ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡി (BEL)ൽ നിരവധി ഒഴിവുകൾ. ഗാസിയാബാദിലെ സെൻട്രൽ റിസർച്ച് ലബോറട്ടറിയിലേക്ക് എന്‍ജിനിയർ ട്രെയിനി തസ്തികയിലാണ് നിയമനം നടത്തുന്നത്. 35 ഒഴിവുകളാണ് ഉള്ളത്.
അപേക്ഷകർക്ക് അംഗീകൃത സർവകലാശാലയിൽ നിന്നോ AICTE/UGC അംഗീകൃത സ്ഥാപനത്തിൽ നിന്നോ കമ്പ്യൂട്ടർ സയൻസിൽ മുഴുവൻ സമയ ബി.ഇ/ബി.ടെക് (4 വർഷത്തെ കോഴ്‌സ്) അല്ലെങ്കിൽ തത്തുല്യമായ വിഷയത്തിൽ ബിരുദം ഉണ്ടായിരിക്കണം. കമ്പ്യൂട്ടർ സയൻസ് & എന്‍ജിനീയറിംഗ്, കമ്പ്യൂട്ടർ എന്‍ജിനീയറിംഗ്,ഇൻഫർമേഷൻ ടെക്നോളജി,ഇൻഫർമേഷൻ സയൻസ്, സോഫ്റ്റ്‌വെയർ എഞ്ചിനീയറിംഗ്,സൈബർ സുരക്ഷ തുടങ്ങിയവായിൽ ഏതെങ്കിലും ഒരു കോഴ്സ് പാസായിരിക്കണം.
മുൻ പരിചയം ആവശ്യമില്ല. സി++, ജാവ,പൈത്തൺ, സോഫ്റ്റ്‌വെയർ ഡോക്യുമെന്റേഷൻ, എസ്ഡബ്ല്യു ടെസ്റ്റിംഗ് എന്നിവയിൽ പരിചയം അഭികാമ്യം. നിയമനം ലഭിക്കുന്നവർക്ക് തുടക്കത്തിൽ 30,000 രൂപ ലഭിക്കും. ഓരോ വർഷം കഴിയുന്തോറും 5000 രൂപ വെച്ച് ശമ്പളത്തിൽ വർധനവ് ഉണ്ടാകും. ഇതിന് പുറമെ മറ്റ് അനൂകൂല്യങ്ങളും ലഭിക്കും.
എഴുത്തുപരീക്ഷയും അഭിമുഖവും അടിസ്ഥാനമാക്കിയായിരിക്കും തെരഞ്ഞെടുപ്പ്. അപേക്ഷകർ സെപ്റ്റംബർ 24 ന് മുമ്പ് വിജ്ഞാപനത്തിലെ QR കോഡ് ഉപയോഗിച്ച് ഓൺലൈനായി മുൻകൂട്ടി രജിസ്റ്റർ ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക് https://bel-india.in/ സന്ദർശിക്കുക.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates