സംസ്ഥാന മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറുടെ കീഴിൽ പ്രവർത്തിക്കുന്ന ചൈൽഡ് ഡെവലപ്മെന്റ് സെന്ററിൽ പിജി ഡിപ്ലോമ ഇൻ ക്ലിനിക്കൽ ചൈൽഡ് ഡെവലപ്‌മെന്റ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. രണ്ട് വർഷമാണ് കോഴ്സിന്റെ ദെെർഘ്യം. 2026-2028 അധ്യയന വർഷത്തെ പ്രവേശനത്തിനായി മേയ് 11 മുതൽ മേയ് 30 വരെ അപേക്ഷിക്കാം.
സയൻസ് വിഷയത്തിൽ 50 ശതമാനം മാർക്കോടെ ബി.എസ്.സി ബിരുദമോ, ബി.എസ്.സി/ബി.എ സൈക്കോളജി, ബി.എസ്.സി ഹോം സയൻസ് ബിരുദമോ നേടിയ പെൺകുട്ടികൾക്ക് അപേക്ഷിക്കാം. എസ്ഇബിസി വിഭാഗക്കാർക്ക് 45 ശതമാനം മാർക്ക് മതി. എസ്.സി/എസ്.ടി വിഭാഗക്കാർക്ക് യോഗ്യതാ പരീക്ഷ പാസായാൽ മതി.
ഈ മാസം 30 വരെ ഓൺലൈനായോ ഫെഡറൽ ബാങ്ക് ശാഖകൾ വഴിയോ അപേക്ഷാ ഫീസ് അടയ്ക്കാം. പൊതുവിഭാഗത്തിന് 950 രൂപയും എസ്.സി/എസ്.ടി വിഭാഗത്തിന് 500 രൂപയുമാണ് ഫീസ്. അപേക്ഷാ നമ്പരും ചെല്ലാൻ നമ്പറും ഉപയോഗിച്ച് ജൂൺ 2 വരെ ഓൺലൈൻ അപേക്ഷ സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾക്ക് 0471-2560361, 362, 363, 364 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.
പ്രോസ്പെക്ടസ് LBS Centre Kerala വെബ്സൈറ്റിൽ ലഭിക്കും.
കൂടുതൽ വിവരങ്ങൾക്ക് ലിങ്ക് സന്ദർശിക്കുക.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates