ഇലക്ട്രോണിക്സ് കോർപ്പറേഷൻ ലിമിറ്റഡിൽ അവസരം; 160 ഒഴിവുകൾ

യോഗ്യതാ മാർക്കിന്റെ അടിസ്ഥാനത്തിൽ അപേക്ഷകരെ ഷോർട്ട്‌ലിസ്റ്റ് ചെയ്യും. അതിന് ശേഷം ഡോക്യുമെന്റ് വെരിഫിക്കേഷൻ, വ്യക്തിഗത അഭിമുഖം എന്നിവ അടിസ്ഥാനമാക്കി അവസാന ലിസ്റ്റ് പ്രഖ്യാപിക്കും.
ECIL job
Multiple opportunities at Electronics Corporation of India Limited (ECIL)@RupeezyOfficial
Updated on
1 min read

കേന്ദ്ര ആണവോർജ്ജ വകുപ്പിന് കീഴിലുള്ള 'മിനിരത്ന' കമ്പനിയായ ഇലക്ട്രോണിക്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡി (ECIL) ൽ അവസരം. ഇന്ത്യയുടെ പ്രതിരോധം, എയ്‌റോസ്‌പേസ്, ഐടി എന്നീ മേഖലകളിൽ നിർണ്ണായക സംഭാവന നൽകുന്ന കമ്പനി ആണിത്. ടെക്നിക്കൽ ഓഫീസർ തസ്തികയിലെ കരാർ നിയമത്തിന് എന്‍ജിനീയറിങ് ബിരുദധാരികൾക്ക് അപേക്ഷിക്കാം. അകെ 160 ഒഴിവുകളാണ് ഉള്ളത്.

ECIL job
വിദ്യാഭ്യാസ ആനുകൂല്യത്തിന്  അപേക്ഷിക്കാം

അംഗീകൃത സർവകലാശാലയിൽ നിന്ന് 60% മാർക്കോടെ (ബി.ഇ. അല്ലെങ്കിൽ ബി.ടെക്.) താഴെ പറയുന്ന കോഴ്സുകൾ പാസ്സായിരിക്കണം. എസ്‌സി/എസ്ടി ഉദ്യോഗാർത്ഥികൾക്ക് 50% മാർക്ക് മതി.

  1. ഇലക്‌ട്രോണിക്‌സ് & കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗ് (ഇ.സി.ഇ)

  2. ഇലക്‌ട്രോണിക്‌സ് & ടെലികമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗ് (ഇ.ടി.സി)

  3. ഇലക്‌ട്രോണിക്‌സ് & ഇൻസ്ട്രുമെന്റേഷൻ എഞ്ചിനീയറിംഗ് (ഇ&ഇ)

  4. ഇലക്‌ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്‌സ് എഞ്ചിനീയറിംഗ് (ഇ.ഇ.ഇ)

  5. കമ്പ്യൂട്ടർ സയൻസ് എഞ്ചിനീയറിംഗ് (സി.എസ്.ഇ)

  6. ഇൻഫർമേഷൻ ടെക്‌നോളജി (ഐ.ടി)

  7. മെക്കാനിക്കൽ എഞ്ചിനീയറിംഗ്

ECIL job
സമയമായി, റെയിൽവേ സെക്ഷൻ കൺട്രോളർ തസ്തിക; അപേക്ഷ സ്വീകരിച്ചു തുടങ്ങി; കേരളത്തിലും ഒഴിവ്

യോഗ്യത നേടിയ ശേഷം കുറഞ്ഞത് ഒരു വർഷത്തെ പരിചയം നിർബന്ധമാണ്.

ഒരു വർഷത്തെ അപ്രന്റീസ്ഷിപ്പും പരിഗണിക്കും. ഉൽപ്പാദനം, വ്യാവസായിക പ്രവർത്തനങ്ങൾ, അറ്റകുറ്റപ്പണി, പരിപാലനം, അല്ലെങ്കിൽ ഇലക്ട്രോണിക്സ്, ഇലക്ട്രിക്കൽ അല്ലെങ്കിൽ നിയന്ത്രണ ഉപകരണങ്ങളുടെ മാർക്കറ്റിംഗ് തുടങ്ങിയ മേഖലകളിലായിരിക്കണം പരിചയം.

ഇ വി എമ്മുകളുടെയും വി വിപാറ്റുകളുടെയും നിർമ്മാണത്തിലും പ്രവർത്തനങ്ങളിലും പരിചയമുണ്ടെകിൽ പ്രത്യേക പരിഗണന ലഭിക്കും. എംഎസ് ഓഫീസിനെക്കുറിച്ചുള്ള അടിസ്ഥാന അറിവ് ഉദ്യോഗാർത്ഥികൾക്ക് ഉണ്ടായിരിക്കണം.

ECIL job
കുക്ക്, ഡ്രൈവർ, ഫയർമാൻ ഒഴിവ്; വിക്രം സാരാഭായ് സ്പേസ് സെന്ററിൽ അവസരം

ജനറൽ വിഭാഗത്തിലെ ഉദ്യോഗാർത്ഥികളുടെ ഉയർന്ന പ്രായപരിധി 30 വയസ്സാണ്. മറ്റുള്ള വിഭാവക്കാർക്ക് ഇളവുകൾ ലഭിക്കും. നിയമനം ലഭിച്ചാൽ പ്രതിമാസം ആദ്യ വർഷം 25,000 രൂപ ശമ്പളം ലഭിക്കും തുടർനുളള ഓരോ വർഷങ്ങളിലും യഥാക്രമം 28,000, 31,000 എന്നിങ്ങനെ ശമ്പളം ലഭിക്കും. ഇതിനെ പുറമെ ഇൻഷുറൻസം മറ്റു ആനൂകൂല്യങ്ങളും ഉണ്ടായിരിക്കും.

ECIL job
തിരുവനന്തപുരം മെഡിക്കൽ കോളജിൽ നിരവധി ഒഴിവുകൾ

യോഗ്യതാ മാർക്കിന്റെ അടിസ്ഥാനത്തിൽ അപേക്ഷകരെ ഷോർട്ട്‌ലിസ്റ്റ് ചെയ്യും. അതിന് ശേഷം ഡോക്യുമെന്റ് വെരിഫിക്കേഷൻ, വ്യക്തിഗത അഭിമുഖം എന്നിവ അടിസ്ഥാനമാക്കി അവസാന ലിസ്റ്റ് പ്രഖ്യാപിക്കും. അപേക്ഷകൾ അയക്കേണ്ട അവസാനതീയതി സെപ്റ്റംബർ 22. കൂടുതൽ വിവരങ്ങൾക്ക് https://www.ecil.co.in/ സന്ദർശിക്കുക.

Summary

Job news: Multiple opportunities at Electronics Corporation of India Limited (ECIL).

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com