

കൊച്ചി വാട്ടർ മെട്രോ ലിമിറ്റഡ് (KWML) വിവിധ തസ്തികകളിൽ നിയമനം നടത്തുന്നു. വിവിധ വിഭാഗങ്ങളിലായി ആകെ 54 ഒഴിവുകളാണ് ഉള്ളത്. മാനേജർ, ഫ്ലീറ്റ് മാനേജർ, മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്, കൺസൾട്ടന്റ് (സിവിൽ), ബോട്ട് ഓപ്പറേഷൻ ട്രെയിനി തുടങ്ങി നിരവധി തസ്തികകളിലേക്ക് യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചിട്ടുണ്ട്.
യോഗ്യത: ഐ ടി ഐ (ഫിറ്റർ, ഇലക്ട്രിഷ്യൻ, മിഷനിസ്റ്റ്, എ സി മെക്കാനിക് , ഡീസൽ മെക്കാനിക് ) വിഭാഗങ്ങളിൽ അല്ലെങ്കിൽ ഡിപ്ലോമ (മെക്കാനിക്കൽ , ഇലക്ട്രിക്കൽ , ഇലക്ട്രോണിക്സ് വിഭാഗങ്ങളിൽ) 60% മാർക്കോടെ പാസായവർക്ക് അപേക്ഷിക്കാം.
വർഷപരിധി: 2022, 2023, 2024 വർഷങ്ങളിൽ പാസായവർക്ക് മാത്രമേ അപേക്ഷിക്കാനാകൂ.
പ്രായപരിധി: പരമാവധി 28 വയസ്സ് (01.11.2025-നു അനുസരിച്ച്).
സ്റ്റൈപെൻഡ്: 7000 - 9000 രൂപ
യോഗ്യത: മെക്കാനിക്കൽ /ഇലക്ട്രിക്കൽ/ഇലക്ട്രോണിക്സ്/നേവൽ ആർക്കിടെക്ചർ തുടങ്ങിയ മേഖലകളിൽ ബിരുദം അല്ലെങ്കിൽ ഡിപ്ലോമ അല്ലെങ്കിൽ എം ഇ ഓ ക്ലാസ് 1 സർട്ടിഫിക്കറ്റ് അല്ലെങ്കിൽ മാസ്റ്റർ സർട്ടിഫിക്കറ്റ് (എഫ് ജി ).
പ്രായപരിധി: പരമാവധി 56 വയസ്സ്.
ശമ്പളം : 21,000 -54,500 രൂപ
യോഗ്യത: സി എ / ഐ സി എം എ ഐ (ICWA) യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.
പ്രായപരിധി: പരമാവധി 50 വയസ്സ്.
8 വർഷത്തെ പ്രവൃത്തി പരിചയം.
ശമ്പളം : 20,600 - 46,500 രൂപ.
യോഗ്യത: അംഗീകൃത സർവകലാശാലയിൽ നിന്ന് MBA (Marketing) ബിരുദം നേടിയവർ.
പ്രായപരിധി: പരമാവധി 35 വയസ്സ്.
3 വർഷത്തെ പ്രവൃത്തി പരിചയം.
ശമ്പളം: 10750 - 29000 രൂപ.
യോഗ്യത: അംഗീകൃത സർവകലാശാലയിൽ നിന്ന് ബി .ടെക് / ബി .ഇ . (Civil Engineering) അല്ലെങ്കിൽ സമാന ബിരുദം.
പ്രായപരിധി: പരമാവധി 63 വയസ്സ്
ശമ്പളം: 59,000 രൂപ
എഴുത്ത് പരിക്ഷ,അഭിമുഖം തുടങ്ങിയവയുടെ അടിസ്ഥാനത്തിലാണ് നിയമനം നടത്തുന്നത്. അവസാന തീയതി നവംബർ 20.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates