റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) 2026 ലെ സമ്മർ ഇന്റേൺഷിപ്പ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. ഈ പ്രോഗ്രാമിൽ ഉൾപ്പെടുന്നവർക്ക് ഇന്ത്യയുടെ കേന്ദ്ര ബാങ്കിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് നേരിട്ട് പരിചയപ്പെടാനുള്ള അവസരം വിദ്യാർത്ഥികൾക്ക് ലഭിക്കുന്നു.
ഇതിൽ പങ്കെടുക്കുന്നവർക്ക് വിദഗ്ദ്ധ മേൽനോട്ടത്തിൽ ഇക്കണോമിക്, ഫിനാൻഷ്യൽ,റെഗുലേറ്ററി, പോളിസി ഗവേഷണ മേഖലകളിൽ വിശാലവും വിശദവുമായ പരിചയം ലഭിക്കും.
ഇന്റേൺഷിപ്പ് പ്രോഗ്രാമിൽ 125 പേർക്ക് വരെ അവസരം ലഭിക്കാം. അപേക്ഷ നൽകാനുള്ള അവസാന തീയതി 2025 ഡിസംബർ 15-ന് (15-12-2025) ആണ്.
ഇക്കണോമിക്സ്, ഫിനാൻസ്, മാനേജ്മെന്റ്, സ്റ്റാറ്റിസ്റ്റിക്സ്, കൊമേഴ്‌സ്, ബാങ്കിങ്, ഇക്കണോമെട്രിക്സ്, നിയമം തുടങ്ങിയ വിഷയങ്ങളിൽ ബിരുദാനന്തര ബിരുദം, ഇന്റഗ്രേറ്റഡ് (അഞ്ച് വർഷം) കോഴ്‌സുകൾ അല്ലെങ്കിൽ പ്രൊഫഷണൽ ബാച്ചിലേഴ്‌സ് ബിരുദങ്ങൾ എന്നിവയിലെ അവസാന വർഷ വിദ്യാർത്ഥികൾക്ക് ആർബിഐ ഇന്റേൺഷിപ്പിന് അപേക്ഷിക്കാം.
അപേക്ഷകർ അംഗീകൃത ഇന്ത്യൻ സർവകലാശാലകളിലോ സ്ഥാപനങ്ങളിലോ പഠിക്കുന്നവരാകണം.
അപേക്ഷിച്ചതിന് ശേഷമുള്ള വർഷം അതായത് 2026 ഏപ്രിൽ മുതൽ ജൂലൈ വരെ മൂന്ന് മാസം വരെയാണ് ഇന്റേൺഷിപ്പ് കാലയളവ്. സാധാരണയായി മൂന്ന് മാസം നീണ്ടുനിൽക്കുന്ന പ്രോഗ്രാം പ്രോജക്റ്റ് ആവശ്യകതകളെയും വകുപ്പുതല ആവശ്യങ്ങളെയും ആശ്രയിച്ച് വ്യത്യാസപ്പെടാം.
ജനുവരി-ഫെബ്രുവരി മാസങ്ങളിൽ ഷോർട്ട്‌ലിസ്റ്റിങ്ങും അഭിമുഖവും നടക്കും, ഫെബ്രുവരി മുതൽ മാർച്ച് വരെ അന്തിമ തെരഞ്ഞെടുപ്പുകൾ നടത്തി യോഗ്യത ലഭിച്ചവരെ അറിയിക്കും.
തെരഞ്ഞെടുക്കപ്പെട്ട ഇന്റേണുകൾക്ക് പ്രതിമാസം 20,000 രൂപ സ്റ്റൈപ്പൻഡ് ലഭിക്കും.
അപേക്ഷാ പ്രക്രിയ
താൽപ്പര്യമുള്ള വിദ്യാർത്ഥികൾ ആർബിഐ (RBI) യുടെ ഔദ്യോഗിക ഇന്റേൺഷിപ്പ് പോർട്ടൽ വഴി ഓൺലൈനായി അപേക്ഷാ പ്രക്രിയ പൂർത്തിയാക്കണം:
വ്യക്തിഗതവും അക്കാദമിക് വിവരങ്ങളും വെബ് സൈറ്റിൽ പൂരിപ്പിക്കുക.
സമീപകാല ഫോട്ടോയും സ്കാൻ ചെയ്ത ഒപ്പും അപ്‌ലോഡ് ചെയ്യുക.
സാധുവായ ഒരു ഐഡിയും ഇൻസ്റ്റിറ്റ്യൂട്ട് ബോണഫൈഡ് അല്ലെങ്കിൽ ഓഥറൈസേഷൻ സർട്ടിഫിക്കറ്റും നൽകുക.
ആർബിഐ സാധാരണയായി അപേക്ഷാ അവലോകനവും അഭിമുഖങ്ങളും ഉൾപ്പെടുന്ന ഒരു മത്സര പ്രക്രിയയിലൂടെ ഓരോ വർഷവും 125 ഇന്റേണുകളെ വരെ തിരഞ്ഞെടുക്കുന്നു.
തെരഞ്ഞെടുക്കപ്പെട്ട ഇന്റേണുകളെ ഇന്ത്യയിലുടനീളമുള്ള വിവിധ ആർബിഐ ഓഫീസുകളിൽ നിയമിക്കുകയും തത്സമയ പ്രോജക്ടുകൾ, ഗവേഷണ ജോലികൾ, ഡാറ്റ വിശകലനം, ഡോക്യുമെന്റ് അവലോകനം, വകുപ്പുതല സഹായം എന്നിവയിൽ അവസരം നൽകുകയും ചെയ്യുന്നു.
ബാങ്കിങ് റെഗുലേഷൻ, ധനനയം, സാമ്പത്തിക സ്ഥിരത, , ഡേറ്റാ വിശകലനം, സാമ്പത്തിക പഠനം തുടങ്ങിയ മേഖലകളിൽ ഇന്റേണുകൾക്ക് പ്രവർത്തിക്കാൻ കഴിയും,
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates