

വിദ്യാഭ്യാസ മേഖലയിൽ ഒരു കരിയർ കെട്ടിപ്പടുക്കാൻ ആഗ്രഹിക്കുന്നവരാണോ നിങ്ങൾ? എന്നാൽ ഈ അവസരം കൈവിട്ടു കളയരുത്. കേന്ദ്രീയ വിദ്യാലയ സംഗാതനും (കെ വി എസ്) നവോദയ വിദ്യാലയ സമിതിയും (എൻ വി എസ്) 14,962 ഒഴിവുകളിൽ നിയമനം നടത്തുന്നു. ഇതിന്റെ നടപടികൾ സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ (സിബിഎസ്ഇ) ആരംഭിച്ചു.
പോസ്റ്റ് ഗ്രാജുവേറ്റ് ടീച്ചർ (പിജിടി), ട്രെയിൻഡ് ഗ്രാജുവേറ്റ് ടീച്ചർ (ടിജിടി), പ്രൈമറി ടീച്ചർ (പിആർടി) തുടങ്ങിയ അധ്യാപക തസ്തികകൾ മുതൽ ജൂനിയർ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് (ജെഎസ്എ), മൾട്ടി ടാസ്കിംഗ് സ്റ്റാഫ് (എംടിഎസ്) പോലുള്ള വിവിധ അനധ്യാപക തസ്തികകളിൽ വരെ നിയമനം നടത്തുന്നത്. കേരളത്തിലും നിരവധി ഒഴിവുകളുണ്ട്. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഡിസംബർ 4.
പ്രിൻസിപ്പൾ/അസിസ്റ്റന്റ് കമ്മീഷണർ /വൈസ് പ്രിൻസിപ്പൽ - 302 ഒഴിവുകൾ
പോസ്റ്റ് ഗ്രാജുവേറ്റ് ടീച്ചർ (വിവിധ വിഷയങ്ങൾ) - 2996
ട്രെയിൻഡ് ഗ്രാജുവേറ്റ് ടീച്ചർ (വിവിധ വിഷയങ്ങൾ)- 6215
പ്രൈമറി ടീച്ചർ / സ്പെഷ്യൽ എഡ്യൂക്കേറ്റർ - 3860
ലൈബ്രേറിയൻ - 281
നോൺ-ടീച്ചിംഗ് (ജെഎസ്എ, എസ്എസ്എ, എംടിഎസ് മുതലായവ)- 1937
പോസ്റ്റ് ഗ്രാജുവേറ്റ് ടീച്ചർ (PGT): കുറഞ്ഞത് 50% മാർക്കോടെ ബന്ധപ്പെട്ട വിഷയത്തിൽ ബിരുദാനന്തര ബിരുദം, കൂടാതെ അംഗീകൃത സർവകലാശാലയിൽ നിന്ന് 50% മാർക്കോടെ ബി.എഡ്. ബിരുദം.
ട്രെയിൻഡ് ഗ്രാജുവേറ്റ് ടീച്ചർ (TGT): ബന്ധപ്പെട്ട വിഷയത്തിൽ കുറഞ്ഞത് 50% മാർക്കോടെ ബാച്ചിലേഴ്സ് ബിരുദം, 50% മാർക്കോടെ ബി.എഡ്. ബിരുദം, സെൻട്രൽ ടീച്ചർ എലിജിബിലിറ്റി ടെസ്റ്റ് (CTET) പേപ്പർ-II-ൽ വിജയിച്ചിരിക്കണം.
പ്രൈമറി ടീച്ചർ (PRT) (KVS മാത്രം): 50% മാർക്കോടെ സീനിയർ സെക്കൻഡറി (12-ാം ക്ലാസ് പാസ് ), എലിമെന്ററി എഡ്യൂക്കേഷനിൽ 2 വർഷത്തെ ഡിപ്ലോമ (D.El.Ed.) അല്ലെങ്കിൽ 4 വർഷത്തെ എലിമെന്ററി എഡ്യൂക്കേഷൻ ബാച്ചിലർ (B.El.Ed.). CTET പേപ്പർ-I-ലും യോഗ്യത നേടിയിരിക്കണം.
സ്പെഷ്യൽ എഡ്യൂക്കേറ്റർ (TGT/PRT): 50% മാർക്കോടെ ബിരുദം, ബി.എഡ്. (സ്പെഷ്യൽ എഡ്യൂക്കേഷൻ) അല്ലെങ്കിൽ തത്തുല്യ ഡിപ്ലോമ, സിടിഇടി (ടിജിടിക്ക് പേപ്പർ-II, പിആർടിക്ക് പേപ്പർ-I), സാധുവായ ആർ സി ഐ രജിസ്ട്രേഷൻ.
