തിരുവനന്തപുരം: കേരളത്തിലെ തീരപ്രദേശത്ത് താമസിക്കുന്ന പരമ്പരാഗത മത്സ്യതൊഴിലാളി വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും പൊലീസ് സേനയെ സഹായിക്കുന്നതിന് കോസ്റ്റല്‍ വാര്‍ഡന്‍ തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.
പൊലീസ് വകുപ്പിന്റെ തീരസുരക്ഷാ സംവിധാനത്തെ ശക്തിപ്പെടുത്താനും സമുദ്രസുരക്ഷാ പ്രവർത്തനങ്ങളിൽ സഹായം ലഭ്യമാക്കാനുമാണ് ഈ നിയമനത്തിലൂടെ ലക്ഷ്യം വെക്കുന്നത്.
നിയമിതരാകുന്ന കോസ്റ്റൽ വാർഡൻമാർ കടൽതീരങ്ങളിൽ നടക്കുന്ന സുരക്ഷാ പട്രോളിങ്ങിലും, കടൽരേഖയിൽ സംശയാസ്പദമായ നീക്കങ്ങൾ നിരീക്ഷിക്കുന്നതിലും, പ്രകൃതിദുരന്തസാഹചര്യങ്ങളിൽ രക്ഷാപ്രവർത്തനങ്ങളിൽ സഹകരിക്കാനും ബാധ്യസ്ഥരായിരിക്കും.
അപേക്ഷകർ കേരള തീരപ്രദേശത്ത് സ്ഥിരതാമസം നടത്തുന്ന മത്സ്യതൊഴിലാളി വിഭാഗത്തിൽപ്പെട്ടവരായിരിക്കണം. കരാർ അടിസ്ഥാനത്തിൽ ആണ് നിയമനം നടത്തുന്നത് എങ്കിലും നിശ്ചിത കാലാവധിയ്ക്ക് ശേഷം കരാർ നീട്ടാനും സാധ്യതയുണ്ട്
പ്രായപരിധി, യോഗ്യത, ശാരീരികക്ഷമത തുടങ്ങിയ വിശദവിവരങ്ങൾ കേരള പൊലീസിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമാണ്. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: 03.12.2025.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates