അധ്യാപകർക്ക് ഇതിലും മികച്ച അവസരമില്ല; കേന്ദ്ര സർക്കാരിൽ 7,267 ഒഴിവ്, ശമ്പളം 2 ലക്ഷം വരെ!

ഓരോ തസ്തികയിലുമുള്ള ഒഴിവുകളുടെ എണ്ണം ഇങ്ങനെയാണ്. പ്രിൻസിപ്പൽ - 225,പോസ്റ്റ് ഗ്രാജുവേറ്റ് അധ്യാപകർ (പിജിടി) -1,460, ട്രെയിൻഡ് ഗ്രാജുവേറ്റ് അധ്യാപകർ (ടിജിടി) - 3,962, ഹോസ്റ്റൽ വാർഡൻ (പുരുഷനും സ്ത്രീയും) - 635, സ്റ്റാഫ് നഴ്‌സ് (സ്ത്രീ) - 550,അക്കൗണ്ടന്റ് - 61,ജൂനിയർ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് (ജെഎസ്എ) - 228, ലാബ് അറ്റൻഡന്റ്- 146 എന്നിങ്ങനെയാണ്.
EMRS Staff Selection Exam
EMRS Staff Selection Exam 2025 Announced for 7267 Vacancies Across India TeachinginDubai/x
Updated on
2 min read

കേന്ദ്ര സർക്കാരിന്റെ ട്രൈബൽ മന്ത്രാലയത്തിന് കീഴിലുള്ള നാഷണൽ എഡ്യൂക്കേഷൻ സൊസൈറ്റി ഫോർ ട്രൈബൽ സ്റ്റുഡന്റ്സിൽ (NESTS) ജോലി നേടാൻ അവസരം. ആറാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള പട്ടികവർഗ (ST) വിദ്യാർത്ഥികൾക്ക് ഉയർന്ന നിലവാരമുള്ള വിദ്യാഭ്യാസം നൽകുക എന്നതാണ് ലക്ഷ്യം. ഏകലവ്യ മോഡൽ റെസിഡൻഷ്യൽ സ്കൂളുകളിലേക്ക് ആകും നിയമനം ലഭിക്കുക. കേരളത്തിലും ഒഴിവുകൾ ഉണ്ടെന്നാണ് റിപ്പോർട്ട്.

EMRS Staff Selection Exam
15 മുതൽ 18 ലക്ഷം രൂപ വരെ ശമ്പളം; മുൻപരിചയം വേണ്ട, നുമലിഗഡ് റിഫൈനറി ലിമിറ്റഡിൽ അവസരം

അകെ 7,267 ഒഴിവുകളാണ് ഉള്ളത്. ഓരോ തസ്തികയിലുമുള്ള ഒഴിവുകളുടെ എണ്ണം ഇങ്ങനെയാണ്. പ്രിൻസിപ്പൽ - 225,പോസ്റ്റ് ഗ്രാജുവേറ്റ് അധ്യാപകർ (പിജിടി) -1,460, ട്രെയിൻഡ് ഗ്രാജുവേറ്റ് അധ്യാപകർ (ടിജിടി) - 3,962, ഹോസ്റ്റൽ വാർഡൻ (പുരുഷനും സ്ത്രീയും) - 635, സ്റ്റാഫ് നഴ്‌സ് (സ്ത്രീ) - 550,അക്കൗണ്ടന്റ് - 61,ജൂനിയർ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് (ജെഎസ്എ) - 228, ലാബ് അറ്റൻഡന്റ്- 146 എന്നിങ്ങനെയാണ്.

EMRS Staff Selection Exam
സൗജന്യമായി യൂറോപ്പിൽ പഠിക്കാം, ഫീസ് ഇല്ല, സ്റ്റൈപ്പൻഡ് ലഭിക്കും

യോഗ്യത

  • പ്രിൻസിപ്പൽ: ബിരുദാനന്തര ബിരുദം (50%), ബി.എഡ്. (50%), പി.ജി.ടി അല്ലെങ്കിൽ ലക്ചറർ ആയി 12 വർഷത്തെ പരിചയം.

  • പി.ജി.ടി (പോസ്റ്റ് ഗ്രാജുവേറ്റ് ടീച്ചർ): ബന്ധപ്പെട്ട വിഷയത്തിൽ ബിരുദാനന്തര ബിരുദം (50%), ബി.എഡ്. ബിരുദം (50%).

  • പി.ജി.ടി (കമ്പ്യൂട്ടർ സയൻസ്): 50% മാർക്കോടെ എം.എസ്‌സി (കമ്പ്യൂട്ടർ സയൻസ്/ഐടി) അല്ലെങ്കിൽ എംസിഎ അല്ലെങ്കിൽ എം.ഇ./എം.ടെക് (കമ്പ്യൂട്ടർ സയൻസ്/ഐടി).

  • ടി.ജി.ടി (ട്രെയിൻഡ് ഗ്രാജുവേറ്റ് ടീച്ചർ): ബന്ധപ്പെട്ട വിഷയത്തിൽ ബിരുദം (50%), ബി.എഡ്. ബിരുദം (50%), കൂടാതെ സെൻട്രൽ ടീച്ചർ എലിജിബിലിറ്റി ടെസ്റ്റ് (സി.ടി.ഇ.ടി) പേപ്പർ-II പാസായിരിക്കണം.

  • ടി.ജി.ടി (കമ്പ്യൂട്ടർ സയൻസ്): ബി.സി.എ അല്ലെങ്കിൽ കമ്പ്യൂട്ടർ സയൻസ്/ഐടിയിൽ ബിരുദം അല്ലെങ്കിൽ ബി.ഇ/ബി.ടെക് (സി.എസ്/ഐടി) 50% മാർക്കോടെ പാസായിരിക്കണം

EMRS Staff Selection Exam
പരീക്ഷയോ അഭിമുഖമോ ഇല്ല, റെയിൽവേയിൽ അപ്രന്റീസ് ആകാം; 1763 ഒഴിവുകൾ
  • മ്യൂസിക് ടീച്ചർ: 50% മാർക്കോടെ സംഗീതം/പെർഫോമിംഗ് ആർട്‌സിൽ ബിരുദം.

  • കലാ അധ്യാപകൻ: 50% മാർക്കോടെ ഫൈൻ ആർട്‌സ്/ഡ്രോയിംഗ് & പെയിന്റിംഗ്/ശിൽപം/ഗ്രാഫിക് ആർട്ട് എന്നിവയിൽ ബിരുദം.

  • ഫിസിക്കൽ എഡ്യൂക്കേഷൻ ടീച്ചർ (പിഇടി): 50% മാർക്കോടെ ഫിസിക്കൽ എഡ്യൂക്കേഷനിൽ ബിരുദം (ബി.പി.എഡ്.).

  • ലൈബ്രേറിയൻ: 50% മാർക്കോടെ ലൈബ്രറി സയൻസിലോ ലൈബ്രറി & ഇൻഫർമേഷൻ സയൻസിലോ ബിരുദം.

EMRS Staff Selection Exam
ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡിൽ എന്‍ജിനീയർമാർക്ക് അവസരം
  • ഹോസ്റ്റൽ വാർഡൻ: അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിരുദം.

  • സ്ത്രീ സ്റ്റാഫ് നഴ്‌സ്: നഴ്‌സിംഗിൽ ബി.എസ്‌സി (ഓണേഴ്‌സ്) അല്ലെങ്കിൽ തത്തുല്യം, നഴ്‌സായി രജിസ്റ്റർ ചെയ്‌തു, 50 കിടക്കകളുള്ള ഒരു ആശുപത്രിയിൽ 2.5 വർഷത്തെ പരിചയം.

  • അക്കൗണ്ടന്റ്: കൊമേഴ്‌സിൽ ബിരുദം (ബി.കോം).

  • ജൂനിയർ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് (ജെഎസ്‌എ): 12-ാം ക്ലാസ് പാസായിരിക്കണം, ഇംഗ്ലീഷിൽ മിനിറ്റിൽ 35 വാക്ക് അല്ലെങ്കിൽ ഹിന്ദിയിൽ മിനിറ്റിൽ 30 വാക്ക് ടൈപ്പിംഗ് വേഗത.

  • ലാബ് അറ്റൻഡന്റ്: ലബോറട്ടറി ടെക്‌നിക്കിൽ സർട്ടിഫിക്കറ്റ്/ഡിപ്ലോമയോടെ പത്താം ക്ലാസ് പാസായിരിക്കണം അല്ലെങ്കിൽ സയൻസ് സ്ട്രീമിൽ 12-ാം ക്ലാസ് പാസായിരിക്കണം.

EMRS Staff Selection Exam
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ മാനേജ‍ർ, ഡെപ്യൂട്ടി മാനേജർ ഒഴിവുകൾ, ഒക്ടോബർ രണ്ട് വരെ അപേക്ഷിക്കാം

ശമ്പളം

ഏഴാം ശമ്പള കമ്മീഷന്റെ മാനദണ്ഡമനുസരിച്ച് ലെവൽ 1 മുതൽ ലെവൽ 12 വരെയുള്ള സ്കെയിലുകളിലാണ് ഓരോ തസ്തികയിലും ശമ്പളം ലഭിക്കുക. 18,000 മുതൽ 2,09,200 രൂപ വരെ ശമ്പളമായി ലഭിക്കും.

EMRS Staff Selection Exam
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാക്കേജിങ്ങിൽ അവസരം, അവസാന തീയതി സെപ്റ്റംബർ 24

പ്രിലിമിനറി പരീക്ഷ (യോഗ്യതാ പരീക്ഷ)

എല്ലാ തസ്തികകൾക്കുമുള്ള ആദ്യ ഘട്ട പരീക്ഷയാണ് ഇത്. ജനറൽ അവെർനെസ്,റീസണിങ് എബിലിറ്റി,ഐസിടി പരിജ്ഞാനം, ലാംഗ്വേജ് കോംപെറ്റൻസി എന്നി വിഷയങ്ങളെ അടിസ്ഥാനമാക്കിയാണ് പരീക്ഷ. ഓരോ തെറ്റായ ഉത്തരത്തിനും നെഗറ്റീവ് മാർക്ക് ഉണ്ട്. ശ്രദ്ധിക്കുക,ഈ ഘട്ടത്തിൽ നിന്നുള്ള മാർക്ക് അന്തിമ മെറിറ്റ് ലിസ്റ്റിലേക്ക് കണക്കാക്കില്ല.

സബ്ജറ്റ് നോളജ് എക്സാമിനേഷൻ (മെയിൻ പരീക്ഷ)

ടർ 1 പാസാകുന്ന ഉദ്യോഗാർത്ഥികളെ 1:10 അനുപാതത്തിൽ ടയർ 2 ലേക്ക് ക്ഷണിക്കും (ഓരോ 1 ഒഴിവിലേക്കും 10 ഉദ്യോഗാർത്ഥികൾ). ഇതാണ് മെയിൻ പരീക്ഷ. നിർദ്ദിഷ്ട വിഷയവുമായോ പോസ്റ്റുമായോ ബന്ധപ്പെട്ട ഒബ്ജക്റ്റീവ് (MCQ) ചോദ്യങ്ങളും വിവരണാത്മക ചോദ്യങ്ങളും ഇതിൽ ഉണ്ടായിരിക്കും.

EMRS Staff Selection Exam
റെയിൽവേയിൽ വീണ്ടും കായിക താരങ്ങൾക്ക് അവസരം

ഇന്റർവ്യൂ / സ്കിൽ ടെസ്റ്റ്

പ്രിൻസിപ്പൾ: ടയർ 2 പാസാകുന്ന ഉദ്യോഗാർത്ഥികളെ ഒരു പേഴ്‌സണൽ ഇന്റർവ്യൂവിന് വിളിക്കും (40 മാർക്ക്). 80:20 അനുപാതത്തിൽ ടയർ 2 മാർക്കിന്റെയും ഇന്റർവ്യൂ മാർക്കിന്റെയും അടിസ്ഥാനത്തിൽ അന്തിമ മെറിറ്റ് ലിസ്റ്റ് തയ്യാറാക്കും.

ജൂനിയർ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് (ജെഎസ്എ): ടയർ 2 പാസാകുന്ന ഉദ്യോഗാർത്ഥികളെ ടൈപ്പിംഗ് സ്കിൽ ടെസ്റ്റിന് വിളിക്കും. അതിലെ പ്രകടനം കൂടി വിലയിരുത്തി അന്തിമ മെറിറ്റ് ലിസ്റ്റ് പ്രഖ്യാപിക്കും.

EMRS Staff Selection Exam
ഇലക്ട്രോണിക്സ് കോർപ്പറേഷൻ ലിമിറ്റഡിൽ അവസരം; 160 ഒഴിവുകൾ

അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഒക്ടോബർ 23 ആണ്. അപേക്ഷ ഫീസ്,പ്രായ പരിധി, മറ്റ് ഇളവുകൾ എന്നിവ അറിയാനും ഭാഷ അടിസ്ഥാനത്തിൽ ഉള്ള ഒഴിവുകൾ അറിയാനും http://nests.tribal.gov.in/ സന്ദർശിക്കുക.

Summary

Job alert: National Education Society for Tribal Students has announced the EMRS Staff Selection Exam 2025 to fill 7,267 vacancies across various posts.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com