കേരളാ സ്റ്റാർട്ടപ്പ് മിഷനിൽ സോഫ്റ്റ്‌വെയർ എൻജിനീയർ, ബിസിനസ് എക്സിക്യൂട്ടീവ് തുടങ്ങി വിവിധ ഒഴിവുകൾ

കേരളാ സ്റ്റാർട്ടപ്പ് മിഷനിൽ ഒഴിവുകൾ നികത്തുന്നതിന് കരാർ അടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. തീയതിയും മറ്റ് വിശദവിവരങ്ങളും അറിയാം.
start up
Job vacancies in Kerala Start up Mission. Know the last date to apply and details SM ONLINE
Updated on
2 min read

കേരളാ സ്റ്റാർട്ടപ്പ് മിഷനിൽ സോഫ്റ്റ്‌വെയർ എൻജിനീയർ, ബിസിനസ് എക്സിക്യൂട്ടീവ്, ജൂനിയർ പെനട്രേഷൻ ടെസ്റ്റർ, സൈബർ സെക്യൂരിറ്റി അസോസിയേറ്റ്,ജൂനിയർ ബിസിനസ് എക്സിക്യൂട്ടീവ് തുടങ്ങിയ തസ്തികകളിൽ ഒഴിവുകളുണ്ട്. ഈ ഒഴിവുകളിൽ നിയമനം നടത്തുന്നതിനായി സ്റ്റാർട്ടപ്പ് മിഷൻ അപേക്ഷ ക്ഷണിച്ചു.

താൽപ്പര്യമുള്ളവർക്ക് ഓൺലൈനായി അപേക്ഷ നൽകാം. യോഗ്യത,അപേക്ഷാ തീയതി, മറ്റ് വിവരങ്ങൾ എന്നിവ അറിയാം.

start up
എം.ഫാർമസി പ്രവേശനം: ഓപ്ഷൻ നൽകാൻ അവസരം

ജൂനിയർ പെനട്രേഷൻ ടെസ്റ്റർ

ജൂനിയർ പെനട്രേഷൻ ടെസ്റ്റർ തസ്തികയിൽ രണ്ട് ഒഴിവുകളാണുള്ളത്

ശമ്പളം - 20,000 - 25,000 രൂപ (സമാഹൃത വേനം)

പ്രായം -അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതിയിൽ 40 വയസ്സ് കവിയരുത്

വിദ്യാഭ്യാസ യോഗ്യത- അംഗീകൃത സർവകലാശാല/വിദ്യാഭ്യാസ സ്ഥാപനത്തിൽ നിന്നുള്ള ബിരുദാനന്തര ബിരുദം.

പ്രവൃത്തിപരിചയം- ബിരുദധാരികൾക്ക് വൾനറബിലിറ്റി അസസ്‌മെന്റ് ആൻഡ് പെനട്രേഷൻ ടെസ്റ്റിങ് (VAPT) അല്ലെങ്കിൽ സൈബർ സുരക്ഷാ പരിശീലനത്തിൽ കുറഞ്ഞത് ഒരു വർഷത്തെ പരിചയം ഉണ്ടായിരിക്കണം.

സൈബർ സുരക്ഷയിൽ പിജി/പിജി ഡിപ്ലോമ ഉള്ളവർക്ക് പ്രവൃത്തി പരിചയം നിർബന്ധമല്ല.

start up
കൊച്ചി വാട്ടർ മെട്രോയിൽ ഒഴിവ്; ട്രെയിനി മുതൽ മാനേജർ വരെ, ഉടൻ അപേക്ഷിക്കൂ

സൈബർ സെക്യൂരിറ്റി അസോസിയേറ്റ്

സൈബർ സെക്യൂരിറ്റി അസോസിയേറ്റ് തസ്തികയിൽ പത്ത് ഒഴിവുകളാണുള്ളത്

ശമ്പളം- 12,000 - 15,000 (സമാഹൃത വേതനം)

പ്രായം -അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി പ്രകാരം 40 വയസ്സ് കവിയരുത്

യോഗ്യത

അംഗീകൃത സർവകലാശാല/വിദ്യാഭ്യാസ സ്ഥാപനത്തിൽ നിന്നുള്ള ബിരുദാനന്തര ബിരുദം

പ്രവൃത്തി പരിചയം- ബിരുദധാരികൾക്ക് വൾനറബിലിറ്റി അസസ്‌മെന്റ് ആൻഡ് പെനട്രേഷൻ ടെസ്റ്റിങ് (VAPT) അല്ലെങ്കിൽ സൈബർ സുരക്ഷാ പരിശീലനത്തിൽ കുറഞ്ഞത് ഒരു വർഷത്തെ പരിചയം ഉണ്ടായിരിക്കണം.

സൈബർ സെക്യൂരിറ്റിയിൽ പിജി/പിജി ഡിപ്ലോമ ഉള്ളവർക്ക് പ്രവൃത്തിപരിചയം നിർബന്ധമല്ല. അവസാന സെമസ്റ്റർ വിദ്യാർത്ഥികൾക്കും അപേക്ഷിക്കാം.

start up
കാലിക്കറ്റ് സർവകലാശാല: എം എഡ് പ്രവേശനത്തിന്റെ അപേക്ഷാ തീയതി നീട്ടി

ബിസിനസ് എക്സിക്യൂട്ടീവ്

ബിസിനസ് എക്സിക്യൂട്ടീവ് തസ്തികയിൽ ഒരു ഒഴിവാണ് ഉള്ളത്.

ശമ്പളം- 20,000 രൂപ (സമാഹൃത വേതനം)

പ്രായം-അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി പ്രകാരം പ്രായം 40 വയസ്സ് കവിയരുത്

വിദ്യാഭ്യാസ യോഗ്യത

അംഗീകൃത സർവകലാശാല/വിദ്യാഭ്യാസ സ്ഥാപനത്തിൽ നിന്നുള്ള ബിരുദാനന്തര ബിരുദം

പ്രവൃത്തി പരിചയം- ബിരുദധാരികൾക്ക് ബിസിനസ് എക്സിക്യൂട്ടീവായി കുറഞ്ഞത് ഒരു വർഷത്തെ പരിചയം ഉണ്ടായിരിക്കണം പിജി / പിജി ഡിപ്ലോമ(ഏതെങ്കിലും വിഷയം) ഉള്ളവർക്ക് പരിചയം ആവശ്യമില്ല

start up
5 ലക്ഷം യുവാക്കൾക്ക് 12000 രൂപയുടെ സ്‌കോളര്‍ഷിപ്പ്; അപേക്ഷിക്കേണ്ടത് ഇങ്ങനെ

ജൂനിയർ ബിസിനസ് എക്സിക്യൂട്ടീവ്

ജൂനിയർ ബിസിനസ് എക്സിക്യൂട്ടീവ് തസ്തികയിൽ ഒരു ഒഴിവാണ് ഉള്ളത്.

ശമ്പളം-12,000 - 15,000 രൂപ (സമാഹൃത വേതനം)

പ്രായം- അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി പ്രകാരം പ്രായം 40 വയസ്സ് കവിയരുത്

വിദ്യാഭ്യാസ യോഗ്യത- അംഗീകൃത സർവകലാശാല / വിദ്യാഭ്യാസ സ്ഥാപനത്തിൽ നിന്നുള്ള ബിരുദാനന്തര ബിരുദം

നൈപുണ്യ പരിചയം നിർബന്ധമല്ല. അവസാന സെമസ്റ്റർ വിദ്യാർത്ഥികൾക്കും അപേക്ഷിക്കാം.

start up
BVFCL: പൊതുമേഖലാ സ്ഥാപനത്തിൽ 39 ഒഴിവുകൾ; ഐ ടി ഐ മുതൽ സി എ വരെ പാസായവർക്ക് അവസരം

സോഫ്റ്റ്‌വെയർ എൻജിനീയർ

സോഫ്റ്റ്‌വെയർ എൻജിനീയർ തസ്തികയിൽ ഒരു ഒഴിവാണ് ഉള്ളത്.

ശമ്പളം 25,000 - 30,000 രൂപ (സമാഹൃത വേതനം)

പ്രായം -അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി പ്രകാരം പ്രായം 40 വയസ്സ് കവിയരുത്

വിദ്യാഭ്യാസ യോഗ്യത- അംഗീകൃത സർവകലാശാല/വിദ്യാഭ്യാസ സ്ഥാപനത്തിൽ നിന്നുള്ള യുജി/പിജി/പിജി ഡിപ്ലോമ

പ്രവൃത്തി പരിചയം- സോഫ്റ്റ്‌വെയർ ഡെവലപ്മെന്റിൽ കുറഞ്ഞത് രണ്ട് വർഷത്തെ പരിചയം. കുറഞ്ഞത് ഒരു പ്രോഗ്രാമിങ് ഭാഷയിലെങ്കിലും (ജാവ, പൈത്തൺ, അല്ലെങ്കിൽ PHP) പ്രാവീണ്യം. ക്ലൗഡ് പ്ലാറ്റ്‌ഫോമുകളിലും. ഫ്രണ്ട്-എൻഡ് ഫ്രെയിംവർക്കുകളുമായി പരിചയം.

start up
കോസ്റ്റൽ വാർഡൻ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു

അപേക്ഷ സമർപ്പിക്കുന്നതിനുള്ള പ്രായപരിധിയിൽ പട്ടികജാതി/പട്ടികവർഗക്കാർക്ക് അഞ്ച് വർഷവും ഒബിസിക്കാർക്ക് മൂന്ന് വർഷവും ഇളവ്.

അപേക്ഷകൾ 17.11.2025 ന് മുമ്പ് ഓൺലൈനായി സമർപ്പിക്കണം. അപേക്ഷാ ഫോം https://www.duk.ac.in/careers ൽ ലഭ്യമാണ്.

എല്ലാ തസ്തികകളിലും കരാറടിസ്ഥാനത്തിൽ ഒരു വർഷത്തേക്കായിരിക്കും നിയമനം. തെരഞ്ഞെടുക്കപ്പെടു ന്നവരുടെ ജോലിയിലെ പ്രകടനത്തെ അടിസ്ഥനമാക്കി യായിരിക്കും തുടർ നടപടികൾ.

Summary

Job Alert: Various job Vacancies in Kerala Start up Mission, including Junior Penetration Tester, Cyber Security Associate, Business Executive, Junior Business Executive Software Engineer

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com