Posts, Apply by September 24
Edited By:
Updated on: 
2 min read

ഫാർമസ്യൂട്ടിക്കൽസ് ആൻഡ് മെഡിക്കൽ ഡിവൈസസ് ബ്യൂറോ ഓഫ് ഇന്ത്യ (PMBI) 178 ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു. സെയിൽസ് & മാർക്കറ്റിങ്, കോഓർഡിനേഷൻ സെൽ, മീഡിയ, ലോജിസ്റ്റിക് & സപ്ലൈ ചെയിൻ തുടങ്ങിയ 44 തസ്തികകളിൽ ആണ് ഒഴിവുകൾ. ബിരുദം മുതൽ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഒക്ടോബർ 15.

PMBI Recruitment 2026
വൻ അവസരം ! ബാങ്ക് ഓഫ് ബറോഡയിൽ 1,100 ഒഴിവുകൾ; ബിരുദം മുതൽ സി.എ വരെ യോഗ്യത

പ്രധാന തസ്തികകൾ

  • ജനറൽ മാനേജർ – 3

  • ഡെപ്യൂട്ടി ജനറൽ മാനേജർ – 6

  • മാനേജർ – 6

  • ഡെപ്യൂട്ടി മാനേജർ – 4

  • അസിസ്റ്റന്റ് മാനേജർ – 31

  • സീനിയർ എക്സിക്യൂട്ടീവ് – 61

  • സീനിയർ മാർക്കറ്റിംഗ് ഓഫീസർ – 15

  • സീനിയർ ഫർമസിസ്റ്റ് – 6

  • എക്സിക്യൂട്ടീവ് – 10

  • മാർക്കറ്റിംഗ് ഓഫീസർ – 30

  • ഫർമസിസ്റ്റ് – 6

PMBI Recruitment 2026
നമോ ഭാരത് ബുള്ളറ്റ് ട്രെയിൻ സർവീസിൽ ജോലി നേടാം; ITI,എഞ്ചിനീയറിങ്, ബിരുദം യോഗ്യത, 90 ഒഴിവുകൾ

വിദ്യാഭ്യാസ യോഗ്യത

തസ്തിക അനുസരിച്ച് യോഗ്യതയിൽ വ്യത്യാസമുണ്ട്. Graduation, B.Pharma, M.Pharma, B.Sc, BVSc & AH, B.Com, M.Com, B.Tech, M.Tech, MCA, LLB, Mass Communication/Journalism തുടങ്ങിയ യോഗ്യതകളുള്ളവർക്ക് അപേക്ഷിക്കാം.

മിക്ക തസ്തികകൾക്കും ബന്ധപ്പെട്ട മേഖലയിൽ മുൻപരിചയം നിർബന്ധമാണ്. പ്രവൃത്തിപരിചയം തസ്തിക അനുസരിച്ച് 1 വർഷം മുതൽ 18 വർഷം വരെ ആവശ്യമാണ്.

PMBI Recruitment 2026
C-DIT: പത്താം ക്ലാസ് യോഗ്യതയുണ്ടോ?, പാക്കിങ് അസിസ്റ്റന്റ് മുതൽ ഇലക്ട്രീഷൻ വരെ; 29 ഒഴിവുകൾ

തസ്തിക അനുസരിച്ച് അപേക്ഷകന്റെ പ്രായത്തിലും വ്യത്യാസമുണ്ട്. സാധാരണ തസ്തികകൾക്ക് 30 വയസ് വരെയും ഉയർന്ന തസ്തികകളിൽ 55 വയസ് വരെയുമുള്ളവർക്ക് അപേക്ഷിക്കാം. നിയമനം ലഭിക്കുന്നവർക്ക് 32,500 മുതൽ 1,58,000 രൂപ വരെ ശമ്പളം ലഭിക്കും. അപേക്ഷാ ഫീസ് 100 രൂപയാണ്.

PMBI Recruitment 2026
വരുന്നു... പ്ലസ് ടു കഴിഞ്ഞവർക്ക് റെയിൽവേയിൽ ജോലി നേടാം; 1,688 ഒഴിവുകൾ

അപേക്ഷ സമർപ്പിക്കേണ്ട രീതി

ഈ റിക്രൂട്ട്മെന്റിന് ഓൺലൈൻ ആയി അപേക്ഷിക്കാൻ കഴിയില്ല. അപേക്ഷ ഫോമിനൊപ്പം പ്രായം തെളിയിക്കുന്ന രേഖ,വിദ്യാഭ്യാസ യോഗ്യതാ സർട്ടിഫിക്കറ്റുകൾ തുടങ്ങിയ രേഖകൾ ചേർത്ത് താഴെ നൽകിയിരിക്കുന്ന വിലാസത്തിൽ അയക്കുക. കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.

അപേക്ഷ അയയ്ക്കേണ്ട വിലാസം:

CEO, PMBI
B-500, Tower B, 5th Floor
World Trade Centre, Nauroji Nagar
New Delhi – 110029

PMBI Recruitment 2026
ആർമിയിൽ ചേരാൻ നിങ്ങളുടെ കുട്ടിക്ക് ആഗ്രഹമുണ്ടോ?; മിലിട്ടറി കോളജിൽ എട്ടാം ക്ലാസ് പ്രവേശനം നേടാം!
PMBI Recruitment 2026
RCF: പൊതുമേഖലാ സ്ഥാപനത്തിൽ 326 ഒഴിവ്, പ്ലസ് ടു, ഡിഗ്രി, ഡിപ്ലോമക്കാർക്ക് അവസരം !
PMBI Recruitment 2026
LEST 2027: നവോദയ വിദ്യാലയങ്ങളിൽ 9, 11 ക്ലാസുകളിൽ പ്രവേശനം; പരീക്ഷ അടുത്ത വർഷം, ഇപ്പോൾ അപേക്ഷിക്കാം !
Summary

PMBI Recruitment 2026 Applications Open for 178 Vacancies Across 44 Posts.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com