കേരള സംസ്ഥാന സ്‌പോർട്‌സ് കൗൺസിലിൽ നിരവധി ഒഴിവുകൾ. കൗൺസിലിന്റെ കീഴിൽ പ്രവർത്തിക്കുന്ന ജില്ലാ അക്കാദമികളിലേക്കും സെന്ററുകളിലേക്കും പരിശീലകരെയും ട്രെയിനർമാരെയും നിയമിക്കുന്നു. ഫുട്‌ബോൾ, അത്‌ലറ്റിക്സ്, ബാസ്‌കറ്റ്‌ബോൾ, ബേസ്‌ബോൾ, നീന്തൽ എന്നീ വിഭാഗങ്ങളിൽ കരാർ അടിസ്ഥാനത്തിലാണ് നിയമനം നടത്തുന്നത്.
കോച്ച് തസ്തികയ്ക്ക് അപേക്ഷിക്കുന്നവർക്ക് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പോർട്‌സിൽ (എൻ ഐ എസ്) നിന്നുള്ള ഒരു വർഷത്തെ റെഗുലർ ഡിപ്ലോമ, അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിരുദം, ബന്ധപ്പെട്ട കായിക ഇനത്തിൽ കുറഞ്ഞത് രണ്ട് വർഷത്തെ പരിചയം എന്നിവ ഉണ്ടായിരിക്കണം. പ്രായപരിധി 45 വയസ്സാണ്.
ട്രെയിനർ തസ്തികയ്ക്ക് അപേക്ഷിക്കുന്നവർക്ക് സ്‌പോർട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ (എസ് എ ഐ) യിൽ നിന്നുള്ള സർട്ടിഫിക്കറ്റ് കോഴ്‌സ് അല്ലെങ്കിൽ അംഗീകൃത സ്ഥാപനത്തിൽ നിന്നുള്ള കോച്ചിങ് ലൈസൻസ് നേടിയിരിക്കണം. പ്ലസ് ടു വിദ്യാഭ്യാസ യോഗ്യത, ബന്ധപ്പെട്ട കായിക ഇനത്തിൽ കുറഞ്ഞത് രണ്ട് വർഷത്തെ പരിചയം, കൂടാതെ ആ ഇനത്തിൽ മികവ് തെളിയിച്ചിട്ടുള്ള പരിചയം എന്നിവ ആവശ്യമാണ്. പ്രായപരിധി 45 വയസ്സാണ്.
യോഗ്യത, പ്രവൃത്തിപരിചയം, പ്രായം എന്നിവ തെളിയിക്കുന്ന രേഖകൾ സഹിതം സെപ്റ്റംബർ 24ന് രാവിലെ 10ന് തിരുവനന്തപുരത്തെ കേരള സംസ്ഥാന സ്‌പോർട്‌സ് കൗൺസിൽ ഓഫീസിൽ നേരിട്ട് ഹാജരാകണം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates