തിരുവനന്തപുരം: റീജിയണൽ കാൻസർ സെന്റർ (RCC) നടത്തുന്ന ‘ഫെല്ലോഷിപ്പ് ഇൻ ഓൺകോളജിക് ഇമേജിങ് 2025’ പ്രോഗ്രാമിലേക്ക് അപേക്ഷകൾ സ്വീകരിക്കുന്നതിനുള്ള പ്രക്രിയ തുടങ്ങി. സി ടി,എം ആർ ഐ, യു എസ് ജി , PET-CT, മാമോഗ്രാഫി, DEXA എന്നിവ ഉൾപ്പെടെയുള്ള കാൻസർ ചിത്രീകരണ മേഖലകളിൽ ഉയർന്ന നിലവാരത്തിലുള്ള കോഴ്സ് ആണിത്. ഒരു വർഷത്തെ പ്രത്യേക പരിശീലന കോഴ്സിൽ അപേക്ഷ നൽകേണ്ട അവസാന തീയതി നവംബർ 24.
രണ്ട് സീറ്റുകൾ മാത്രമുള്ള ഈ കോഴ്സ്, MDT ചർച്ചകൾ, ജേർണൽ അവതരണങ്ങൾ, ഗവേഷണ പ്രവർത്തനങ്ങൾ തുടങ്ങിയവയും ഉൾക്കൊള്ളുന്നു. എം ബി ബി എസിനൊപ്പം എം ഡി /ഡി എൻ ബി /ഡി എം ആർ ഡി ഇൻ റേഡിയോ ഡയഗ്നോസിസ് യോഗ്യതയുള്ള മെഡിക്കൽ പ്രഫഷണലുകൾക്ക് അപേക്ഷ നൽകാം. പരമാവധി പ്രായപരിധി 40 വയസ്സ്.
എം ഡി /ഡി എൻ ബി യോഗ്യതയുള്ളവർക്ക് 47,000 രൂപയും,ഡി എം ആർ ഡി യോഗ്യതയുള്ളവർക്ക് 43,000 രൂപയും മാസന്തോറും സ്റ്റൈപ്പന്റ് ലഭിക്കും.
അപേക്ഷകർ RCC വെബ്സൈറ്റ് www.rcctvm.gov.in വഴി പ്രോസ്പെക്ടസും അപേക്ഷാഫോമും ഡൗൺലോഡ് ചെയ്ത്, ആവശ്യ രേഖകളോടൊപ്പം പോസ്റ്റ് മുഖേന ആർ സി സിയിലെ അക്കാദമിക് വിഭാഗത്തിലേക്ക് അയയ്ക്കണം. അപേക്ഷാ ഫീസ് 1000 രൂപ. അപേക്ഷകളും തെരഞ്ഞെടുപ്പും സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ആർ സി സി വെബ്സൈറ്റിൽ ലഭ്യമാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates