പ്രതീകാത്മക ചിത്രം AI
Career

CUET-UG: എന്തെല്ലാം കൈയില്‍ കരുതാം?, വസ്ത്രത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍, മാര്‍ഗ നിര്‍ദേശങ്ങളായി

മെയ് 11 മുതല്‍ മെയ് 31 വരെയുള്ള ദിവസങ്ങളില്‍ ഇന്ത്യയിലും രാജ്യത്തിനു പുറത്തുള്ള 15 നഗരങ്ങളിലുമായി പരീക്ഷകള്‍ നടക്കും.

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: യുജി കോമണ്‍ യൂണിവേഴ്‌സിറ്റി എന്‍ട്രന്‍സ് ടെസ്റ്റിനു (CUET-UG) ഹാജരാകുന്ന വിദ്യാര്‍ഥികള്‍ക്കായി ഡ്രസ് കോഡും അനുവദനീയ വസ്തുക്കളും സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങളുമായി നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി (NTA). മെയ് 11 മുതല്‍ മെയ് 31 വരെയുള്ള ദിവസങ്ങളില്‍ ഇന്ത്യയിലും രാജ്യത്തിനു പുറത്തുള്ള 15 നഗരങ്ങളിലുമായി പരീക്ഷകള്‍ നടക്കും.

കമ്പ്യൂട്ടര്‍ അധിഷ്ഠിതമായാണ് എന്‍ട്രന്‍സ് പരീക്ഷ നടക്കുക. ഡ്രസ് കോഡിനെക്കുറിച്ചും പരീക്ഷാ ഹാളിനകത്ത് അനുവദനീയമായ ഇനങ്ങളെ സംബന്ധിച്ചും പരീക്ഷക്കെത്തുന്ന വിദ്യാര്‍ഥികള്‍ക്ക് എന്‍ടിഎ ഇതിനകം നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്.

പരീക്ഷാ കേന്ദ്രങ്ങളില്‍ സുതാര്യമായ വെള്ളക്കുപ്പികള്‍ കൊണ്ടുപോകാം. വിശ്വാസവുമായി ബന്ധപ്പെട്ട വസ്തുക്കളും, 'കലവ' പോലുള്ള മതപരമായ നൂലുകളും കയ്യില്‍ക്കരുതാന്‍ വിദ്യാര്‍ഥികള്‍ക്ക് അനുവാദമുണ്ട്. എന്നാല്‍ കര്‍ശനമായ സുരക്ഷാ പരിശോധനയ്ക്കു ശേഷമേ പരീക്ഷ കേന്ദ്രത്തിനകത്തേക്കു പ്രവേശിപ്പിക്കാനാവൂ.

പരീക്ഷ കേന്ദ്രങ്ങളില്‍ വെളുത്ത വസ്ത്രങ്ങളോ ഇളം നിറങ്ങളിലുള്ള വസ്ത്രങ്ങളോ ധരിക്കുന്നതാണ് അഭികാമ്യമെന്നും എന്‍ടിഎ നിര്‍ദേശത്തിലുണ്ട്. സാധാരണ ഷൂസുകള്‍, സ്ലിപ്പറുകള്‍, ഹീലില്ലാത്ത ചെരുപ്പുകള്‍ എന്നിവയും ഉപയോഗിക്കാം എന്നാണ് നിര്‍ദേശം.

NTA issued guidelines regarding dress code and permitted items for students appearing CUET-UG Exam

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

181 തഹസില്‍ദാര്‍മാരുടെ കൂട്ട സ്ഥലംമാറ്റത്തിന് സ്റ്റേ, ഇടപെട്ട് ട്രിബ്യൂണല്‍, സര്‍ക്കാരിന് തിരിച്ചടി

'ഈഴവന്റെ വളര്‍ച്ച തടയുന്നത് ഇത്തരം കുലംകുത്തികള്‍; ഭീഷണി വേണ്ട, അതേ നാണയത്തില്‍ തിരിച്ചടിക്കും'

'ആ രാത്രി മുഴുവന്‍ ഞാന്‍ കരഞ്ഞു, സുവേന്ദു എന്റെ കൂടെ നിന്നു'; മുഖ്യമന്ത്രിയെ പ്രശംസിച്ച് മഹുവ മൊയ്ത്ര; വീണ്ടും ചര്‍ച്ചയായി ബംഗാള്‍ രാഷ്ട്രീയം

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; സിപിഎം പ്രവര്‍ത്തകന് 27 ദിവസത്തിന് ശേഷം ജാമ്യം

2.5 ലക്ഷത്തോളം പെണ്‍കുട്ടികള്‍ പീഡനത്തിന് ഇരയായി; ബ്രിട്ടനില്‍ പാക് ഗ്രൂമിങ് ഗ്യാങിനെതിരെ ഞെട്ടിക്കുന്ന വിവരങ്ങള്‍, റിപ്പോര്‍ട്ട്