ജൂനിയർ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് (ജെഎസ്എ): 12-ാം ക്ലാസ് പാസ്, ഒരു മിനിറ്റിൽ കമ്പ്യൂട്ടറിൽ ഹിന്ദിയിൽ 30 വാക്കുകൾ ഇംഗ്ലീഷിൽ 35 വാക്കുകൾ ടൈപ്പ് ചെയ്യണം (കെവിഎസിനായി) അല്ലെങ്കിൽ ഒരു മിനിറ്റിൽ ഇംഗ്ലീഷിൽ 30 വാക്കുകൾ ഹിന്ദിയിൽ 25 വാക്കുകൾ (എൻവിഎസിനായി) ടൈപ്പിംഗ് വേഗത ഉണ്ടായിരിക്കണം.
ലാബ് അറ്റൻഡന്റ് (എൻവിഎസ് മാത്രം): ലബോറട്ടറി ടെക്നിക്കിൽ സർട്ടിഫിക്കറ്റ്/ഡിപ്ലോമയോടെ 10-ാം ക്ലാസ് പാസായതോ സയൻസ് സ്ട്രീമിൽ 12-ാം ക്ലാസ് പാസായതോ ആയിരിക്കണം.
മൾട്ടി ടാസ്കിംഗ് സ്റ്റാഫ് (എംടിഎസ്) (എൻവിഎസ് മാത്രം): അംഗീകൃത ബോർഡിൽ നിന്ന് 10-ാം ക്ലാസ് പാസ്.
ടയർ 1: പ്രാഥമിക പരീക്ഷ
മോഡ്: OMR (ഒപ്റ്റിക്കൽ മാർക്ക് റെക്കഗ്നിഷൻ )
വിഷയങ്ങൾ: ജനറൽ റീസണിംഗ്, ന്യൂമെറിക് എബിലിറ്റി, അടിസ്ഥാന കമ്പ്യൂട്ടർ സാക്ഷരത, പൊതുവിജ്ഞാനം, ഭാഷാ വൈദഗ്ദ്ധ്യം.
മാർക്ക്: 300 മാർക്കിന് 100 ചോദ്യങ്ങൾ.
നെഗറ്റീവ് മാർക്ക്: ഓരോ തെറ്റായ ഉത്തരത്തിനും 1/3 മാർക്ക് (അല്ലെങ്കിൽ 1 മാർക്ക്) കുറയ്ക്കും.
ടയർ 2: മെയിൻ പരീക്ഷ (മെറിറ്റ് ഘട്ടം)
മോഡ്: ഒ എം ആർ + വിവരണാത്മക പരീക്ഷ
ഫോക്കസ്: നിങ്ങളുടെ തസ്തികയിലേക്കുള്ള വിഷയത്തിൽ ആഴത്തിലുള്ള പരിജ്ഞാനം ഉണ്ടോയെന്ന് പരിശോധിക്കാൻ
മാർക്ക് : 70 ചോദ്യങ്ങൾ (60 ഒബ്ജക്ടീവ് + 10 ഡിസ്ക്രിപ്റ്റീവ്) ആകെ 100 മാർക്ക്
നെഗറ്റീവ് മാർക്കിംഗ്: ഓരോ തെറ്റായ ഒബ്ജക്ടീവ് ഉത്തരത്തിനും 1/4 മാർക്ക് (0.25 മാർക്ക്) കുറയ്ക്കും.
ടയർ 3: അഭിമുഖം / സ്കിൽ ടെസ്റ്റ്
ടീച്ചിംഗ് & ഓഫീസർ തസ്തികകൾക്ക് (പിജിടി, ടിജിടി, പിആർടി, പ്രിൻസിപ്പൾ): 100 മാർക്കിന്റെ അഭിമുഖം നടത്തും. ടയർ-2 മാർക്കിന് 85% വെയിറ്റേജും ഇന്റർവ്യൂ മാർക്കിന് 15% വെയിറ്റേജും നൽകി അന്തിമ മെറിറ്റ് ലിസ്റ്റ് തയ്യാറാക്കും.
ടെക്നിക്കൽ ജെഎസ്എ, സ്റ്റെനോ): ഒരു സ്കിൽ ടെസ്റ്റ് (ടൈപ്പിംഗ് പോലുള്ളവ) നടത്തും. ഈ പരീക്ഷ യോഗ്യതാ പരീക്ഷ മാത്രമാണ്. നിങ്ങളുടെ അന്തിമ തിരഞ്ഞെടുപ്പ് നിങ്ങളുടെ ടയർ-2 മാർക്കിനെ മാത്രം അടിസ്ഥാനമാക്കിയുള്ളതായിരിക്കും.
മറ്റ് തസ്തികകൾക്ക് (എഎസ്ഒ, എസ്എസ്എ, ലാബ് അറ്റൻഡന്റ്, എംടിഎസ്): അഭിമുഖം ഇല്ല. ടയർ-2 പരീക്ഷയിലെ നിങ്ങളുടെ പ്രകടനത്തെ അടിസ്ഥാനമാക്കി 100% അന്തിമ മെറിറ്റ് ലിസ്റ്റ് തയ്യാറാക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates