ടാറ്റ മെമ്മോറിയൽ സെന്ററിൽ പി എച്ച് ഡി പ്രവേശനം; അവസാന തീയതി ഡിസംബർ 1

കാൻസർ ബയോളജി, മൊളിക്യുലാർ ബയോളജി, ബയോടെക്നോളജി മേഖലകളിൽ ഗവേഷണം ആഗ്രഹിക്കുന്ന യുവ ശാസ്ത്രജ്ഞർക്കുള്ള രാജ്യത്തിലെ ഏറ്റവും മികച്ച അവസരങ്ങളിൽ ഒന്നാണ് ACTREC–JRF 2026.
 JRF 2026
ACTREC Calls for JRF 2026 PhD Application@CRI_ACTREC
Updated on
2 min read

കേന്ദ്ര ആണവോർജ വകുപ്പ് ധനസഹായം നൽകുന്ന പ്രമുഖ കാൻസർ ചികിത്സ ഗവേഷണ കേന്ദ്രമായ ടാറ്റ മെമ്മോറിയൽ സെന്റർ ജീവശാസ്ത്ര ഗവേഷണ പി എച്ച് ഡി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ലോകോത്തര കാൻസർ ഗവേഷണ സൗകര്യങ്ങളുള്ള ടാറ്റ ഗ്രൂപ്പിന്റെ അഡ്വാൻസ്ഡ് സെന്റർ ഫോർ ട്രീറ്റ്മെന്റ്, റിസർച്ച് ആൻഡ് എഡ്യൂക്കേഷൻ ഇൻ കാൻസറും (ACTREC) ഹോമി ബാബ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് (HBNI) മായി സഹകരിച്ചാണ് പി.എച്ച്.ഡി കോഴ്‌സ് നടത്തുന്നത്.

 JRF 2026
മിൽമയിൽ അവസരം; 338 ഒഴിവുകൾ, പത്താം ക്ലാസ് മുതൽ ബി ടെക് വരെ യോഗ്യത, ശമ്പളം 83,000 രൂപ വരെ

യോഗ്യത

A) ബിരുദ യോഗ്യത (UG – BS Research / B.S / B.Sc – 4 വർഷം)

  • 4-വർഷം (8 സെമസ്റ്റർ) ദൈർഘ്യമുള്ള ബിരുദം, കൂടാതെ 1 വർഷത്തെ റിസർച്ച് അനുഭവം ഉണ്ടായിരിക്കണം.

  • ആകെ 75% മാർക്ക് അല്ലെങ്കിൽ അതിന് തുല്യമായ CGPA ഉണ്ടായിരിക്കണം.

B) പി.ജി യോഗ്യത (PG – ≥ 55% മാർക്ക്)
താഴെപ്പറയുന്ന വിഷയങ്ങളിൽ നിന്ന് അംഗീകൃത സർവകലാശാലയിൽ നിന്നും നേടിയ M.Sc / M.Tech ബിരുദമുള്ളവർക്ക് അപേക്ഷിക്കാം:

  • അപ്ലൈഡ് ബയോളജി (Applied Biology)

  • ബയോകെമിസ്ട്രി (Biochemistry)

  • ബയോഇൻഫർമാറ്റിക്സ് (Bioinformatics)

  • ബയോഫിസിക്സ് (Biophysics)

  • ബയോടെക്നോളജി (Biotechnology)

  • ബോട്ടണി (Botany)

  • ലൈഫ് സയൻസസ് (Life Sciences)

  • മൈക്രോബയോളജി (Microbiology)

  • മോളികുലർ ബയോളജി (Molecular Biology)

  • സൂവോളജി (Zoology)

  • മറ്റ് ബന്ധപ്പെട്ട ബയോളജിക്കൽ സയൻസ് വിഷയങ്ങൾ

  • ഫിസിക്സ് / കെമിസ്ട്രി / മാത്തമാറ്റിക്സ് (Physics / Chemistry / Mathematics)

  • M.V.Sc / M.Pharm / M.D / D.M / M.Ch നേടിയ ഉദ്യോഗാർത്ഥികൾക്കും അപേക്ഷിക്കാം.

  • അവസാന ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം.

 JRF 2026
സിബിഎസ് സി വിളിക്കുന്നു; 13000ലധികം അധ്യാപകർ,1500 ലേറെ മറ്റ് ജീവനക്കാർ; പത്താം ക്ലാസ് യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാം

പ്രധാന നിബന്ധനകൾ

  • പി ജി കോഴ്സിൽ 55%ൽ താഴെ മാർക്ക് ഉള്ളവരെ അഭിമുഖത്തിനോ പ്രവേശനത്തിനോ പരിഗണിക്കില്ല (HBNI മാർഗ്ഗനിർദ്ദേശം പ്രകാരം).

  • 1 വർഷം ദൈർഘ്യമുള്ള പി.ജി കോഴ്സ് പൂർത്തിയാക്കിയവർക്ക് അപേക്ഷിക്കാൻ അർഹതയില്ല.

  • അന്തിമ പ്രവേശനം HBNI നിശ്ചയിച്ച യോഗ്യതാ മാനദണ്ഡങ്ങൾ പാലിക്കുന്നതിനു വിധേയമാണ്.

  • അപേക്ഷകളുടെ എണ്ണം കൂടുതലായാൽ കുറഞ്ഞ യോഗ്യതാ മാനദണ്ഡങ്ങൾ ഉയർത്താനുള്ള അധികാരം അധികൃതർക്കുണ്ട്.

 JRF 2026
5 ലക്ഷം യുവാക്കൾക്ക് 12000 രൂപയുടെ സ്‌കോളര്‍ഷിപ്പ്; അപേക്ഷിക്കേണ്ടത് ഇങ്ങനെ

കാൻസർ ബയോളജി, മൊളിക്യുലാർ ബയോളജി, ബയോടെക്നോളജി മേഖലകളിൽ ഗവേഷണം ആഗ്രഹിക്കുന്ന യുവ ശാസ്ത്രജ്ഞർക്കുള്ള രാജ്യത്തിലെ ഏറ്റവും മികച്ച അവസരങ്ങളിൽ ഒന്നാണ് ACTREC–JRF 2026. ഡിസംബർ 1 മുൻപ് അപേക്ഷകൾ സമർപ്പിക്കണം.

 JRF 2026
എം ബി ബി എസ്/ബി ഡി എസ് പ്രവേശനം; ഓപ്ഷൻ നൽകാം

അപേക്ഷകൾ പരിശോധിച്ച ശേഷം യോഗ്യരായ ഉദ്യോഗാർത്ഥികളുടെ ലിസ്റ്റ് ഡിസംബർ മൂന്നാം ആഴ്ചയ്ക്കകം ACTREC ഔദ്യോഗിക വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. 2026 ജനുവരി 4-ന് രാവിലെ 9 മുതൽ 12 വരെ ഓൺലൈൻ ഒബ്ജക്റ്റീവ് പരീക്ഷ നടത്തും.

രാജ്യത്തെ പ്രധാന നഗരങ്ങളിലായി 10 പരീക്ഷാ കേന്ദ്രങ്ങളിലാണ്. ബംഗളൂരു, ചെന്നൈ, ഡൽഹി NCR, ഗുവാഹത്തി, ഹൈദരാബാദ്, ഇൻഡോർ, കൊൽക്കത്ത, മുംബൈ, പൂനെ, വാരണസി എന്നിവയാണ് പരീക്ഷാകേന്ദ്രങ്ങൾ. അപേക്ഷ സമർപ്പിക്കുമ്പോൾ ഉദ്യോഗാർത്ഥികൾ മൂന്ന് പരീക്ഷാ സെന്റർ ഓപ്ഷനുകൾ നിർബന്ധമായും തിരഞ്ഞെടുക്കണം.

 JRF 2026
ഏതെങ്കിലും ഡിഗ്രി ഉണ്ടോ? ജോലി റെഡി; ഐ ടി കമ്പനികൾ നയം മാറ്റുന്നു, പക്ഷേ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം

നേരിട്ട് ഇന്റർവ്യൂവിൽ പങ്കെടുക്കാനും അവസരം

CSIR, UGC, ICMR, DBT തുടങ്ങിയ ദേശീയ ഏജൻസികളിൽ നിന്നുള്ള JRF യോഗ്യതയുള്ളവർക്കും, DST–INSPIRE ഫെലോഷിപ്പ് ലഭിച്ചവർക്കും നേരിട്ട് ഇന്റർവ്യൂവിൽ പങ്കെടുക്കാനുള്ള അവസരം ഉണ്ടായിരിക്കും. 2026 ഏപ്രിൽ ആദ്യവാരത്തിൽ fellowship ലഭിക്കുന്നവർ, അവരുടെ രേഖകൾ jrf2026@actrec.gov.in എന്ന വിലാസത്തിലേക്ക് അയച്ച് നേരിട്ടുള്ള ഇന്റർവ്യൂവിന് അപേക്ഷിക്കണം.

ഓൺലൈൻ പരീക്ഷ പാസ്സാകുന്നവരും നേരിട്ടുള്ള ഇന്റർവ്യൂവിന് അർഹരാകുന്നവരും അവസാന അഭിമുഖത്തിൽ പങ്കെടുക്കേണ്ടതാണ്. PhD ഗവേഷണത്തിനുള്ള പദ്ധതികളുടെ ലിസ്റ്റ് പിന്നീട് ACTREC വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും.

Summary

Career news: ACTREC Invites Applications for JRF 2026 PhD Program in Life Sciences.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com