

മേടക്കൂറ് (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
മത്സരങ്ങളില്‍ പങ്കെടുക്കുന്നവര്‍ക്ക് മികച്ച വിജയം കൈവരിക്കാനാകും. കുടുംബത്തിലെ ഒരാളു ടെ വിവാഹകാര്യത്തില്‍ തീരുമാനമുണ്ടാകും. ദൂര യാത്രയ്ക്കിടെ പുതിയ സൗഹൃദങ്ങള്‍ രൂപപ്പെടും.
ഇടവക്കൂറ് (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
ഭക്ഷണകാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തും. സംഗീതം, നൃത്തം തുടങ്ങിയ മേഖലകളില്‍ പരി ശീലനം നേടുന്നവര്‍ക്ക് മികച്ച പ്രകടനം കാഴ്ചവ യ്ക്കാനാകും.സുഹൃത്തുക്കളുമായി ഒത്തുചേരും.
മിഥുനക്കൂറ് (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
മാധ്യമങ്ങളിലൂടെയും സാമൂഹിക ശൃംഖലകളിലൂടെയും ശ്രദ്ധ നേടും. പ്രണയബന്ധത്തിലുള്ളവര്‍ക്ക് പരസ്പര അടുപ്പം വര്‍ധിക്കും. സഹോദരങ്ങളുടെ ആവശ്യങ്ങളില്‍ സഹായിക്കേണ്ടിവരും.
കര്‍ക്കടകക്കൂറ് (പുണര്‍തം 1/4, പൂയം, ആയില്യം)
വിദേശത്തുള്ള മക്കളില്‍ നിന്ന് സന്തോഷകരമായ വാര്‍ത്ത ലഭിക്കും. കുടുംബത്തിലെ മുതിര്‍ന്നവരു ടെ ആരോഗ്യകാര്യങ്ങളില്‍ ശ്രദ്ധ നല്‍കും. ആത്മീയ കാര്യങ്ങളില്‍ താല്‍പര്യം പ്രകടിപ്പിക്കും.
ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം 1/4)
പൊതുപരിപാടികളില്‍ പങ്കെടുക്കുന്നതിനും അംഗീകാരം നേടുന്നതിനും അവസരമുണ്ടാകും. വി വാഹജീവിതത്തിലെ അസ്വാരസ്യങ്ങള്‍ പരിഹരി ക്കും .കുട്ടികളുടെ നേട്ടങ്ങള്‍ സന്തോഷം പകരും.
കന്നിക്കൂറ് (ഉത്രം 3/4, അത്തം, ചിത്തിര 1/2)
വിദേശഭാഷ പഠിക്കുന്നവര്‍ക്ക് മികച്ച പുരോഗതി യുണ്ടാകും. കുടുംബാംഗങ്ങള്‍ക്കൊപ്പം വിനോദ യാത്ര നടത്തും. ഭക്ഷണക്രമത്തില്‍ നിയന്ത്രണം പാലിക്കുന്നത് ആരോഗ്യത്തിന് ഗുണകരമാകും.
തുലാക്കൂറ് (ചിത്തിര 1/2, ചോതി, വിശാഖം 1/4)
വിവാഹാലോചനകളില്‍ അനുകൂലമായ പ്രതിക രണമുണ്ടാകും. വസ്ത്രങ്ങളും ആഭരണങ്ങളും വാങ്ങാന്‍ അവസരമുണ്ടാകും. കലാപരമായ കഴിവുകള്‍ പ്രകടിപ്പിക്കാന്‍ വേദി ലഭിക്കും.
വൃശ്ചികക്കൂറ് (വിശാഖം 3/4, അനിഴം, തൃക്കേട്ട)
കുടുംബത്തിലെ പഴയ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താനാകും. മക്കളുടെ പഠനവുമായി ബന്ധ പ്പെട്ട ആശങ്കകള്‍ക്ക് ആശ്വാസമുണ്ടാകും. തീര്‍ഥാ ടനത്തില്‍ പങ്കെടുക്കാന്‍ സാഹചര്യമൊരുങ്ങും.
ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം 1/4)
വിദേശപഠനത്തിനായി തയ്യാറെടുക്കുന്നവര്‍ക്ക് അനുകൂലമായ വിവരം ലഭിക്കും. സുഹൃത്തുക്ക ളുടെ ഒത്തുചേരലില്‍ സന്തോഷകരമായ അനുഭ വങ്ങളുണ്ടാകും. സാമ്പത്തിക നില മെച്ചപ്പെടും.
മകരക്കൂറ് (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
കുടുംബത്തില്‍ ഒരു മംഗള കര്‍മ്മം നടക്കും. സാമ്പത്തിക നേട്ടമുണ്ടാകും. ദീര്‍ഘകാലമായി മാറ്റിവെച്ചിരുന്ന ചികിത്സ പൂര്‍ത്തിയാക്കും. പുതിയ സംരംഭങ്ങള്‍ തുടങ്ങാന്‍ കഴിയും.
കുംഭക്കൂറ് (അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4)
സാമൂഹിക സേവന പ്രവര്‍ത്തനങ്ങളില്‍ പങ്കാളി യാകും. സഹോദരങ്ങളുമായി ബന്ധപ്പെട്ട സന്തോഷകരമായ അനുഭവമുണ്ടാകും. ഇഷ്ടപ്പെട്ട വിനോദങ്ങളില്‍ ഏര്‍പ്പെടാന്‍ സമയം കണ്ടെത്തും.
മീനക്കൂറ് (പൂരുരുട്ടാതി 1/4, ഉത്രട്ടാതി, രേവതി)
കുടുംബത്തിലെ കുട്ടികളുടെ നേട്ടങ്ങള്‍ അഭിമാ നത്തിന് ഇടയാക്കും. സാമ്പത്തികമായി പ്രതീക്ഷിച്ചിരുന്ന ഒരു കുടിശ്ശിക ലഭിക്കും. ആത്മീയ യാത്രകള്‍ക്കു അവസരമുണ്ടാകും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates